തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ്
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കാണ് തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് (ടിഎംബി). 1921 ൽ നാടാർ ബാങ്ക് എന്ന പേരിൽ സ്ഥാപിതമായെങ്കിലും 1962 നവംബറിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എന്ന് പേര് മാറ്റി. [5] ഇതോടെ നാടാർ സമൂഹത്തിനപ്പുറം ബാങ്കിന്റെ പ്രവർത്തനം വ്യാപിച്ചു. 2018-2019 സാമ്പത്തിക വർഷത്തിൽ ബാങ്ക് 2585 മില്യൺ ഡോളറിന്റെ അറ്റാദായം രേഖപ്പെടുത്തി. [6]
Private company | |
വ്യവസായം | Banking and Financial Services |
സ്ഥാപിതം | 11 May 1921 |
ആസ്ഥാനം | Thoothukudi, Tamil Nadu |
ലൊക്കേഷനുകളുടെ എണ്ണം | 509[1] |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | K.V. Rama Moorthy (MD & CEO)[2] |
ഉത്പന്നങ്ങൾ | Credit cards, Consumer banking, Corporate banking, Finance and Insurance, Mortgage loans, Private banking, Wealth management |
വരുമാനം | ₹3,638.8 കോടി (US$570 million) (2019)[3] |
₹884.2 കോടി (US$140 million) (2019)[4][3] | |
₹258.6 കോടി (US$40 million) (2019)[2][3] | |
മൊത്ത ആസ്തികൾ | ₹40,532.8 കോടി (US$6.3 billion) (2019)[3] |
Total equity | ₹3,618.3 കോടി (US$560 million) (2019)[3] |
Capital ratio | 16.17% (2019)[3] |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1920 ൽ തൂത്തുക്കുടിയിൽ നടന്ന നാടാർ മഹാജന സംഗമത്തിന്റെ വാർഷിക യോഗത്തിലാണ് നാടാർ ബിസിനസ്സ് സമൂഹത്തിനായി ഒരു ബാങ്ക് എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്. 1921 മെയ് 11 ന് ഇന്ത്യൻ കമ്പനീസ് ആക്റ്റ് 1913 പ്രകാരം ബാങ്ക് രജിസ്റ്റർ ചെയ്യപ്പെട്ടു. 1921 നവംബർ 4 ന് എം.വി. ഷണ്മുഖവേൽ നാടാറെ ബാങ്കിന്റെ ആദ്യ ചെയർമാനായി തിരഞ്ഞെടുത്തു. [7]
ശാഖകൾ
തിരുത്തുകനിലവിൽ ഇന്ത്യയിലുടനീളം 509 മുഴുവൻ ശാഖകളും, 12 റീജിയണൽ ഓഫീസുകളും, പതിനൊന്ന് എക്സ്റ്റൻഷൻ കൗണ്ടറുകളും, ആറ് സെൻട്രൽ പ്രോസസ്സിംഗ് സെന്ററുകളും, ഒരു സർവീസ് ബ്രാഞ്ചും, നാല് കറൻസി ചെസ്റ്റുകളും,1094 എടിഎം കൗണ്ടറുകളും ബാങ്കിനുണ്ട്. ബ്രാഞ്ച് തല പ്രവർത്തനങ്ങൾക്കായി കമ്പ്യൂട്ടറൈസേഷൻ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലാ ബാങ്കാണ് തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക്. [8]
അവലംബം
തിരുത്തുക- ↑ Computerization - Find More About Our Computerization Efforts : Get the Best Interest Rates on Deposits from the Best Indian Bank for NRI Deposits Archived 2013-06-04 at the Wayback Machine.. Tmb.in (11 November 2003).
- ↑ 2.0 2.1 "Message from the CEO Desk" Archived 2017-09-30 at the Wayback Machine.. Tmb.in (18 Sep 2017).
- ↑ 3.0 3.1 3.2 3.3 3.4 3.5 "Balance Sheet 31.03.2019" Archived 2019-08-09 at the Wayback Machine.. Tmb.in (7 June 2019).
- ↑ "Message from the CEO Desk" Archived 2019-08-09 at the Wayback Machine.. Tmb.in (7 June 2019).
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
- ↑ https://www.thehindubusinessline.com/money-and-banking/tamilnad-mercantile-bank-founders-day/article25508247.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.