ഡോറ ലഷ്
ചെള്ളുപനി രോഗത്തിന് വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായ ചെള്ളുപനി അണുക്കളുള്ള സൂചി അബദ്ധത്തിൽ വിരലിൽ കുത്തിയതിനെ തുടർന്ന് രോഗബാധിതയായി മരണമടഞ്ഞ ഓസ്ട്രേലിയൻ ബാക്ടീരിയോളജിസ്റ്റായിരുന്നു ഡോറ മേരി ലഷ് (31 ജൂലൈ 1910 - 20 മെയ് 1943).
Dora Lush | |
---|---|
ജനനം | |
മരണം | 20 മേയ് 1943 | (പ്രായം 32)
പൗരത്വം | Australia |
കലാലയം | University of Melbourne (B.Sc. 1932, M.Sc. 1934 ) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Bacteriology |
സ്ഥാപനങ്ങൾ | National Institute for Medical Research Walter and Eliza Hall Institute of Medical Research |
മുൻകാലജീവിതം
തിരുത്തുകഗുമസ്തനായ ജോൺ ഫുള്ളർട്ടൺ ലഷിന്റെയും ഭാര്യ ഡോറ എമ്മ ലൂയിസയുടെയും മകളായി 1910 ജൂലൈ 31 ന് വിക്ടോറിയയിലെ ഹത്തോൺ എന്ന സ്ഥലത്താണ് ലഷ് ജനിച്ചത്. അവർക്ക് രണ്ട് സഹോദരന്മാരുണ്ടായിരുന്നു, അവർ രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ടാം എ.ഐ.എഫിലും RAAF ലും ഓഫീസർമാരായിരുന്നു. ഫിന്റോണ ഗേൾസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ലഷ് മെൽബൺ സർവകലാശാലയിൽ നിന്ന് 1932 ൽ ബി.എസ്സിസിയും 1934 ൽ എംഎസ്‌സിയും നേടി. കായിക രംഗത്തും സജീവമായിരുന്ന അവർ, മെൽബൺ സർവകലാശാലയിലെ വനിതാ ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഗവേഷണം
തിരുത്തുക1939 മുതൽ ലണ്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിൽ ജോലി ചെയ്ത ഡോറ ലഷ് പിന്നീട് ഓസ്ട്രേലിയയിലേക്ക് മടങ്ങി. ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചുള്ള അവരുടെ പ്രവർത്തനങ്ങൾ 1940-കളിൽ വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 1942 ൽ മെൽബണിലെ വാൾട്ടർ ആന്റ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ ഫ്രാങ്ക് മക്ഫാർലെയ്ൻ ബർനെറ്റിനൊപ്പം സ്‌ക്രബ് ടൈഫസ് വാക്സിൻ വികസന പ്രൊജക്റ്റിൽ ജോലി ചെയ്തു, രണ്ടാം ലോകമഹായുദ്ധകാലത്ത് ന്യൂ ഗിനിയ കാമ്പെയ്‌നിൽ വനങ്ങളിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓസ്‌ട്രേലിയൻ സൈനികർക്ക് സ്‌ക്രബ് ടൈഫസ് ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമായിരുന്നു.
മരണം
തിരുത്തുക1943 ഏപ്രിൽ 27 ന്, പരീക്ഷണത്തിൻ്റെ ഭാഗമായി എലിയെ കുത്തിവയ്ക്കുന്നതിനിടയിൽ സ്‌ക്രബ് ടൈഫസ് അണുക്കൾ അടങ്ങിയ സൂചി അബദ്ധത്തിൽ സ്വന്തം വിരലിൽ കുത്തി. മാരകമായ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ആ സമയത്ത് ഉണ്ടായിരുന്നില്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം 1943 മെയ് 20 ന് അവർ മരിച്ചു. മരണത്തിന് മുമ്പ് വാക്സിൻ ഗവേഷണത്തിനായി തൻ്റെ രക്തസാമ്പിളുകൾ എടുക്കണമെന്ന് അവർ നിർബന്ധിച്ചിരുന്നു. നിർഭാഗ്യവശാൽ, ഗവേഷകർക്ക് അതുപയോഗിച്ച് തൃപ്തികരമായ വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞില്ല. [1]
1943 മെയ് 22 ന് സ്പ്രിംഗ്വാലെ ശ്മശാനത്തിൽ ലഷിനെ അടക്കം ചെയ്തു. മരണശേഷം വാൾട്ടർ, എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അവർ ജോലി ചെയ്തിരുന്ന ലബോറട്ടറിക്ക് പുറത്ത് അവരുടെ ഓർമ്മക്കായി സ്മാരക ഫലകം സ്ഥാപിച്ചു.
ലെഗസി
തിരുത്തുകനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ ഇപ്പോൾ ലഷിൻ്റെ ബഹുമാനാർത്ഥം ബിരുദാനന്തര സ്കോളർഷിപ്പുകൾ നൽകുന്നു. [2] [3]
അവരോടുള്ള ബഹുമാനാർത്ഥം കാൻബെറ നഗരപ്രാന്തമായ ചിഷോമിലെ ലഷ് പ്ലേസിന് അവരുടെ പേര് നൽകി. [4]
അവലംബം
തിരുത്തുക- ↑ Walker, Allan S. (1952). Clinical Problems of War. Canberra: Australian War Memorial. pp. 192–193, 666. OCLC 8324033.
{{cite book}}
:|work=
ignored (help) - ↑ "Miss Dora Lush". Archived from the original on 2015-09-09. Retrieved 2015-08-17.
- ↑ "Dora Lush, the Australian scientist and war hero you've never heard about". Retrieved 2015-08-17.
- ↑ "Schedule 'B' National Memorials Ordinance 1928–1972 Street Nomenclature List of Additional Names with Reference to Origin: Commonwealth of Australia Gazette. Special (National: 1977–2012) – 8 Feb 1978". Trove (in ഇംഗ്ലീഷ്). p. 13. Retrieved 2020-04-02.
പുറം കണ്ണികൾ
തിരുത്തുക- ലഷ്, ഡോറ മേരി (1910-1943) എൻസൈക്ലോപീഡിയ ഓഫ് ഓസ്ട്രേലിയൻ സയൻസ്
- ദി അൺടോൾഡ് സ്റ്റോറി ഓഫ് ഡോറ ലഷ്, നിക്കി ഫിലിപ്സിന്റെ ജീവചരിത്ര പോഡ്കാസ്റ്റ്