തക്കാളി ജ്യൂസ്
തക്കാളിയിൽ നിന്നുണ്ടാക്കുന്ന ഒരു പാനീയമാണ് തക്കാളി ജ്യൂസ്. ഇത് ബ്ലഡി മേരി പോലെയുള്ള കോക്ക്ടെയിലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
ചരിത്രം
തിരുത്തുകആദ്യമായി തക്കാളി ജ്യൂസ് വിളമ്പിയത് 1917 ഇൽ തെക്കേ ഇന്ത്യാനയിലാണ്. ലൂയി പെരിൻ എന്ന ഹോട്ടലുടമ ഓറഞ്ച് ജ്യൂസ് തീർന്നപ്പോൾ പകരമായി കണ്ടെത്തിയതാണിത്. തക്കാളി ചാറും പഞ്ചസാരയും ചേർത്തുള്ള പുതിയ പാനീയം വിജയമാകുകയും ചെയ്തു.[1][2] ഉപ്പ്, വെളുത്തുള്ളി, ഉള്ളി തുടങ്ങി പലതരം ചേരുവകളിൽ തക്കാളി ജ്യൂസ് ഉണ്ടാക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ Anne Hattes. "Tomato Juice". Relish, Aug. 2009.
- ↑ http://www.frenchlick.com/aboutus/history/flsh