ഡോണ സ്മിത്ത് (അത്‌ലറ്റ്)
ഓസ്ട്രേലിയൻ പാരാലിമ്പിക് അത്‌ലറ്റും വീൽചെയർ ബാസ്‌ക്കറ്റ്ബോൾ താരവുമായിരുന്നു ഡോണ മാരി ഫിൽപ് (മുമ്പ്, സ്മിത്ത്), ഒഎഎം[1] (28 ജൂൺ 1965 - 22 മെയ് 1999)[2][3] നാല് പാരാലിമ്പിക്‌സിൽ അവർ ആറ് മെഡലുകൾ നേടി.
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഡോണ മാരി ഫിൽപ് (നീ സ്മിത്ത്) | |||||||||||||||||||||||||
ദേശീയത | ഓസ്ട്രേലിയ | |||||||||||||||||||||||||
ജനനം | 28 ജൂൺ 1965 ബ്രിസ്ബേൻ | |||||||||||||||||||||||||
മരണം | 22 മേയ് 1999 | (പ്രായം 33)|||||||||||||||||||||||||
Sport | ||||||||||||||||||||||||||
Medal record
|
ആദ്യകാലജീവിതം
തിരുത്തുകബ്രിസ്ബേനിൽ ജനിച്ച[2] സ്മിത്തിന് പതിമൂന്നാമത്തെ വയസ്സിൽ അസ്ഥി കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരുടെ കാലുകളിലൊന്ന് കാൽമുട്ടിന് മുകളിലൂടെ മുറിച്ചുമാറ്റി.[3]
1984-ലെ ന്യൂയോർക്ക് / സ്റ്റോക്ക് മാൻഡെവിൽ പാരാലിമ്പിക്‌സിൽ വനിതാ ജാവലിൻ എ 2 ഇനത്തിൽ സ്വർണ്ണവും വനിതാ ഷോട്ട് പുട്ട് എ 2 ഇനത്തിൽ വെള്ളി മെഡലും വനിതാ ഡിസ്കസ് എ 2 ഇനത്തിൽ വെങ്കലവും അവർ നേടി.[4] 1988 ലെ സിയോൾ പാരാലിമ്പിക്‌സിൽ വനിതാ ജാവലിൻ എ 6 എ 8 എ 9 എൽ 6 ഇനത്തിൽ വെള്ളി മെഡലും[4] 1992 ലെ ബാഴ്‌സലോണ പാരാലിമ്പിക്‌സിൽ വനിതാ ജാവലിൻ ടിഎച്ച്എസ് 2 ഇനത്തിൽ ഒരു സ്വർണ്ണ മെഡലും വനിതാ ഷോട്ട് പുട്ട് ടിഎച്ച്എസ് 2 ഇവന്റിൽ വെള്ളി മെഡലും അവർ നേടി.[4] ഇതിന് അവർക്ക് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ[1]ലഭിച്ചു.
ടോം ഫിലിപ്പിനെ വിവാഹം കഴിച്ച അവർ 1996-ലെ അറ്റ്ലാന്റ പാരാലിമ്പിക്‌സിൽ ഓസ്‌ട്രേലിയ വനിതാ ദേശീയ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ടീമിന്റെ ഭാഗമായിരുന്നു.[3][5] 1999 മെയ് 22 ന് ദമ്പതികളുടെ മകന് 10 മാസം പ്രായം ഉണ്ടായിരുന്നപ്പോൾ വീൽചെയർ ബാസ്കറ്റ്ബോൾ കളിക്കുന്നതിനിടെ 33 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അവർ മരിച്ചു.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Smith, Donna Maree". It's an Honour. Archived from the original on 2016-03-04. Retrieved 1 January 2012.
- ↑ 2.0 2.1 "Australians at the 1996 Atlanta Paralympics: Wheelchair Basketballers". Australian Sports Commission. Archived from the original on 2000-01-19. Retrieved 2 May 2012.
- ↑ 3.0 3.1 3.2 3.3 "Son cycles in his mum's memory". Warrick News. 15 April 2009. Retrieved 2 May 2012.
- ↑ 4.0 4.1 4.2 "Athlete Search Results". International Paralympic Committee. Retrieved 2 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Athlete Search Results: Donna Philp". International Paralympic Committee. Archived from the original on 2016-03-04. Retrieved 2 May 2012.