എം. കൃഷ്ണൻ നമ്പൂതിരി

(ഡോ. എം . കൃഷ്ണൻ നമ്പൂതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ തേവന്നൂർ ചന്ദ്രമന കിഴക്കേമഠം മാധവൻ നമ്പൂതിരിയുടെയും ദേവകിഅന്തർജ്ജനത്തിൻ്റെയും മകനായി 1967 -ൽ ജനനം. തേവന്നൂർ ഡി.വി.എൽ.പി. സ്‌കൂൾ, തേവന്നൂർ ഗവ. യു .പി. സ്‌കൂൾ, അഞ്ചൽ സെൻറ്‌ ജോൺസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് , കൊല്ലം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം ഫിൽ ബിരുദം നേടി. ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ മാർഗ്ഗദർശനത്തിൽ 'ശൈലീ പരിണാമം മലയാളനോവലിൽ' എന്ന വിഷയത്തിൽ ചെയ്ത് ഗവേഷണത്തിന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും പിഎച്ച്.ഡി. ബിരുദം ലഭിച്ചു. 1990 -91 കാലയളവിൽ മാഹി, മിനിക്കോയി നവോദയ വിദ്യാലയങ്ങളിൽ അധ്യാപകവൃത്തി അനുഷ്‌ഠിച്ചു. 1995-ൽ ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ മലയാളവിഭാഗത്തിൽ അധ്യാപകനായി ചേർന്നു. ഇപ്പോൾ സർവ്വകലാശാലയുടെ തൃശ്ശൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗം പ്രഫസർ. എട്ട് വർഷം സർവ്വകലാശാലയുടെ തൃശ്ശൂർ കേന്ദ്രം ഡയറക്‌റ്റർ ആയിരുന്നു. സംസ്കൃത, കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, ദ്രവീഡിയൻ തുഞ്ചത്തെഴുത്തച്ഛൻ, ഗാന്ധിഗ്രാം സർവ്വകലാശാലകളിൽ വിവിധ ബോർഡുകളിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സ്മാരക സമിതി, ഇടശ്ശേരി സ്മാരക സമിതി എന്നിവയിൽ അംഗമാണ്.

[1]

  • ബാലാമണിയമ്മ : എഴുത്തും ജീവിതവും
  • ഖസാഖ് പഠനങ്ങൾ
  • അക്ഷരസൗന്ദര്യം
  • എഴുത്തച്ഛൻ പഠനങ്ങൾ
  • നോവൽ : കലയും ദർശനവും [2]
  • പര്യായനിഘണ്ടു
  • ഭാവുകത്വത്തിൻ്റെ വഴികൾ
  • ശൈലീപരിണാമം മലയാളനോവലിൽ
  • ആത്മസംവാദം
  • മലയാള സാഹിത്യം - പാരമ്പര്യവും സംസ്കാരവും
  • എഴുത്തുവാതിൽ

പുരസ്കാരങ്ങൾ

തിരുത്തുക

[3]

  • രസവൈവിധ്യം എഴുത്തച്ഛൻ കൃതികളിൽ എന്ന പ്രബന്ധത്തിന് 1994 ൽ കേരള സാഹിത്യഅക്കാദമിയുടെ തുഞ്ചൻ എൻഡോവ്മെന്ട് അവാർഡ്, 1997 ൽ
  • വിവർത്തന തന്ത്രം മഹാഭാരതം കിളിപ്പാട്ടിൽ എന്ന പ്രബന്ധത്തിന് തുഞ്ചൻ സ്മാരക അവാർഡ്,
  • അക്ഷരസൗന്ദര്യം എന്ന കൃതിക്ക് 1996 ൽ ഇടശ്ശേരി അവാർഡ്,
  • നോവൽ: കലയും ദർശനവും എന്ന കൃതിക്ക് നിരൂപണത്തിനുള്ള ഡോ. കെ.എൻ.എഴുത്തച്ഛൻ പുരസ്കാരം 2010ൽ,
  • ഭാവുകത്വത്തിൻ്റെ വഴികൾ എന്ന കൃതിക്ക് 2015 -ൽ കോറോത്തു ലക്ഷ്മിക്കുട്ടിയമ്മ സ്മാരക സാഹിത്യ പുരസ്കാരവും, 2016ൽ എസ് ഗുപ്തൻനായർ സ്മാരക സാഹിത്യനിരൂപണ പുരസ്കാരവും,
  • ആത്മസംവാദം എന്ന കൃതിക്ക് 2018-ൽ സാഹിത്യസംവേദനം പുരസ്കാരവും ലഭിച്ചു.
  1. ;[1] Archived 2019-03-25 at the Wayback Machine.
  2. [2]
  3. [3][പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=എം._കൃഷ്ണൻ_നമ്പൂതിരി&oldid=3801973" എന്ന താളിൽനിന്ന് ശേഖരിച്ചത്