തബസ്സും അദ്നാൻ
സ്വാത് താഴ്‌വരയിൽ നിന്നുള്ള ഒരു പാകിസ്ഥാനി വനിതാ അവകാശ പ്രവർത്തകയാണ് തബസ്സും അദ്‌നാൻ (ഉറുദു: تبسم عدنان) (ജനനം 1977). പാകിസ്ഥാനിലെ സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2015 ലെ ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് അവാർഡ് നേടിയിട്ടുണ്ട്. [1]
തബസ്സും അദ്‌നാൻ | |
---|---|
ജനനം | 1977 സ്വാത് താഴ്‌വര, പാകിസ്താൻ |
ദേശീയത | പാകിസ്താനി |
തൊഴിൽ | വനിതാവകാശ പ്രവർത്തക |
സജീവ കാലം | 2013 – തുടരുന്നു |
അറിയപ്പെടുന്നത് | പാകിസ്താനിലെ ആദ്യത്തെ വനിതാ ജിർഗ സ്ഥാപിച്ചു |
ജീവിതരേഖ
തിരുത്തുക1977-ൽ ജനിച്ച തബസ്സും അദ്‌നാൻ പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിലാണ് വളർന്നത്. [2] 13-ാം വയസ്സിൽ ഒരു ബാലവധുവായ തബസ്സും, 20 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയപ്പോൾ നാല് കുട്ടികളുടെ അമ്മയും ഗാർഹിക പീഡനത്തിന്റെ ഇരയുമായിരുന്നു. താമസിക്കാൻ വീടോ ജീവിതമാർഗ്ഗമോ ഇല്ലതിരുന്ന ഈ ഘട്ടത്തിൽ അദ്നാൻ ഒരു പ്രാദേശിക സഹായ സംഘം നടത്തുന്ന ഒരു സ്ത്രീ ശാക്തീകരണ പരിപാടിയിൽ പങ്കെടുത്തു. സമൂഹത്തിന്റെ നയരൂപീകരണപ്രക്രിയകളിൽ സ്ത്രീകളുടെ പങ്ക് വലുതാക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് തിരിയാൻ ഈ പരിപാടി അവളെ പ്രചോദിപ്പിച്ചു. പുരുഷന്മാർ മാത്രമുള്ള പ്രധാന സ്വാത് അമൻ ജിർഗയെ ഈ ലക്ഷ്യവുമായി സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടു. ജിർഗകൾ പരമ്പരാഗത അനൗപചാരിക ജുഡീഷ്യൽ കൗൺസിലുകളാണ്. [3] ഔപചാരിക നീതിന്യായ വ്യവസ്ഥകളോ പോലീസ് നടപടിക്രമങ്ങളോ മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, ജിർഗയിലൂടെ മുതിർന്നവരുടെ തീരുമാനങ്ങൾ സാമൂഹികമായി ബഹുമാനിക്കപ്പെടുകയും പലപ്പോഴും ജുഡീഷ്യറിയെ ബാധിക്കുകയും ചെയ്യുന്നു.
2013 മെയ് മാസത്തിൽ, അദ്നാൻ സ്വന്തം ജിർഗ ആരംഭിച്ചു. [4] പാകിസ്താനിൽ സ്ത്രീകൾ നടത്തുന്ന ആദ്യത്തെ ജിർഗ ഇതായിരുന്നു. പരമ്പരാഗതമായി, ഈ മേഖലയിലെ സ്ത്രീകളെ പുരുഷന്മാരുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും കടങ്ങൾ ഒഴിവാക്കുന്നതിനുമായി വിവാഹ ഇടപാടുകൾ നടത്തുന്നതിനും കുറ്റകൃത്യങ്ങൾക്കുള്ള പ്രതികാരം ചെയ്യുന്നതിനുമുള്ള സ്വകാര്യസ്വത്ത് പോലെ ഉപയോഗിച്ചു പോന്നിരുന്നു. സ്ത്രീകൾക്ക് അധികാരം കുറവായതിനാൽ, കാര്യങ്ങൾ നേടിയെടുക്കാൻ അധികാരികൾക്ക് മേൽ സമ്മർദ്ദം ചെലുത്തേണ്ടിവരുമെന്ന് തബസ്സും തിരിച്ചറിഞ്ഞു. തന്റെ നേതൃത്വത്തിലുള്ള 25 വനിതാ അംഗളുള്ള ജിർഗയിലൂടെ പോലീസിനെയും പരമ്പരാഗത കോടതി സംവിധാനത്തെയും സമ്മർദ്ദത്തിലാക്കുകയും അതിലൂടെ ഇരകൾക്ക് നിയമസഹായം നേടിക്കൊടുക്കുകയും ചെയ്തു . [5]
ഖ്വെൻഡോ ജിർഗ, അഥവാ സിസ്റ്റേഴ്സ് കൗൺസിൽ സ്ത്രീകൾക്ക് നീതിന്യായ പിന്തുണ നൽകുന്നതിന് പുറമേ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായും വാദിച്ചു. കൂടാതെ സ്ത്രീകൾക്കായി ഗാർഹികവും പാരമ്പര്യേതരവുമായ തൊഴിൽ നൈപുണ്യത്തിൽ പരിശീലനം, മൈക്രോഫിനാൻസിംഗ്, വോട്ടവകാശത്തിന്റെ ഉപയോഗം തുടങ്ങിയ മേഖലകളിലും അവർ പ്രവർത്തിച്ചു. ദുരഭിമാനക്കൊലകൾ, സ്ത്രീധന പീഡനങ്ങൾ, ആസിഡ് ആക്രമണങ്ങൾ, പീഡനങ്ങൾ തുടങ്ങിയ അക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങൾക്കായും അവർ ശബ്ദമുയർത്തി. [6] തുടക്കത്തിൽ പുരുഷന്മാരുടെ ജിർഗകളും സ്ത്രീകളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന മറ്റു പ്രമുഖ സംഘടനകളും ഖ്വെൻഡോ ജിർഗയെ എതിർത്തിരുന്നു. [7] എന്നാൽ 2014-ൽ നടന്ന ഒരു സംഭവം അദ്നാന്റെ ഗ്രൂപ്പിനെക്കുറിച്ചുള്ള പൊതു ധാരണ മാറ്റി. ഒരു കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ അധികാരികൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. ഖ്വെൻഡോ ജിർഗ ഒരു പ്രതിഷേധ ജാഥ സംഘടിപ്പിക്കുകയും അതുവഴി ഈ കേസിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിലായി. പഷ്തൂൺ ചരിത്രത്തിൽ ആദ്യമായി തബസ്സും അദ്നാൻ എന്ന സ്ത്രീയോട് പുരുഷ ജിർഗയിൽ ഇരിക്കാനും കേസിൽ നീതി നടപ്പാക്കാൻ സഹായിക്കാനും ആവശ്യപ്പെട്ടു. [8][9]
2014 ജൂലൈയിൽ തബസ്സും അദ്നാനും ഖ്വെൻഡോ ജിർഗയും ശൈശവ വിവാഹം നിരോധിക്കുന്ന നിയമം പാസാക്കുന്നതിനായി അധികാരികളിൽ പ്രേരണ ചെലുത്തുന്നുണ്ടായിരുന്നു. [10] മതമേധാവിത്വത്തിന്റെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, [11] സിന്ധ് അസംബ്ലി പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ വിവാഹ നിരോധനം ഏകകണ്ഠമായി പാസാക്കി. [12] 2014 ഡിസംബറിൽ പഞ്ചാബ് അസംബ്ലി നിലവിലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി. [13]
പുരുഷന്മാരുടെ ജിർഗയിലെ അവരുടെ ആദ്യ വിജയം മുതൽ, "സ്ത്രീകളുടെ പ്രശ്നങ്ങൾ" കൈകാര്യം ചെയ്യുന്ന മറ്റ് കേസുകളിൽ പങ്കെടുക്കാൻ അദ്നാനെ ക്ഷണിച്ചു. ഇപ്പോഴും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ടെങ്കിലും തബസ്സും തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. സ്വന്തം ജീവിതത്തെ ബാധിക്കുന്ന തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകൾ ഭാഗഭാക്കാകണമെന്ന് അവർ വിശ്വസിക്കുന്നു.
പുരസ്ക്കാരങ്ങൾ
തിരുത്തുക2013-ലെ ഹ്യൂമൻ ഡിഫൻഡേഴ്‌സ് അവാർഡ് തബസ്സും നേടുകയുണ്ടായി. [14] 2014-ൽ അവർ എൻ-പീസ് എംപവർമെന്റെ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2015-ൽ അവർ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് അവാർഡ് നേടി. [1] 2016 ലെ നെൽസൺ മണ്ടേല അവാർഡും തബസ്സും അദ്നാൻ നേടിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 she is the best human rights defender awardee in 2014 recently in 2015 she honoured with nelson mandela award for her great work in her area swat "Biographies of 2015 Award Winners". U.S. State Department. March 2015. Archived from the original on 2015-03-07. Retrieved 10 March 2015.
- ↑ Majeed, A (11 July 2013). "Pakistan's Women-Only Jirga Fights for Equal Rights". Newsweek Pakistan. Retrieved 15 March 2015.
- ↑ "Girl wants husband punished for chopping off her nose". Saach TV. July 3, 2014. Archived from the original on 8 April 2015. Retrieved 15 March 2015.
- ↑ Siddiqui, Taha (March 4, 2014). "World Asia: South & Central In former Taliban fiefdom, Pakistan's first female council tackles abuses". The Christian Science Monitor. Retrieved 15 March 2015.
- ↑ Ali, Syed Mohammad (August 8, 2013). "Significance of the female jirga". The Express Tribune. Retrieved 15 March 2015.
- ↑ Siraj, Haroon (July 24, 2013). "Female jirga head flays 'flawed' legal system". Pakistan Gender News. Retrieved 15 March 2015.
- ↑ Guerin, Orla (25 July 2013). "Pakistani women use jirga to fight for rights". BBC News. Retrieved 15 March 2015.
- ↑ "Tabassum Adnan A monumental moment for Pashtun women". N-Peace Network. Retrieved 15 March 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Ul Islam, Nazar (24 October 2014). "Nobody Cares". Newsweek Pakistan. Retrieved 15 March 2015.
- ↑ Inayat, Naila (June 7, 2014). "Cultures clash over forced child marriages in Pakistan". USA Today. Retrieved 15 March 2015.
- ↑ Inayat, Naila (May 16, 2014). "Muslim clerics resist Pakistan's efforts to end child marriage". The Washington Post. Retrieved 15 March 2015.
- ↑ Asif, Sundas (June 5, 2014). "Child Marriages Restraint Bill passed unanimously". Taste Pakistan. Archived from the original on 15 March 2015. Retrieved 15 March 2015.
- ↑ Shaukat, Aroosa (December 24, 2014). "PA session: Lawmakers pass resolution against child marriages". The Express Tribune. Retrieved 15 March 2015.
- ↑ "Tabassum Adnan Khwendo jirga". Retrieved 15 March 2015.