തമ്പലക്കാട്
കേരളത്തിൽ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തമ്പലക്കാട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മഞ്ഞക്കുഴിയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. പൊൻകുന്നം, മഞ്ഞക്കുഴി, കൂരാലി, ആനക്കല്ല്, കാപ്പാട്, പനമറ്റം, വഞ്ചിമല എന്നിവിടങ്ങളിൽ നിന്ന് ഒരേ ദൂരമാണ് ഇവിടേയ്ക്കുള്ളത്. ഐതിഹാസിക നായകനായിരുന്ന നാറാണത്തു ഭ്രാന്തൻ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹം സ്ഥാപിക്കാൻ ഉപയോഗിച്ച താംബൂലത്തിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.
തമ്പലക്കാട് | |
---|---|
ഗ്രാമം | |
Coordinates: 9°35′10″N 76°45′55″E / 9.58611°N 76.76528°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686506 |
വാഹന റെജിസ്ട്രേഷൻ | KL-34 |
Nearest city | കോട്ടയം |
Lok Sabha constituency | Pathanamthitta |
Climate | sunny, rainy (Köppen) |
ജനസംഖ്യ
തിരുത്തുകപ്രധാനമായും ചെറുകിട കർഷകരും സർക്കാർ വകുപ്പുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുമായി ഏകദേശം 3000 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ശ്രീ മഹാദേവ ക്ഷേത്രം, സെൻ്റ് തോമസ് ദേവാലയം, മഹാകാളിപ്പാറ ദേവീക്ഷേത്രം, ഇല്ലത്തപ്പൻ കാവ് ക്ഷേത്രം, പെനുവേൽ ആശ്രമം, ഇമ്മാനുവൽ ആശ്രമം, ഐഎംഎസ് ഭക്തികേന്ദ്രം, സെൻ്റ് റീത്താസ് സ്കൂൾ, എസ്എൻഡിപി യോഗം യൂണിറ്റ്, എൻഎസ്എസ് വേദവ്യാസ സ്കൂൾ, ഗവ. എൽപി സ്കൂൾ, എൻഎസ്എസ് സ്കൂൾ, മാന്തറ സെൻ്റ് ആൻ്റണീസ് പള്ളി എന്നിവായാണ് ഇവിടുത്തെ പ്രധാന മത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. തെക്കുംഭാഗം, പള്ളിക്കവല, ഷാപ്പുപടി, പനമറ്റം ക്രോസ് അല്ലെങ്കിൽ നാലാം മൈൽ എന്നിവയാണ് അടുത്തുള്ള പ്രധാന സ്ഥലങ്ങൾ.
ചരിത്രം
തിരുത്തുക5,000 ഏക്കർ (20 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള തമ്പലക്കാട് ഗ്രാമം ഒരുകാലത്ത് കാരിശ്ശേരിൽ കുടുംബത്തിൻ്റെ അധീനതയിലായിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനു മുമ്പുള്ള കാലത്ത് വധശിക്ഷ ഉൾപ്പെടെ എല്ലാ അധികാരങ്ങളുമുള്ള പ്രാദേശിക ഭരണാധികാരികളായിരുന്നുവത്രേ ഈ കുടുംബം. ചങ്ങനാശേരി തലസ്ഥാനമായിരുന്ന തെക്കുംകൂർ രാജ്യമാണ് കാരിശ്ശേരിൽ കുടുംബത്തിന് ഈ ഗ്രാമത്തിലെ എല്ലാ അധികാരങ്ങളും നൽകിയത്.
സാമ്പത്തികം
തിരുത്തുകഗ്രാമവാസികളിൽ ഭൂരിപക്ഷവും ഇവിടെയുള്ള റബ്ബർ തോട്ടങ്ങളിലെ തൊഴിലാളികളും സർക്കാർ ജീവനക്കാരുമാണ്. ജാതിക്ക, മരച്ചീനി, ഇഞ്ചി തുടങ്ങിയവയുടെ തോട്ടങ്ങൾ ചില ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും കോട്ടയം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേയും പോലെ ഇവിടെ പ്രധാമായും റബ്ബർ കൃഷിയാണ്.