സി. രാജേന്ദ്രൻ

(ഡോ. സി രാജേന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ അറിയപ്പെടുന്ന സംസ്കൃത പണ്ഡിതനാണ് ഡോ. സി.രാജേന്ദ്രൻ (ജനനം : 12 നവംമ്പർ 1952). കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃതവിഭാഗം തലവൻ. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 20 ലധികം പുസ്തകങ്ങളുടെ രചയിതാവ്.[1]

ജീവിതരേഖ

തിരുത്തുക

പട്ടാമ്പി പെരുമുടിയൂരിൽ ജനിച്ചു.പട്ടാമ്പി സംസ്കൃതകോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ, എം .എ ബിരുദങ്ങൾ പാസായി. 1974 ൽ തൃശ്ശൂർ ശ്രീകേരളവർമ്മ സംസ്കൃതകോളേജിൽ അധ്യാപകനായി. 1978 മുതൽ 2013 വരെ കാലിക്കറ്റ് സർവ്വകലാശാലയിൽ2013 2013 സംസ്കൃതവിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. മഹിമഭട്ടന്റെ വ്യക്തിവിവേകം എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തെ കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം. കൊൽക്കത്ത, പുണെ, പോളണ്ടിലെ ജഗലേനിയൻ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. സംസ്‌കൃത ഭാഷാപഠനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2012-ൽ കേന്ദ്രസർക്കാർ സംസ്‌കൃത കമ്മീഷൻ അംഗമായി നിയമിച്ചു.[2]

കേരളസാഹിത്യ അക്കാദമി ജനറൽ കൌൺസിൽ അംഗം.കേന്ദ്ര സാഹിത്യ അക്കാദമി മലയാളം, സംസ്കൃതം ഉപദേശകസമിതി അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, തിരുപ്പതി രാഷ്ട്രീയ സംസ്കൃതവിദ്യാപീഠം എന്നീ സർവ്വകലാശാലകളിൽ സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പാരീസിലെ ഇ.എച്. ഇ. എസ്.എസ് ലെ വിസിറ്റിങ് പ്രഫസർ, പോളണ്ടിലെ പ്രാഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാൾസ് യൂണിവേഴ്സിറ്റിയുടെ പാണ്ടാനസ് എന്ന ഇൻഡോളജിക്കൽ ജേർണൽ, കാലിക്കറ്റ് സർവ്വകലാശാല സംസ്കൃതവിഭാഗം പുറത്തിറക്കുന്ന സംസ്കൃതകൈരളി എന്ന ജേർണലിൻറെയും എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ വിസിറ്റിംഗ് പ്രഫസറാണ്. ആധുനികസംസ്കൃതപണ്ഡിതരിൽ പ്രഥമസ്ഥാനീയനായ ഡോ.സി. രാജേന്ദ്രൻ ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും ആയി നിരവധി കൃതികളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

ഇംഗ്ലീഷ്

തിരുത്തുക
  • The Traditional Sanskrit Theatre of Kerala
  • Vyaktivevaka- a critical study
  • Sign and Structure
  • Studies in Comparative Poetics
  • Understanding Tradition
  • A monograph on Mahimabhatta in the makers of Indian Literature
  • Abhinayadarpana
  • Melputtur Narayana Bhatta
  • അഭിനയദർപ്പണം
  • അഭിനവഗുപ്തൻ
  • പാഠവും പൊരുളും
  • പാരീസ് ഡയറി
  • പുതുവായന
  • സൌന്ദര്യശാസ്ത്രം
  • സഞ്ജയൻ
  • സഞ്ജയൻ കഥകൾ
  • സോസ്യൂർ - ഘടനാവാദത്തിൻറെ ആചാര്യൻ
  • താരതമ്യകാവ്യശാസ്ത്രം
  • വ്യാഖ്യാനശാസ്ത്രം
  • പഴമയും പുതുലോകവും
  • വിമർശനത്തിൻറെ രാജവീഥികൾ
  • രംഗപാഠം

പുരസ്കാരങ്ങൾ

തിരുത്തുക
  • പാഠവും പൊരുളും എന്ന പുസ്തകം 2001 ല് കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരത്തിനർഹമായി
  • സൌന്ദര്യശാസ്ത്രം 2002 ലെ കേരളസാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള അവാർഡിനർഹമായി
  • താരതമ്യകാവ്യശാസ്ത്രം 2003ലെ നിരൂപണത്തിനുള്ള എം .എസ് മേനോന് അവാർഡിനർഹമായി
  • സാമൂതിരി രാജസദസ്സില് നിന്നും സംസ്കൃഭാഷാ വിഭൂഷണ് പുരസ്കാരം. 1993
  • രാമകൃഷ്ണ ഇൻറർനാഷണൽ സാൻസ്ക്രിറ്റ് അവാര്ഡ് കാനഡ 2002
  • വ്യാഖ്യാനശാസ്ത്രം എന്ന ഗ്രന്ഥം 2007 ലെ കേരളസാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എന്ഡോവ്മെൻറ് പുരസ്കാരത്തിനർഹമായി
  • മാവേലിക്കര കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ കേരളപാണിനി പുരസ്കാരം 2011
  1. "കേരളപാണിനി പുരസ്‌കാരം ഡോ. സി.രാജേന്ദ്രന്". മാതൃഭൂമി. 1 ഡിസംബർ 2011. Archived from the original on 2011-12-01. Retrieved 30 ഡിസംബർ 2012.
  2. "പ്രൊഫ. സി. രാജേന്ദ്രൻ വിരമിക്കുന്നു". മാതൃഭൂമി. 24 Mar 2013. Archived from the original on 2013-03-24. Retrieved 2014 ജനുവരി 20. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സി._രാജേന്ദ്രൻ&oldid=3647220" എന്ന താളിൽനിന്ന് ശേഖരിച്ചത്