പ്രമുഖ മത പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്നു തരുവണ അബ്ദുല്ല മുസ്‌ലിയാർ. 2012 ജൂൺ 17 ന് അദ്ദേഹം അന്തരിച്ചു. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോർഡ്, സുന്നി വിദ്യാഭ്യാസബോർഡ്, സമസ്ത കേരള സുന്നിയുവജനസംഘം, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നീ സംഘടനകളുടെ സ്ഥാപകാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മദ്രസ്സ വിദ്യാഭ്യാസ സിലബസ് തയ്യാറാക്കിയതിൽ പ്രമുഖ പങ്കുവഹിച്ചു. പ്രഭാഷകനും കവിയും ഗ്രന്ഥകാരനുമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് വയനാട്ടിൽ ദേശീയപ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചു. [1]

ജീവിതരേഖ

തിരുത്തുക

ജനനം:

1927 ജൂലൈ 7ന് തരുവണയിൽ കുട്ടപ്പറമ്പൻ അഹ്മദ് മർയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ.

മരണം: 1433 റജബ് 26 (2012 ജൂൺ 17)

ഖബർ: മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് പത്തനാപുരം മസ്ജിദ് ഖബർസ്ഥാനിൽ

  • 'തജ്‌വീദുത്തിലാവ:' (ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആദ്യ, ഖുർആൻ പാരായണനിയമ പാഠപുസ്തകം)
  • 'സന്ദർശകർക്കൊരു വഴികാട്ടി'(വയനാട് ജില്ലയിലെ 29 മഹാരഥൻമാരുടെ മഖാമുകളെക്കുറിച്ചുള്ള ഹൃസ്വ വിവരണം)
  • 'മുവാഫിഖും മസ്ബൂഖും'
  • 'പവിഴങ്ങൾ'(നഫാഇസുദ്ദുറർ വ്യാഖ്യാനം)
  • 'സാദൂൻ യസീർ ലിയൗമിൽ അസീർ'
  • 'ബുറാഖിൻ പുറത്ത്'
  • الضياء والسراج لتلاوة خبر الإسراء والمعراج

(മിഅ്റാജ് മൗലിദ്)

  • منحة النورية في ذكر بعض مناقب الدرة الشرونورية

(വടകര മമ്മദാജി തങ്ങൾ (റ) മൗലിദ്)

  • مواهب الولي الأكبر على جمع مناقب الشيخ علي أكبر

(വാരാമ്പറ്റ ദില്ലിക്കോയ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് അലി അക്ബർ (റ) മൗലിദ്)

  • അജ്മീർ തവസ്സുൽ പദ്യം
  • വടകര മമ്മദാജി(റ), വയനാട്ടിലെ പൗരപ്രമുഖനായിരുന്ന ആലിഹാജി എന്നവരെ ക്കുറിച്ചുള്ള അനുശോചന കാവ്യങ്ങൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • 2011-ലെ സൗദി നാഷണൽ രിസാല സ്റ്റഡി സർക്കിൾ സമ്മാനിച്ച 'മഖ്ദൂം അവാർഡ്'

<സ്മരണിക: തരുവണ ഉസ്താദ് ത്യാഗത്തിന്റെ ഒറ്റയടിപ്പാതകൾ published by I.P.C Areacode Majma'2013 june/> മകൻ ഇബ്റാഹീം അഹ്സനി നൽകിയ വിവരങ്ങൾ

പുറം കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-18. Retrieved 2012-06-18.