തരംഗ ചലനം
കണികകളുടെ കമ്പനം മൂലം ഒരു മാധ്യമത്തിന്റെ ഭാഗത്തുണ്ടാകുന്ന വിക്ഷോപം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് തരംഗചലനം തരംഗങ്ങളെ രണ്ടായി തരംതിരിക്കുന്നു. യാന്ത്രിക തരംഗം, വൈദ്യുതകാന്തിക തരംഗം എന്നിവയാണവ. യാന്ത്രികതരംഗ പ്രസരണത്തിന് മാധ്യമം ആവശ്യമാണ്. എന്നാൽ വൈദ്യുതകാന്തിക തരംഗത്തിന് മാധ്യമം ആവശ്യമില്ല: യാന്ത്രിക തരംഗങ്ങൾ രണ്ട് വിധമാണ്. അന്നു പ്രസ്ഥ തരംഗവും അനു ദൈരഘ്യ തരംഗവും. ഒരു മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേക്ഷണദിശക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ.