ആനന്ദ് തെൽതുംബ്‌ദെ
ഇന്ത്യയിലെ പ്രമുഖ ദളിത്പക്ഷ ചിന്തകനും മാവോയിസ്റ്റ് അനുഭാവിയുമാണ് ഡോ. ആനന്ദ് തെൽതുംബ്‌ദെ. മാനേജ്മെന്റ് വിദഗ്ദ്ധനും[2] ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തനിങ്ങളിലും സജീവമാണ്.
ഡോ. ആനന്ദ് തെൽതുംബ്‌ദെ | |
---|---|
ജനനം | Rajur,[1] Taluka Wani, Distt. Yavatmal, Maharashtra, India |
ദേശീയത | Indian |
തൊഴിൽ | writer, columnist, social activist, educationist |
ജീവിത രേഖ
തിരുത്തുകമഹാരാഷ്ട്രയിലെ രജൂരിലാണ് ആനന്ദ് തെൽതുംബ്‌ദെയുടെ ജനനം. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിരുദം. ഇപ്പോൾ ഖരക്പൂർ ഐ ഐ ടിയിൽ അധ്യാപകനായി ജോലി ചെയ്യുന്നു മുംബൈയിലാണ് താമസം. ഡോ. അംബേദ്കറിന്റെ പൗത്രി രമയാണ് ഭാര്യ. 16 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[3]
കൃതികൾ
തിരുത്തുക- അംബേദ്കർ ഓൺ മുസ്ലീംസ്
- ഖൈർലാൻജി: എ സ്‌ട്രെയിഞ്ച് ആൻഡ് ബിറ്റർ കോപ്പ്
- ഹിന്ദുത്വ ആൻഡ് ദളിത്‌സ്
- അംബേദ്കർ ഇൻ ആൻഡ് ഫോർ ദ പോസ്റ്റ്-അംബേദ്കർ ദളിത് മൂവ്‌മെന്റ്
അറസ്റ്റ്
തിരുത്തുകആഗസ്റ്റ് 29 ന് പൂനെ പോലീസ് വീട് റെയ്ഡ് ചെയ്തതിനു ശേഷം മുൻകൂർ ജാമ്യമെടുത്തിരുന്ന ആനന്ദിനെ മുൻ കൂർ ജാമ്യം നിലനിൽക്കെ തന്നെ 2019 ഫെബ്രുവരി 2ന് മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ട് പൂനെ സെഷൻസ് കോടതി അറസ്റ്റ് ആക്ഷേപാർഹമായ നടപടിയാണെന്ന അഭിപ്രായപ്രകടനത്തോടെ ആനന്ദ് തെൽതുംബ്ഡെയെ വിട്ടയച്ചു. [4][5]
അവലംബം
തിരുത്തുക- ↑ http://en.wikipedia.org/wiki/Rajur
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-26. Retrieved 2013-04-17.
- ↑ http://news.rediff.com/slide-show/2010/jul/19/slide-show-1-khairlanji-dr-anand-teltumbdes-interview.htm
- ↑ https://www.thehindu.com/news/national/activists-arrest-its-undeclared-emergency-says-anand-teltumbde/article24812818.ece
- ↑ https://www.timesnownews.com/india/article/bhima-koregaon-case-activist-anand-teltumbde-released-after-arrest-in-mumbai-by-pune-court-pune-police-incident-objectionable-supreme-court-bhima/358849
പുറം കണ്ണികൾ
തിരുത്തുക- ചുവപ്പും നീലയും വൈരുദ്ധ്യത്തിലോ? - അഭിമുഖം[പ്രവർത്തിക്കാത്ത കണ്ണി]
- It’s Not Red Vs Blue - Column by Anand Telgumde
- Review of Khailanji, The Hindu
- Teltumbde in Fourth Arvind Memorial Seminar on ‘The Caste Question and Marxism’, Chandigarh
- The Self-Obsessed Marxists and the Pseudo Ambedkarites" Anand Teltumbde explains his stand against the motivated canard against him.