തമിഴ്‌നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി

തമിഴ്നാട്ടിലെ മെഡിക്കൽ കോളേജ്

ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ മെഡിക്കൽ സർവകലാശാലയാണ് തമിഴ്‌നാട് ഡോ.എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്‌സിറ്റി (ടിഎൻഎംജിആർഎംയു). തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഡോ. എം.ജി.രാമചന്ദ്രന്റെ (എം.ജി.ആർ) പേരിലാണ് ഇത് അറിയപ്പെടുന്നത്. RGUHS കർണാടകയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആരോഗ്യ ശാസ്ത്ര സർവകലാശാലയാണിത്. രാജ്ഭവൻ കാമ്പസിന്റെ പ്രാന്തപ്രദേശത്ത് നാല് ഏക്കർ സ്ഥലത്ത് 500 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാൻ സർവകലാശാല ഒരുങ്ങുന്നു. ആദ്യ വർഷത്തിൽ 300 കിടക്കകൾ സ്ഥാപിക്കും. [1]

തമിഴ്‌നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി
മുൻ പേരു(കൾ)
തമിഴ്‌നാട് മെഡിക്കൽ യൂണിവേഴ്‌സിറ്റി
ആദർശസൂക്തംHealth for All
തരംPublic
സ്ഥാപിതം1987
സ്ഥാപകൻഎം കരുണാനിധി
ചാൻസലർതമിഴ്‌നാട് ഗവർണർ
വൈസ്-ചാൻസലർഡോ. സുധ സെശയ്യൻ, എം.എസ്.
സ്ഥലംഗിണ്ടി, ചെന്നൈ, തമിഴ്‌നാട്, India
13°00′36″N 80°13′06″E / 13.009947°N 80.218228°E / 13.009947; 80.218228
ക്യാമ്പസ്Urban
കായിക വിളിപ്പേര്TNMGRMU
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്tnmgrmu.ac.in

ചരിത്രം

തിരുത്തുക

ഡോ. എ. വേണുഗോപാൽ, ഡോ. എം. നടരാജൻ, ഡോ. എസ്. കാമേശ്വരൻ എന്നിവരടങ്ങുന്ന ഉന്നതതല സമിതി 1983 ജൂലൈ 5 ന് അന്നത്തെ മുഖ്യമന്ത്രി എം. ജി. രാമചന്ദ്രനോട് തമിഴ്‌നാട്ടിൽ ഒരു മെഡിക്കൽ യൂണിവേഴ്‌സിറ്റി നിർദ്ദേശിച്ചു. [2] 1987 ലെ തമിഴ്‌നാട് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം 1987 സെപ്റ്റംബർ 24 ന് ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ഈ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന സർവകലാശാല 1988 ജൂലൈ മുതൽ പ്രവർത്തനം ആരംഭിച്ചു. 1991 ആയപ്പോഴേക്കും പരേതനായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഡോ. എം.ജി. രാമചന്ദ്രന്റെ പേരിൽ 1987 ചെന്നൈ ആക്റ്റ് പ്രകാരം തമിഴ്‌നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി സ്ഥാപിച്ചു.

തമിഴ്‌നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്ത് ചെന്നൈ നഗരത്തിന്റെ (മുമ്പ് മദ്രാസ്) തെക്ക് ഭാഗത്തുള്ള ഗിണ്ടിയിൽ ചെന്നൈ അന്താരാഷ്ട്ര, ദേശീയ വിമാനത്താവളത്തിൽ നിന്ന് 6 കിലോമീറ്ററും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്ററും ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകൾ, എന്നിവയ്ക്ക് അഫിലിയേഷൻ നൽകാൻ പ്രാപ്തിയുള്ള തമിഴ്‌നാട്ടിലെ ഏക മെഡിക്കൽ സർവകലാശാലയാണിത്. (1988 വരെ തമിഴ്‌നാട്ടിലെ ആരോഗ്യ ശാസ്ത്രത്തിന്റെ എല്ലാ ബിരുദങ്ങളും മദ്രാസ് സർവകലാശാല നൽകിയിരുന്നുവെന്നതും ശ്രദ്ധേയമാണ്).

  1. MGR Medical University to set up hospital in Raj Bhavan
  2. "About The University". tnmgrmu.ac.in. Retrieved 7 August 2019.

പുറംകണ്ണികൾ

തിരുത്തുക