ഒറ്റപ്പാലം താലൂക്കിൽ മുണ്ടനാട്ടുകരയിൽ ജനിച്ചു. ഒറ്റപ്പാലം എൻ. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി (2017). പട്ടാമ്പി ഗവൺമെൻ്റ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ., ആനുകാലികങ്ങളിൽ ശാസ്ത്ര, സിനിമ ലേഖനങ്ങളും കവിതകളും എഴുതുന്നു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്. 2017,18 വർഷങ്ങളിൽ IFFK ഫെസ്റ്റിവൽ ബുക്കിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകേരളം മാസികയുടെ അസോസിയേറ്റ് എഡിറ്ററും ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ ബോർഡംഗവുമാണ്.

അവാർഡുകൾ തിരുത്തുക

  • കുട്ടേട്ടൻ സ്മാരക പുരസ്കാരം (ഉപന്യാസം ) 2016
  • പായൽബുക്സ് കവിതാ പുരസ്കാരം 2017
  • അക്ഷരമുദ്ര കവിതാപുരസ്കാരം 2017
  • ദേവകീ വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരം[1] 2019
  • ചലച്ചിത്ര അക്കാദമി ഗവേഷണ ഫെലോഷിപ്പ് 2020
  • പി പി ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരം[2] 2022
  • വൈലോപ്പിള്ളി സ്മാരക പുരസ്കാരം[3] 2022

പുസ്തകങ്ങൾ തിരുത്തുക

  1. പ്രകാശവും രസതന്ത്രവും - ഒലീവ് പബ്ലിക്കേഷൻസ് 2017
  2. കൌതുകമുള്ള ശാസ്ത്രകാര്യങ്ങൾ - മെയ്ഫ്ലവർ ബുക്സ് 2018
  3. ഓസോൺ മുതൽ തമോഗർത്തം വരെ- ഇൻസൈറ്റ് പബ്ലിക്ക 2021
  4. കവിത വഴിതിരിയുന്ന വളവുകളിൽ -2021 - ഡി സി ബുക്സ്
  5. മങ്ങിയും തെളിഞ്ഞും ചില സിനിമാ കാഴ്ചകൾ - ഇൻസൈറ്റ് പബ്ലിക്ക 2021
  6. ഉടൽ പണിയുന്ന തടവറയ്ക്കുള്ളിൽ- മൈത്രി ബുക്സ്- 2022
  7. വെള്ളത്തിന് നനവുണ്ടായതെങ്ങനെ- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്- 2022
  1. "ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിയ്ക്ക്". Retrieved 2023-02-15.
  2. "പി.പി. ജാനകിക്കുട്ടി പുരസ്‌കാരം ഡോ. സംഗീത ചേനംപുല്ലിക്ക്‌" (in ഇംഗ്ലീഷ്). Retrieved 2023-02-15.
  3. "വിമീഷിനും സംഗീതയ്ക്കും വൈലോപ്പിള്ളികവിതാ പുരസ്‌കാരം" (in ഇംഗ്ലീഷ്). Retrieved 2023-02-15.
"https://ml.wikipedia.org/w/index.php?title=ഡോ.സംഗീത_ചേനംപുല്ലി&oldid=3922796" എന്ന താളിൽനിന്ന് ശേഖരിച്ചത്