പ്രധാന മെനു തുറക്കുക

മനുഷ്യശരീരത്തിലെ കോശങ്ങളിൽ മർമ്മത്തിലുള്ള ക്രോമസോമുകളിൽ 21-ആം ക്രോമസോം ജോഡിയ്ക്കൊപ്പം ഒരു 21ആം ക്രോമസോം കൂടി അധികരിച്ചുവരുന്ന അവസ്ഥയാണ്‌ ഡൗൺ സിൻഡ്രോം. ട്രൈസോമി 21, ട്രൈസോമി ജി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1866-ൽ ഈ രോഗാവസ്ഥ ആദ്യമായി വിശദീകരിച്ച ബ്രിട്ടീഷ് ഡോക്ടറായ ജോൺ ലാങ്ഡൺ ഡൗണിന്റെ പേരിലാണ്‌ ഈ രോഗം അറിയപ്പെടുന്നത്. 21-ആം ക്രോമസോം ജോഡിയിൽ ഒന്ന് അധികമായി വരുന്നതാണ്‌ രോഗകാരണം എന്ന് കണ്ടെത്തിയത് 1959-ൽ ജെറോം ലെഷോൺ ആണ്‌. ജനിച്ചുവീഴുന്ന 800 മുതൽ 1000 വരെ കുട്ടികളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാം. പ്രായമേറിയ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ഡൗൺ സിൻഡ്രോം നിരക്ക് കൂടുതലാണ്‌.

ഡൗൺ സിൻഡ്രോം
SynonymsDown's syndrome, Down's, trisomy 21
Drill.jpg
ബുക്ക്‌കേയ്സ് കൂടിച്ചേർന്ന ഡൗൺ സിൻഡ്രോം ഉള്ള ഒരു ആൺകുട്ടി
Specialtyമെഡിക്കൽ ജനിറ്റിക്സ്, പീഡിയാട്രിക്സ്
Symptomsവൈകിയ ശാരീരിക വളർച്ച ,മുഖത്തെ അസ്വഭാവിക സവിശേഷതകൾ, ബുദ്ധിപരമായ വൈകല്യം
CausesThird copy of chromosome 21>
Risk factorsമാതാവിന്റെ പ്രായകൂടുതൽ
Diagnostic methodപാരൻറൽ സ്ക്രീനിംഗ്, ജനിറ്റിക് ടെസ്റ്റിംഗ്
Treatmentവിദ്യാഭ്യാസ പിന്തുണ, ഷെൽട്ടർ വർക്ക്ഷോപ്പുകൾ
Prognosisആയുർദൈർഘ്യം 50 മുതൽ 60 വരെ
Frequency5.4 മില്ല്യൻ (0.1%)
Deaths26,500 (2015)

ലക്ഷണങ്ങൾതിരുത്തുക

അൻപതോളം ശാരീരികസവിശേഷതകൾ ഇത്തരത്തിലുള്ള കുട്ടികൾ കാണിക്കുന്നു. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് മാനസികവളർച്ചയും ശാരീരികവളർച്ചയും സാധാരണപോലെ ഉണ്ടാവുകയില്ല. കണ്ണുകൾക്കുതാഴെ സവിശേഷരീതിയിലുള്ള തൂങ്ങിയ ത്വക്കും വലുതും വീങ്ങിയതും മുന്നിലേയ്ക്ക് തുറിച്ചിരിക്കുന്നതുമായ നാവും ചെറിയ ശരീരവും സാമാന്യേന വലിയ കരളും പ്ലീഹയും ഇത്തരം കുട്ടികളുടെ സവിശേഷതകളാണ്.[1]

അവലംബംതിരുത്തുക

  1. UPSC Success series, IAS Zoology Solved papers, Arihant Pub., page: A-7
"https://ml.wikipedia.org/w/index.php?title=ഡൗൺ_സിൻഡ്രോം&oldid=3073104" എന്ന താളിൽനിന്ന് ശേഖരിച്ചത്