തങ്കശ്ശേരി കലാപം
തങ്കശ്ശേരിയിലെ സെന്റ് തോമസ് കോട്ടയിൽ പോർട്ടുഗീസുകാരും പ്രദേശവാസികളും തമ്മിൽ നടന്ന ഒരു പ്രാദേശിക കലാപമാണ് തങ്കശ്ശേരി കലാപം അഥവാ കൊല്ലം കലാപം.
ചരിത്രം
തിരുത്തുകകൊല്ലം റാണിയും പോർച്ചുഗീസ് ഗവർണറായ Lopo Soares de Albergaria യും തമ്മിലുള്ള കരാറിനെത്തുടർന്നാണ് തങ്കശ്ശേരി കോട്ട പണികഴിപ്പിക്കുന്നത്. ഈ കരാർ സെന്റ് തോമസ് പള്ളി പുനർനിർമ്മിക്കാനും മൂന്നു കൊല്ലം കൊണ്ട് 500 കണ്ടി കുരുമുളക് സംഭരിക്കാനും അനുവാദം നൽകി. ഇതിൻ പ്രകാരം 1517ൽ റോഡ്രിഗസ് കൊല്ലത്തെ പോർത്തുഗീസ് ക്യാപ്റ്റനായി നിയമിതനായി. എന്നാൽ റാണിക്ക് കരാർ പ്രകാരമുള്ള കുരുമുളക് കൈമാറുവാൻ കഴിഞ്ഞില്ല. റോഡ്രിഗസ് ഇതിനാൽ കൊല്ലത്ത് ഒരു കോട്ട പണിയുവാൻ ഉള്ള അനുവാദം നേടിയെടുത്തു. നാട്ടുകാർ ഇതിനു പക്ഷേ പ്രതികൂലമായിരുന്നു. ഒരു ഘട്ടത്തിൽ നാട്ടുകാർക്കെതിരെ പീരങ്കിയുപയോഗത്തിനു പോലും പോർത്തുഗീസുകാർ മുതിരാൻ തൂടങ്ങി.
കോട്ടയുടെ പണി തീർന്ന ഉടനേ ആര്യങ്കാവ് വഴി കൊല്ലത്തെത്തിച്ച കുരുമുളക് കോട്ടയിൽ സംഭരിക്കാനാരംഭിച്ചു. പ്രാദേശിക യോദ്ധാക്കളായ ഉണ്ണീരിപ്പിള്ള, ബാലൻ പിള്ള, കൊല്ലം കുറുപ്പ് എന്നിവർ തങ്കശ്ശേരി കോട്ട ആക്രമിച്ച് പോർത്തുഗീസുകാരെ തടവിലാക്കി. ഭക്ഷണക്ഷാമവും മൂലവും നിരവധി പോർത്തുഗീസുകാർ മരണപ്പെടുകയുണ്ടായി. കൊച്ചിയിൽ പോർത്തുഗീസ് ഗവർണർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ ഒരു നാവികപ്പടയെ കൊല്ലത്തേക്ക് അയയ്ക്കുകയും യുദ്ധത്തിനൊടുവിലായി 1520ൽ കോട്ട തിരികെ പിടിക്കുകയും ചെയ്തു.