വലിവുപരീക്ഷണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പരീക്ഷണ വസ്തുവിന് കാര്യമായ ഭ്രംശം സംഭവിക്കുന്നതുവരെ വസ്തുവിൻമേൽ നിയന്ത്രിത വലിവു ബലം പ്രയോഗിച്ചുകൊണ്ട് അതിൻമേൽ നടത്തുന്ന പരീക്ഷണമാണ് വലിവുപരീക്ഷണം (തനന പരീക്ഷണം) അഥവാ ടെൻസൈൽ ടെസ്റ്റ‌്(Tensile Test). പദാ൪ത്ഥങ്ങളുടെ ആത്യന്തികവലിവുപ്രബലത (Ultimate tensile strength), വിഭംഗന പ്രബലത(Breaking strength), പരമാവധി ദൈർഘ്യവർദ്ധനവ്, പരിച്ഛേദ വിസ്തീർണത്തിലുണ്ടാകുന്ന കുറവ് എന്നീ ഗുണസവിശേഷതകൾ വലിവുപരീക്ഷണത്തിലൂടെ നേരിട്ട് അളക്കാൻ കഴിയും. കൂടാതെ ഈ അളവുകളിൽ നിന്നും താഴെപ്പറയുന്നവകൂടി കണ്ടെത്താനാകും. യങ്സ് മാപനാങ്കം, പോയിസൻ അനുപാതം, സ്ട്രെയിൻ ഹാർഡനിംഗ് സവിശേഷതകൾ. സാധാരണമായി സമദൈശികമായ (isotropic) പദാർത്ഥങ്ങൾക്കായി ഏകാക്ഷ വലിവുപരീക്ഷണമാണ് നടത്താറുളളത്. എന്നാൽ ചിലപദാർത്ഥങ്ങൾക്ക് ദ്വയാക്ഷ വലിവുപരീക്ഷണവും നടത്താറുണ്ട്
ഉദ്ദേശ്യങ്ങൾ
തിരുത്തുകവലിവുപരീക്ഷണത്തിന് താഴെപ്പറയുന്നവിധം നിരവധി ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്:
- ഒരാവശ്യത്തിന് അനുയോജ്യമായ പദാർത്ഥം കണ്ടെത്താൻ
- ഒരു പദാർത്ഥം സാധാരണമായതും ഉയർന്നതുമായ ബലങ്ങളോട് എപ്രകാരമാണ് പ്രതികരിക്കുക എന്നത് നിർണയിക്കാൻ.
- കരാറുകൾ പ്രകാരമുളള അളവുമാനങ്ങളും(specification) വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടോ എന്ന് നിർണയിക്കുന്നതിന്
- ഒരു പുതിയ ഉത്പന്ന നിർമ്മാണം ശരിയായ ദിശയിലാണോ എന്ന് തീരുമാനിക്കുന്നതിന്.
- മൗലികാശയങ്ങൾ(concepts) വിശദീകരിക്കുന്നതിന്
- ഒരു നിർദ്ദിഷ്ട നിർമ്മാണാവകശത്തിന്റെ പ്രയോഗിത്വം വിശദീകരിക്കുന്നതിന്
- ശാസ്ത്രസാങ്കേതികമേഖലയിലും ഗുണനിലവാര നിർണയത്തിനും ആവശ്യമായ സാങ്കേതികമാനകങ്ങൾ രൂപീകരിക്കുന്നതിനാവശ്യമായ വിവരശേഖരണത്തിന്
- സാങ്കേതികസംവദനത്തിന് (Technical communication) വേണ്ട അടിസ്ഥാന ആശയങ്ങൾ നല്കുന്നതിന്
- വിവിധ ഐശ്ചികങ്ങളെ(options) താരതമ്യം ചെയ്യുന്നതിനുളള സാങ്കേതികത നല്കുന്നതിന്
- നിയമപരമായ തെളിവുകൾ നല്കുന്നതിന്