തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദം

യാഥാർത്ഥ്യമോ അതിന്റെ ഏതെങ്കിലും വശങ്ങളോ സത്താമീമാംസാപരമായിത്തന്നെ സങ്കൽപ്പാധിഷ്ഠിത മാതൃകകളിൽ നിന്നും, ഭാഷാപരമായ ശീലങ്ങളിൽ നിന്നും, വിശ്വാസങ്ങളിൽ നിന്നും സ്വതന്ത്രമാണെന്ന വിശ്വാസമാണ് തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദം. മറ്റു മനസ്സുകൾ, ഭൂതകാലം, ഭാവികാലം, സാർവ്വത്രിക കാര്യങ്ങൾ, ഗണിതത്തിലെ അസ്തിത്വങ്ങൾ (സ്വാഭാവികസംഖ്യകൾ പോലെ), നൈതികത, ഭൗതികലോകം, ചിന്ത എന്നിവ യാഥാർത്ഥ്യവാദത്തിന്റെ ചർച്ചകളിൽ കടന്നുവരുന്ന വിഷയങ്ങളാണ്. ദൃശ്യപ്രപഞ്ചത്തിന് മനസ്സിൽ നിന്നും വേറിട്ടുള്ള ഒരു അസ്തിത്വമുണ്ട് എന്ന രീതിയിലും യാഥാർത്ഥ്യവാദത്തിന്റെ വാദഗതികൾ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. ആശയവാദം, നാസ്തികത്വം, സോ‌ളിപ്സിസം എന്നീ വാദഗതികളിൽ നിന്ന് വ്യത്യസ്തമാണിത്. യാഥാർത്ഥ്യവാദികളായ തത്ത്വചിന്തകരുടെ അഭിപ്രായത്തിൽ സത്യം എന്നാൽ യാഥാർത്ഥ്യവുമായി മനസ്സിനുള്ള യോജിപ്പാണ്.[1]

നാം ഇപ്പോൾ വിശ്വസിക്കുന്നതെന്തോ അത് യാഥാർത്ഥ്യത്തിന്റെ ഒരു ഏകദേശരൂപമാണെന്നും പുതുതായി നടത്തുന്ന നിരീക്ഷണങ്ങളെന്തും നമ്മെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിലേയ്ക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് യാഥാർത്ഥ്യവാദികൾ വിശ്വസിക്കുന്നത്.[2] കാന്റിന്റെ തത്ത്വശാസ്ത്രമനുസരിച്ച് യാഥാർത്ഥ്യവാദവും ആശയവാദവും തമ്മിലാണ് താരതമ്യം ചെയ്യേണ്ടത്. വർത്തമാനകാലത്തെ കാഴ്ച്ചപ്പാടിൽ (പ്രധാനമായും ശാസ്ത്രം സംബന്ധിച്ച തത്ത്വശാസ്ത്രത്തിൽ യാഥാർത്ഥ്യവാദം യാഥാർത്ഥ്യവാദവിരുദ്ധതയുമായാണ് പ്രാധമികമായും താരതമ്യം ചെയ്യപ്പെടുന്നത്.

കുറിപ്പുകൾ

തിരുത്തുക
  1. The statement veritas est adaequatio rei et intellectus ("truth is the equation of thought and thing") was ascribed by Thomas Aquinas to a 10th-century Jewish philosopher, Isaac Israëli. (Summa, I, Q.16, A.2)
  2. Blackburn p. 188
  • Blackburn, Simon (2005). Truth: A Guide. Oxford University Press, Inc. ISBN 0-19-516824-0.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക