വേവിക്കുന്നതിനും ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമൺ അടുപ്പാണ്‌ തന്തൂർ.(ഹിന്ദി:तन्दूर, ഉർദു:تندور). തുർക്കി, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ട്രാൻസ്കാക്കസ്, ബാൾക്കൻസ്, മദ്ധ്യപൂർവേഷ്യ,ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതിനായി തന്തൂർ ഉപയോഗത്തിലുണ്ട്.

ഒരു തന്തൂർ അടുപ്പ്
പാചകം ചെയ്യുന്നതിനായി തന്തൂർ അടുപ്പിലേക്ക് ഭക്ഷണം വെക്കന്ന പഞ്ചാബ് സ്വദേശി

തന്തൂർ അടുപ്പിൽ താപം പടർത്തുന്നതിന്‌ പരമ്പരാഗതമായി മരക്കരിയോ വിറകോ കത്തിച്ചുള്ള തീ ഉപയോഗിക്കുന്നു. അതുവഴി പാചകംചെയ്യേണ്ട വസ്തു തീയിൽ നേരിട്ട് കാണിച്ച് പാചകം ചെയ്യപ്പെടുന്നു. തന്തൂർ അടുപ്പിലെ താപനില 480 °C (900 °F) വരെയാകാറുണ്ട്. പാചകത്തിനുള്ള ഉയർന്ന താപനില നിലനിർത്തുന്നതിനായി ദീർഘസമയം തന്തൂർ അടുപ്പിൽ തീ കത്തിച്ചു നിർത്താറുണ്ട്. പുരാതന മൺ അടുപ്പിൽ നിന്നും ആധുനിക കാലത്തെ അടുപ്പിലേക്കുള്ള മാറ്റത്തിനിടയിൽ വരുന്ന ഒരു രൂപകല്പനയാണ്‌ ഇതിനുള്ളത്.

അഫ്ഗാൻ, പാകിസ്താനി, ഇന്ത്യൻ വിഭവങ്ങളായ തന്തൂരി ചിക്കൻ,ചിക്കൻ ടിക്ക,വിവിധയിനം റൊട്ടികളായ തന്തൂരി റൊട്ടി,നാൻ എന്നിവ പാകംചെയ്യുന്നതിനായാണ്‌ പ്രധാനമായും തന്തൂർ അടുപ്പ് ഉപയോഗിക്കുന്നത്. തന്തൂർ അടുപ്പിൽ പാചകം ചെയ്തെടുത്ത ഭക്ഷണവിഭവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്‌ "തന്തൂരി" എന്ന പദം. തെക്കനേഷ്യയിലെ മുസ്ലിം ഭരണകാലത്താണ്‌ ഇതിന് പ്രചാരം സിദ്ധിച്ചത്. ഭാട്ടി എന്ന പേരിലും ഇന്ത്യയിൽ തന്തൂര് അറിയപ്പെടുന്നു. താർ മരുഭൂമിയിലെ ഭാട്ടി വർഗ്ഗങ്ങൾ തങ്ങളുടെ കൂരകളിൽ ഈ രീതിയിലുള്ള അടുപ്പാണ്‌ ഉപയോഗിച്ചിരുന്നത് എന്നതിനാലാണ് ഈ പേര്‌ ലഭിച്ചത് എന്ന് കരുതപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ ഭോജനശാലകളിൽ തന്തൂറിന്‌ മുഖ്യ സ്ഥാനമാണുള്ളത്. ആധുനിക തന്തൂർ അടുപ്പുകളിൽ ചൂടൊരുക്കുന്നതിന്‌ മരക്കരിക്ക് പകരം വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കുന്നു.

പാക്കിസ്ഥാനിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും പാചകം ചെയ്യുന്നതിനും ബേക്കിംഗിനും ഉപയോഗിക്കുന്ന ഒരു സിലിണ്ടർ കളിമൺ അല്ലെങ്കിൽ മെറ്റൽ ഓവനാണ് തന്തൂർ എന്നും അറിയപ്പെടുന്ന തന്തൂർ

പേരിന്റെ ഉൽഭവം

തിരുത്തുക

തന്തൂറിന്റെ പഴയ രീതികൾ ഹാരപ്പയിലേയും മോഹൻ‌ജൊ ദാരോയിലേയും ഇൻഡസ് നദീതട സംസകാരത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്കൃതത്തിൽ തന്തൂർ, കന്തു എന്നാണ്‌ പരാമർശിക്കപ്പെടുന്നത്. തന്തൂർ എന്ന പദം ദാരി പദങ്ങളായ തണ്ടുർ, തന്നുർ എന്നിവയിൽ നിന്നാണ് ഉരുവം കൊണ്ടത്. ദെകോഡ പേർഷ്യൻ നിഘണ്ടു(Dehkhoda Persian Dictionary) പ്രകാരം തന്തൂർ എന്ന പദം അക്കാഡിയൻ തിനുറു എന്നതിൽ നിന്നാണ്‌ ഉൽഭവിച്ചത്.

തന്തൂരി വിഭവങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തന്തൂർ&oldid=3448984" എന്ന താളിൽനിന്ന് ശേഖരിച്ചത്