ഡോർനെ സിമ്മൻസ്
ഡോർനെ സിമ്മൻസ് (ജനനം: 29 മേയ് 29, 1932)[1] ഒരു ഇംഗ്ലീഷ് സുമോ കമന്റേറ്ററാണ്. 1973- ൽ ജപ്പാനിലേക്ക് മാറിയ ശേഷം അവൾ സുമോയിൽ വിദഗ്ദ്ധയായി മാറി. അവിടെ ഇംഗ്ലീഷ് ഭാഷയിൽ സുമോ പ്രക്ഷേപണങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കുന്നതിന് 1992-ൽ എൻഎച്ച്കെ- യിൽ ചേർന്ന് പ്രവർത്തിച്ചു. 2017 ൽ ഓർഡർ ഓഫ് ദി റൈസിങ്ങ് സൺ അവാർഡ് നൽകി ആദരിച്ചു.
ഡോർനെ സിമ്മൻസ് | |
---|---|
ജനനം | നോട്ടിൻഘം, ഇംഗ്ലണ്ട് | 29 മേയ് 1932
ദേശീയത | ഇംഗ്ലീഷ് |
തൊഴിൽ | എഴുത്തുകാരൻ, ലക്ചറർ, കമന്റേറ്റർ |
അറിയപ്പെടുന്നത് | സുമോ കമന്ററി |
ജീവിതരേഖ
തിരുത്തുകസിമ്മൻസ് ഇംഗ്ലണ്ടിലെ നോട്ടിൻഘം എന്ന സ്ഥലത്ത് ജനിച്ചു. അവൾ മുണ്ടെല്ല ഗ്രാമർ സ്കൂളിൽ ഗായകസംഘത്തിൽ പാടി. 1950 മുതൽ 1954 വരെ, കേംബ്രിഡ്ജിലെ ഗിർറ്റൻ കോളേജിലും, കേംബ്രിഡ്ജിലെ ഹ്യൂസ് ഹാളിലും ദൈവശാസ്ത്രവും, ക്ലാസ്സിക്കുകളും അവൾ പഠിച്ചു. [2]ബിരുദ പഠനത്തിനു ശേഷം അവൾ ലാറ്റിൻ ഗ്രീക്ക് അധ്യാപികയായി. 1960- കളിൽ അവൾ സിംഗപ്പൂരിലെ ഒരു ബ്രിട്ടീഷ് ആർമി സ്കൂളിൽ പഠിപ്പിക്കുന്നതിന് സമയം ചെലവഴിച്ചു. അവിടെ വച്ച് അവൾ വിവാഹിതയായി.[3][4] ജപ്പാൻ ഗ്രാമങ്ങളിലേയ്ക്ക് മൂന്ന് മാസം സന്ദർശനം നടത്തിയിരുന്നു. ആ സമയങ്ങളിൽ അവൾ ഒരു ഫാമിൽ താമസിക്കുകയും അവിടെവച്ച് ടെലിവിഷനിൽ 1968 മാർച്ചിലെ സുമോ ടൂർണമെന്റ് കാണുവാൻ ഇടയായി.[4] ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയതിനു ശേഷം അവൾ ക്ലാസിക്കുകൾ പഠിപ്പിക്കുകയും മാസ്റ്റർമൈൻഡ് ടിവി പരമ്പരയിലെ ആദ്യ ഗെയിം പരമ്പരയിൽ ഒരു മത്സരാർത്ഥിയാകുകയും ചെയ്തു. ജപ്പാനിലെ പഴയ സന്ദർശനത്തിനു ശേഷം അഞ്ചു വർഷം കഴിഞ്ഞ് തിരിച്ചെത്തുന്നതിനുമുൻപ് അവിടെ1973 സെപ്തംബറിൽ അധ്യാപക ജോലിയും ഉറപ്പുവരുത്തി.[4]ടോക്കിയോയിലെ ജിൻബോചോയിലെ ഇന്റർനാഷണൽ ലാംഗ്വേജസ് സെന്ററിൽ ജോലി ചെയ്തു.[2]തുടർന്ന് വിദേശ പ്രസ്സ് സെന്ററിൽ ചേർന്നു. വിദേശ മന്ത്രാലയ പ്രസ്സ് റിലീസുകളുടെ എഡിറ്റിംഗ് പരിഭാഷകൾ നടത്തി. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്, ഹൗസ് ഓഫ് കൗൺസിലർ എന്നിവടങ്ങളിൽ നാഷണൽ ഡയറ്റ്, നാഷണൽ ഡയറ്റ് ലൈബ്രറി എന്നിവയുടെ ഇംഗ്ലീഷ് ഭാഷാ വസ്തുക്കളും അവൾ പരിശോധിച്ചിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ Mealey, Rachel (18 February 2016). "How did 83yo British woman Doreen Simmons become a sumo commentator in Japan?". Australian Broadcasting Corporation. Retrieved 16 March 2018.
- ↑ 2.0 2.1 "Remiscences of Doreen Simmons". The Cambridge and Oxford Society, Tokyo. 2005. Retrieved 16 March 2018.
- ↑ Kenrick, Vivenne (26 August 2006). "Doreen Simmons". Japan Times. Retrieved 16 March 2018.
- ↑ 4.0 4.1 4.2 4.3 "Doreen Simmons". British Chamber of Commerce in Japan. July 2012. Retrieved 16 March 2018.