ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം
മുംബൈയിൽ ബൈക്കുളയിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം. മുംബൈ നഗരത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയമാണ് ഇത്. 1855-ൽ പണികഴിപ്പിക്കപ്പെട്ട ഈ മ്യൂസിയത്തിന്റെ പഴയ പേര് വിക്റ്റോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നായിരുന്നു [1].
സ്ഥാപിതം | മേയ് 2, 1872 |
---|---|
സ്ഥാനം | ബൈക്കുള, മുംബൈ |
നിർദ്ദേശാങ്കം | 18°58′46″N 72°50′05″E / 18.979472°N 72.834806°E |
Director | തസ്നീം സക്കറിയ മേത്ത |
വെബ്‌വിലാസം | http://www.bdlmuseum.org/ |
ചരിത്രം
തിരുത്തുകഎൽഫിൻസ്റ്റൺ പ്രഭുവാണ് 1855-ൽ ബോംബേയിൽ ആദ്യമായി ഒരു മ്യൂസിയം സ്ഥാപിച്ചത്. 1857-ൽ ഈ മ്യൂസിയം അടക്കുകയും കാഴ്ചവസ്തുക്കളൊക്കെ ടൗൺഹാളിലേക്ക് മാറ്റുകയും ചെയ്തു. 1858-ൽ ജോർജ്ജ് ബേഡ്വുഡ് മ്യൂസിയം ക്യൂറേറ്ററായി നിയമിതനായി. അദ്ദേഹം മ്യൂസിയത്തിനായി ഒരു കെട്ടിടം പണിയുവാനുള്ള ധനസമാഹരണത്തിന് വേണ്ടി ഭാവു ദാജി ലാഡ്, ജഗന്നാഥ് ശങ്കർസേഠ് എന്നീ പ്രമുഖരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. 1862-ൽ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു. ഡേവിഡ് സസ്സൂൺ, ജംഷേട്ജി ജീജീഭായ് തുടങ്ങിയ വ്യവസായികളും ഇതിന്റെ രക്ഷാധികാരികളായി രംഗത്ത് വന്നു. 1871-ലാണ് ഇതിന്റെ പണി പൂർത്തിയായത്. 1872 മേയ് 2-ന് ഇത് പൊതുജനങ്ങൾക്കായി തുറന്നു. 1975-ൽ ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
2003-2007 കാലഘട്ടത്തിൽ ഈ മ്യൂസിയം നവീകരിക്കപ്പെട്ടു.
കാഴ്ചവസ്തുക്കൾ
തിരുത്തുകഏതാണ്ട് 3500-ൽ പരം വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. മുംബൈയുടെയും പരിസരപ്രദേശങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ടവയാണ് പലതും. നാണയങ്ങൾ, മെഡലുകൾ, ഫോട്ടോകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ, കൂടാതെ മൃഗക്കൊമ്പ്, അരക്ക്, വിവിധ ലോഹങ്ങൾ മുതലായവയിൽ സൃഷ്ടിച്ച കൗതുകവസ്തുക്കളും ഇവിടെയുണ്ട്[2].
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ Hoskote, Ranjit (September 7, 2005). "Honour for a treasure trove of art". The Hindu. Archived from the original on 2008-02-01. Retrieved 2009-06-27.
- ↑ https://www.lonelyplanet.com/india/mumbai/attractions/dr-bhau-daji-lad-mumbai-city-museum/a/poi-sig/1284815/356405