തീവണ്ടി ടിക്കറ്റുകൾ മുൻ കൂർ റിസർവ്വു ചെയ്യുന്നതിനായി ഇൻഡ്യൻ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനമാണ് തത്കാൽ പദ്ധതി. മുൻ റെയിൽവെ വകുപ്പ് മന്ത്രി നിതീഷ് കുമാറിന്റെ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം സ്ലീപ്പർ ക്ലാസ്, എ.സി. ചെയർ കാർ, ത്രീ ടയർ എസി, ടു ടയർ എ.സി എന്നിങ്ങനെ എക്സ്പ്രസ്സ് അടക്കം എല്ലാ തീവണ്ടികളിലും മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സെക്കൻഡ്ക്ലാസിൽ ഓരോവണ്ടിയിലും ആവശ്യമനുസരിച്ച് ചിലപ്പോൾ രണ്ടുകോച്ചുകൾവരെ തത്കാലിന് നീക്കിവെക്കുന്നുണ്ട്. എ.സി. ക്ലാസിൽ 15മുതൽ 20വരെ ബർത്തുകളും. യാത്രായിനത്തിലുള്ള റെയിൽവേയുടെ വരുമാനത്തിൽ നല്ലൊരു പങ്ക് തത്കാൽവഴിയാണ്. 2009-10ൽ 672 കോടിരൂപ തത്കാൽവഴി കിട്ടിയിരുന്നു.[1]

സവിശേഷതകൾ

തിരുത്തുക
  1. വണ്ടി പുറപ്പെടുന്നതിന് ഒരുദിവസംമുമ്പാണ് തത്കാൽടിക്കറ്റ് നൽകുന്നത്. രാവിലെ പത്തിന് എ.സി ടികറ്റും, പതിനൊന്ന് മുതൽ സ്ലീപ്പർ ടിക്കറ്റ് നൽകിത്തുടങ്ങും.സ്ലീപ്പർ ,എസി ചെയർകാർ ക്ലാസ്സുകൾക്ക് ടിക്കറ്റിനൊപ്പം മിനിമം 75 രൂപ അല്ലെങ്കിൽ ടിക്കറ്റ്ചാർജിന്റെ 10 ശതമാനമാണ് തത്കാലിൽ ഈടാക്കുന്നത്. എ.സി.ക്ലാസിലേക്ക് 200രൂപയും.
  2. തത്കാൽ ടിക്കറ്റ് റദ്ദാക്കാൻ വ്യവസ്ഥയില്ല.

തത്കാലും കരിഞ്ചന്തയും

തിരുത്തുക

ആദ്യകാലത്ത് ട്രാവൽഏജൻറുമാരാണ് വൻതോതിൽ തത്കാൽടിക്കറ്റുകൾ എടുത്തിരുന്നത്. വൻതുക മറിയുന്ന കച്ചവടമാണ് തത്കാൽ കരിഞ്ചന്ത. യഥാർഥ നിരക്കിന്റെ രണ്ടിരട്ടിയിലേറെയാണ് തിരക്കേറിയ സമയങ്ങളിൽ ഏജന്റുമാർ ഈടാക്കുന്നത്.രാവിലെമുതൽ കൂലിക്ക് ആളെവിട്ട് ടിക്കറ്റ് കൂട്ടത്തോടെ വാങ്ങുന്ന രീതിയായിരുന്നു. എന്നാൽ, ടിക്കറ്റുവാങ്ങാൻ ഫോട്ടോപതിച്ച തിരിച്ചറിയൽരേഖയും മറ്റും നിർബന്ധമാക്കിയതോടെ തട്ടിപ്പ് കുറഞ്ഞു. ഇതിനുപുറമെ ഒരു തിരിച്ചറിയൽകാർഡിൽ നാലുടിക്കറ്റ്മാത്രമേ നൽകൂ. ആദ്യത്തെ ഒരുമണിക്കൂർ ഓൺലൈൻവഴിയുള്ള തത്കാൽബുക്കിങ് നിർത്തലാക്കി..[2]

പരിഷ്കാരങ്ങൾ

തിരുത്തുക

പരാതികളെത്തുടർന്ന് റിസർവേഷൻ മാഫിയയെ നിയന്ത്രിക്കാൻ തത്കാൽ പദ്ധതി റെയിൽവെ സമൂലം പരിഷ്കരിച്ചു.[3]

  1. തത്കാൽ ബുക്കിങ് രാവിലെ 10 മണി മുതലായിരിക്കും തുടങ്ങുക.(എ.സി പത്തുമണി, സ്ലീപ്പർ പതിനൊന്നുമണി )
  2. ആദ്യത്തെ രണ്ട് മണിക്കൂറിൽ ഏജന്റുമാർക്ക് ടിക്കറ്റ് ബുക് ചെയ്യാൻ അനുമതിയുണ്ടാകില്ല.
  3. ട്രെയിൻ പുറപ്പെടുന്നതിന് തലേദിവസം 10 മുതലാണ് തത്കാൽ റിസർവേഷൻ നടത്താനാവുക.
  4. തത്കാൽ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്നും ക്രമക്കേടുകൾ തടയാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും റെയിൽവെ.
  5. തത്കാൽ അനുവദിക്കുന്നത് കുറഞ്ഞത് 500 കി.മീ. യാത്രയ്ക്കുമാത്രം. അതിൽ കുറഞ്ഞ ദൂരത്തിനും 500 കി.മീ.യുടെ തത്കാൽനിരക്ക് റെയിൽവേ ഈടാക്കും. [4]
  6. 15.06.2015മുതൽ ഏസി കോച്ചുകളിലേക്കുള്ള തത്കാൽ ബുക്കിംഗ് രാവിലെ 10 മുതലും നോൺ ഏസി കോച്ചുകളിലേത് 11 മുതലും ആയി പുനഃക്രമീകരിച്ചു.[5]
  1. http://www.mathrubhumi.com/special/byelections2012/story.php?id=268862[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-01. Retrieved 2012-06-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-01. Retrieved 2012-06-30.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-05. Retrieved 2014-12-08.
  5. http://www.indianrail.gov.in/tatkal_Scheme.html

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തത്കാൽ_പദ്ധതി&oldid=3804974" എന്ന താളിൽനിന്ന് ശേഖരിച്ചത്