തമിഴ് സംഘങ്ങൾ
മുൻകാലത്ത് തമിഴിൽ ഉണ്ടായ സാഹിത്യകാരന്മാരുടെ കൂട്ടായ്മകളാണു സംഘങ്ങൾ. ഇത്തരം മൂന്നു കൂട്ടങ്ങൾ ഉണ്ടായതായി കരുതപ്പെടുന്നു. ആദ്യ രണ്ടെണ്ണം ഇന്നു കടലെടുക്കപ്പെട്ട പ്രദേശത്തും മൂന്നാമതു സംഘം മധുരയിലുമാണു നടന്നതു്. ഈ കാലഘട്ടത്തിൽ (ക്രി.മു. അഞ്ചാം നൂറ്റാണ്ട് മുതൽ പൊ.വ. മൂന്നാം നൂറ്റാണ്ട്) സംഘകൂട്ടായ്മയായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടായ തമിഴ് കൃതികളെ സംഘംകൃതികൾ എന്നു വിളിക്കപ്പെടുന്നു. സംഘകാലഘട്ടത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ചരിത്രത്തെക്കുറിച്ചു പഠിക്കുന്നതിൽ സംഘകൃതികൾ വളരെയധികം സഹായിച്ചിട്ടുണ്ട്.
സംഘം | കൂട്ടായ്മ നടന്ന പ്രദേശം | നേതൃത്വം | രാജവംശം | പുസ്തകം |
---|---|---|---|---|
ഒന്നാം | തേന്മധുരൈ | അഗസ്ത്യൻ | പാണ്ഡ്യ | ലഭ്യമല്ല |
രണ്ടാം | കപടപുരം | ആദ്യം - അഗസ്ത്യൻ ശേഷം - തോൽകാപ്പിയർ (അഗസ്ത്യശിഷ്യൻ) |
പാണ്ഡ്യ | തോൽക്കാപിയം |
മൂന്നാം | മധുരൈ | നക്കീരർ | പാണ്ഡ്യ | ലഭ്യമായ മിക്ക സംഘംകൃതികളും |