ഡോറ മാർ (പിക്കാസോ ചിത്രം)
1938ൽ പാബ്ലോ പിക്കാസോ പെയിൻറ് ചെയ്‍ത ഓയിൽ പെയിന്റിംഗാണ് ഡോറ മാർ (Buste de Femme).[1]ഏതാണ്ട് 25 ദശലക്ഷം യൂറോ (192 കോടി ഇന്ത്യൻ രൂപ) ഇതിന് വിലവരും എന്നാണ് കണക്കാക്കുന്നത്. പിക്കാസോയുടെ പ്രണയിനി ആയിരുന്നു കലാകാരിയും ഫോട്ടോഗ്രഫറുമായിരുന്ന ഡോറ മാർ. 1997ൽ ആണ് അവർ അന്തരിച്ചത്. 1973ൽ പിക്കാസോ മരണപ്പെടുന്നത് വരെ അദ്ദേഹത്തിൻറെ വീട്ടിൽ തന്നെ ഈ പെയിൻറിങ് ഉണ്ടായിരുന്നു. പിന്നീട് സൗദി കോടീശ്വരൻ ഷെയ്‍ഖ്‍ അബ്‍ദുൾ മൊഹ്‍സൻ അബ്‍ദുൾമാലിക്ക് അൽ-ഷെയ്‍ഖിൻറെ നൗകയിൽ നിന്ന് പെയിൻറിങ് മോഷണം പോയി. ഡച്ച് ക്രിമിനൽ അധോലോകം ഒരുപാടു നാളുകളായി ഒളിപ്പിച്ചു വച്ചിരുന്ന പെയിൻറിങ്, 2019 ൽ ആർതർ ബ്രാൻഡ്‍ എന്ന ആർട്ട് ഡീലർ കണ്ടെത്തി.[2]
ഡോറ മാർ | |
---|---|
ഇംഗ്ലീഷ്: ബസ്റ്റേ ഡി ഫെമ്മ | |
കലാകാരൻ | പാബ്ലോ പിക്കാസോ |
വർഷം | 1901 |
Medium | എണ്ണച്ചായം |
Movement | Blue Period |
അളവുകൾ | 73.5 cm × 60.5 cm (28.9 ഇഞ്ച് × 23.8 ഇഞ്ച്) |