മീ റ്റു (#MeToo) പ്രസ്ഥാനത്തിനു തുടക്കം കുറിച്ച ലിംഗനീതിയുടെയും സ്ത്രീ സമത്വത്തിന്റെയും പ്രയോക്താവാണ് അമേരിക്കക്കാരിയായ തരാന ബക് (Tarana Burke) (ജനനം: സെപ്റ്റംബർ 12, 1973).

Tarana Burke
Burke in 2018 biographical documentary
ജനനം (1973-09-12) സെപ്റ്റംബർ 12, 1973  (51 വയസ്സ്)
കലാലയംAuburn University Montgomery
തൊഴിൽActivist
സജീവ കാലം2003–present
സംഘടന(കൾ)
അറിയപ്പെടുന്നത്Founder, Me Too movement
പ്രസ്ഥാനംMe Too
വെബ്സൈറ്റ്[metoomvmt.org ഔദ്യോഗിക വെബ്‌സൈറ്റ്]

ലൈംഗികാതിക്രമമുൾപ്പെടെയുള്ള ദുരനുഭവങ്ങൾ നേരിട്ട സ്ത്രീകളെ ഒരുമിച്ച് ധീരമായി നിലകൊള്ളാൻ സഹായിക്കുന്നതിന് 2006 ൽ ബർക്ക് 'മി റ്റൂ' എന്ന പദസഞ്ചയം ഉപയോഗിക്കാൻ തുടങ്ങി. ഒരു പതിറ്റാണ്ടിനുശേഷം, ഹാർവി വെയ്ൻ‌സ്റ്റൈൻ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ സ്ത്രീകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ #MeToo എന്ന പദസഞ്ചയവും ഹാഷ്‌ടാഗും വലിയ പ്രചാരം നേടുകയും ഒടുവിൽ ഒരു അന്താരാഷ്ട്ര പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു. 2017 ൽ നടി അലിസ്സ മിലാനോ ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെ ഒരു വൈറൽ ഹാഷ്‌ടാഗായി ഇത് മാറി.

അമേരിക്കയിലുടനീളം നടക്കുന്ന നിരവധി പ്രഭാഷണ പരിപാടികളിൽ ബക് സജീവമാണ്, നിലവിൽ ബ്രൂക്ലിനിലെ ഗേൾസ് ഫോർ ജെൻഡർ ഇക്വിറ്റിയിൽ സീനിയർ ഡയറക്ടറാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ന്യൂയോർക്കിലെ ദി ബ്രോങ്ക്സിലാണ് ബക് ജനിച്ചു വളർന്നത്. . [1] ഒരു ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായ ദരിദ്ര, തൊഴിലാളിവർഗ കുടുംബത്തിൽ വളർന്ന അവൾ ബാലികയായിരിക്കുമ്പോഴും കൗമാരകാലത്തും ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായി. ഈ അക്രമം സ്രഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ അമ്മ അവ‌ൾക്ക് പിന്തുണയേകി. സമൂഹത്തിൽ സജീവമായി ഇടപെടാൻ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് കാഠിന്യമേറിയ ദുരനുഭവങ്ങൾക്ക് വിധേയരാകുന്ന പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഈ അനുഭവങ്ങൾ തനിക്ക് ഊർജ്ജമായതായി ബക് തന്റെ ജീവചരിത്രത്തിൽ പറയുന്നു. കൗമാരപ്രായത്തിൽത്തന്നെ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളിൽ അവൾ ഏർപ്പെട്ടു.

ബക് അലബാമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു പഠിച്ചു. തുടർന്ന് ആബർൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. കോളേജിൽ പഠിക്കുന്ന കാലത്ത് അവൾ സാമ്പത്തിക, വംശീയ നീതി സംബന്ധിച്ച പത്രസമ്മേളനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.


പ്രവർത്തനങ്ങൾ

തിരുത്തുക

കറുത്ത വർഗ്ഗ യുവതികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബ്രൂക്ലിനിലെ ഗേൾസ് ഫോർ ജെൻഡർ ഇക്വിറ്റിയുടെ സീനിയർ ഡയറക്ടറാണ് ബക്.

ജസ്റ്റ് ബി

തിരുത്തുക

1997 ൽ അലബാമയിൽ വച്ച് അമ്മയുടെ കാമുകനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഹെവൻ എന്ന പെൺകുട്ടിയെ ബക് കണ്ടുമുട്ടി. അവളോട് എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലായിരുന്നു എന്നും അവളെ പിന്നെയൊരിക്കലും കണ്ടിട്ടില്ലെന്നും ബക് പറയുന്നു. അന്ന്, "ഞാനും" (Me Too) എന്ന് അവളോട് പറയാനായിരുന്നെങ്കിൽ എന്ന് പിന്നീടവർ സങ്കടപ്പെട്ടു. ഇതുൾപ്പെടെ ചില സംഭവങ്ങളാണ് 12–18 വയസ് പ്രായമുള്ള അധ:കൃത യുവതികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റ് ബി എന്ന സംഘടനയ്ക്ക് രൂപം നൽകാൻ അവളെ പ്രേരിപ്പിച്ചത്.

മി ടൂ പ്രസ്ഥാനം

തിരുത്തുക
 
MIT മീഡിയ ലാബിൽ 2018 ലെ ഡിസ് ഒബീഡിയൻസ് അവാർഡ് ചടങ്ങിൽ. ഷെറി മാർട്ട്സ്, ബെത്ത്അൻ മക്ലാൻ‌ലിൻ, താരാന ബക്

2006 ൽ ബക് മീ ടൂ പ്രസ്ഥാനം സ്ഥാപിക്കുകയും സമൂഹത്തിൽ ലൈംഗിക പീഡനത്തിന്റെയും ആക്രമണത്തിന്റെയും വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് "മീ ടൂ" എന്ന വാചകം ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. [2] [3]

ഹാർവി വെയ്ൻ‌സ്റ്റൈൻ ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് 2017 ൽ നിരവധി പേർ #MeToo ഒരു ഹാഷ്‌ടാഗായി ഉപയോഗിച്ചതിനെത്തുടർന്ന് "മീ ടൂ" എന്ന വാചകം വിശാലമായ പ്രസ്ഥാനമായി വികസിച്ചു. 2017 ഒക്ടോബറിൽ നടി അലിസ്സ മിലാനോ ലൈംഗിക പീഡനമോ ആക്രമണമോ അനുഭവിച്ചിട്ടുണ്ടെങ്കിൽ "മീ ടൂ" എന്ന് പറയാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ഈ ഹാഷ്‌ടാഗ് ജനപ്രിയമാവുകയും ചെയ്തു.

ഹാർവാർഡ് സർവ്വകലാശാല ബക് നെക്കുറിച്ച് ഒരു കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചിട്ടുണ്ട്, "ലീഡിംഗ് വിത്ത് എംപതി: താരാന ബക് ആൻഡ് മേക്കിംഗ് ഓഫ് മി ടു മൂവ്‌മെന്റ്" [4]

ബഹുമതികളും അവാർഡുകളും

തിരുത്തുക
  1. "Tarana Burke". Biography (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-04-30.
  2. "Tarana Burke". Biography (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-04-30.
  3. Garcia, Sandra E. (20 October 2017). "The Woman Who Created #MeToo Long Before Hashtags".
  4. "Leading with Empathy: Tarana Burke and the Making of the Me Too Movement" (in ഇംഗ്ലീഷ്). Retrieved 2021-05-29.
  5. "Tarana Burke: The World's 100 Most Influential People". Time (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-09-23.
  6. "Announcing the 2018 Voices of the Year". BlogHer (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-10-30.[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തരാന_ബക്&oldid=4099873" എന്ന താളിൽനിന്ന് ശേഖരിച്ചത്