ഡോ പി എസ് ശ്രീകല
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. In Template:Multiple issues, found parameter #1 as "
...expected equal-sign: plot=y, or plot=May 2007. |
അദ്ധ്യാപിക , എഴുത്തുകാരി , സാമൂഹിക പ്രവർത്തക ,വിവിധ സ്ഥാപനങ്ങളുടെ മേധാവി എന്നീ നിലകളിൽ കേരളത്തിലെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് ഡോ പി.എസ്.ശ്രീകല . മാർക്സിസം ,വിദ്യാഭ്യാസം,ഭാഷാ സാഹിത്യം ,നോവൽ ,കഥ ,ജീവചരിത്രം , ബാലസാഹിത്യം എന്നീ മേഖലകളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു . കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിട്ടി ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ സ്ഥാപനങ്ങളുടെ മേധാവിയായി സംസ്ഥാനമാകെ ശ്രദ്ധിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ വനിതാ ഡയറക്ടറായിരുന്നു. സംസ്ഥാന സാക്ഷരത മിഷൻ അതോറിട്ടി ഡയറക്ടർ എന്ന നിലയിൽ സമ്പൂർണ ഡിജിറ്റൽസാക്ഷരത കൈവരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ആഗോള ശ്രദ്ധ ലഭിച്ചു. ട്രാൻസ്ജെന്റർ തുടർ വിദ്യാഭ്യാസം പദ്ധതി, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം തയ്യാറാക്കിയ സാക്ഷരത പദ്ധതി , ഭരണഘടനാ സാക്ഷരത, പരിസ്ഥിതി സാക്ഷരത എന്നീ അന്തർദേശീയ പ്രശംസ നേടിയ പദ്ധതികൾ ഡോ പി.എസ്.ശ്രീകലയുടെ നേത്രുത്വത്തിൽ നടപ്പിലാക്കിയവയാണ്. നിലവിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയക്ടറാണ്.
വ്യക്തി ജീവിതം
ജനനം 1975 നവംബർ 11 തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ.അച്ഛൻ ജി ശ്രീധരൻ നായർ കേരള പുരാവസ്തു വകുപ്പ് ജീവനക്കാരനായിരുന്നു .അമ്മ ബി പഷ്മള. തിരുവനന്തപുരം കോർപറേഷൻ കൌൺസിലറായിരുന്ന ശ്രീ വഞ്ചിയൂർ ബാബുവാണ് ഭർത്താവ്. തിരുവനന്തപുരം കോർപറേഷൻ കൌൺസിലർ ശ്രീമതി ഗായത്രി ബാബു ഏക മകളാണ് . കലാകാരനായ ശ്രീ.എസ് പി ശ്രീകുമാർ സഹോദരനാണ്.
സ്കൂൾ വിദ്യാഭ്യാസം
വഞ്ചിയൂർ ഗവ സ്കൂൾ, ഫോർട്ട് യു പി എസ്, കോട്ടൻഹിൽ ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കി .
തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നിന്നും ബി.എ മലയാളത്തിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എം.എ മലയാളത്തിൽ ഒന്നാം റാങ്ക്,തിരുവനന്തപുരം. ഗവ. ടീച്ചഴ്സ് ട്രെയിനിംഗ് കോളേജിൽ നിന്നും ഉന്നതമാർക്കോടെ ബി.എഡ് , യു ജി സി ജെ ആർ എഫ്, പി എച് ഡി ,യു ജി സി മേജർ റീസർച്ച് ഫെല്ലോഷിപ്പ് എന്നീ ഉയർന്ന അക്കാദമിക നേട്ടങ്ങൾ കൈവരിച്ചു
കർമ മണ്ഡലം
AFHQ ഡിഫെൻസ് അക്കൗണ്ട്സ് വിഭാഗം, ഗവ ഹയർസെക്കണ്ടറി സ്കൂൾ നാവായിക്കുളം, ഗവ ഹയർ സെക്കണ്ടറി സ്കൂൾ കമലേശ്വരം, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, കൊടുങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവ കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം, നെടുമങ്ങാട് ഗവ കോളേജ്, മലയിൻകീഴ് മാധവ കവി മെമോറിയൽ ആർട്സ് & സയൻസ് കോളേജ് (പ്രിൻസിപ്പൽ in ചാർജ്), സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സർവകലാശല സിന്റിക്കേറ്റംഗം,യൂണിവേഴ്സിറ്റി കോളേജ് 150 വാർഷിക ആഘോഷം കമ്മിറ്റി ജനറൽ കൺവീനർ, , കേരള സ്ത്രീ പഠന കേന്ദ്രം ഡയറക്ടർ,കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിട്ടി ഡയറക്ടർ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ വനിതാ ഡയറക്ടർ.കേരള നോളജ് ഇക്കോണമി മിഷൻ ആദ്യ ഡയറക്ടർ
രാഷ്ട്രീയ പശ്ചാത്തലം
ബാലസംഘം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്,എസ് എഫ് ഐ വിമൻസ് കോളേജ് യൂണിറ്റ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം.ഡി വൈ എഫ് ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്, AIDWA ലോക്കൽ കമ്മിറ്റി സെക്രട്ടറി.വിമൻസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ, യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ.ഡിഫെൻസ് അക്കൗണ്ട്സ് എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഗവ എംപ്ലോയീസ് കോൺഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം. KSTA തിരുവനന്തപുരം സബ്ജില്ലാ കമ്മിറ്റി അംഗം, AKGCT സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ട്രഷറർ, വനിതാ സബ്കമ്മിറ്റി സംസ്ഥാന കൺവീനർ, വനിതാസാഹിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി,പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പുസ്തകങ്ങൾ
പഠനം
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം.
ഇ എം എസ് ഭാഷ സാഹിത്യം
ഫെമിനിസത്തിന്റെ കേരള ചരിത്രം.
കെ എൻ പണിക്കർ മാനവികതയുടെ ധൈഷനിക ജീവിതം.
ജീവചരിത്രം
സാനു മാഷ് മലയാളത്തിന്റെ സമഭാവ ദർശനം.
കോടിയേരി എന്ന രാഷ്ട്രീയ മനുഷ്യൻ
നോവൽ
ഇരുൾ ശേഷിപ്പ്
കഥാ സമാഹാരം
മാൽ പ്രാക്ടീസ്
എഡിറ്റർ
നിലവറകൾ തുറക്കുമ്പോൾ
ബാലസാഹിത്യം
ഇ എം എസിന്റെ കഥ
പരിഭാഷ
സംഘപരിവാറിന്റെ ഫാസിസം ( രാം പുനിയാനി)
സാമ്രാജ്യത്വം തുലയട്ടെ ( കാസ്ട്രോ, മണ്ടേല എന്നിവരുടെ പ്രസംഗങ്ങൾ )