തറയോട്
തറയിൽ പതിക്കുന്ന ഓടുകളാണ് തറയോട് അഥവാ ടൈൽസ്. ഓടുകൾക്ക് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്നതുകൊണ്ട് കക്കൂസുകൾ കുളിമുറികൾ തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോഴും ഓട് പാകുന്നത് കാണാറുണ്ട്. ഓടുകൾ തണുപ്പ് നിലനിർത്തുന്നതുകൊണ്ട് കിടപ്പുമുറികളിലും മണ്ണുകൊണ്ടുള്ള തറയോട് ഉപയോഗിക്കാറുണ്ട്.
ആദ്യകാലങ്ങളിൽ മണ്ണ് കുഴച്ച് പലതരത്തിലുള്ള ആകൃതിയിൽ ഉണ്ടാക്കി ചൂളകളിൽ വെച്ച് ചുട്ടെടുക്കുകയാണ് ചെയ്തിരുന്നത്. കേരളത്തിൽ വ്യവസായികമായും കുടിൽ വ്യവസായമായും ഓട് നിർമ്മാണം വളരെയധികം പ്രചാരത്തിലുണ്ട്. കേരളത്തിൽ മഴ കൂടുതലുള്ളതുകൊണ്ട് പൂമുഖം കോൺക്രീറ്റ് ചെയ്യുന്നത് ഒഴുവാക്കി തറയോട് പതിക്കുന്ന സമ്പ്രദായം കൂടിവരുന്നു. ഇങ്ങനെ പതിക്കുന്ന തറയോട് പരസ്പരം പൂട്ടുന്ന അവസ്ഥയിലായിരിക്കും. അതിനാൽ തന്നെ മഴവെള്ളം കുറച്ചെങ്ങിലും ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും.
ഓടുകൾ പ്രധാനമായും വീടുകളുടെ മേൽക്കുരകൾ മേയുന്നതിനും വീടിന്റെ തറകൾ വിരിക്കുന്നതിനും ഉപയോഗിച്ചുവരുന്നു. കോൺക്രീറ്റിന്റെ വരവോടെ കോൺക്രീറ്റിന്റെ മുകളിൽ ഓടുകൾ പാകി ചുട് കുറയ്ക്കുന്നതിനും ഉപയോഗിക്കാറുണ്ട്. കുറച്ചുകാലം മുൻപ് വരെ കോൺക്രീറ്റിന് താഴെ ഓടുകൾ പതിക്കുന്നതും കണ്ടിരുന്നു. ചൂട് കുറയുന്നതിനും വീടിനകത്ത് നിന്ന് നോക്കുമ്പോൾ ഭംഗിയും പ്രധാനം ചെയ്യുമായിരുന്നു. ചില വീടുകളുടെ ചുമരിൽ ഡിസൈൻ ചെയ്ത ഓടുകൾ പതിപ്പിച്ച് ഭംഗി വർദ്ധിപ്പിക്കുകയും പുറത്തുനിന്നുള്ള ചൂടിനെ തടയുകയും ചെയ്യാറുണ്ട്. പൂമുഖം ഓട് വിരിക്കുന്ന നിർമ്മാണരീതിയും കാണുന്നുണ്ട്.