ഡോണ ടാർട്ട്
ഒരു അമേരിക്കൻ എഴുത്തുകാരിയാണ് ഡോണ ടാർട്ട് (ജനനം: ഡിസംബർ 23, 1963). ദ സീക്രട്ട് ഹിസ്റ്ററി (1992), ദ ലിറ്റിൽ ഫ്രണ്ട് (2002), ദ ഗോൾഡ്ഫിഞ്ച് (2013) എന്നീ നോവലുകളുടെ രചയിതാവാണ്. 2003 ൽ ദ ലിറ്റിൽ ഫ്രണ്ട് എന്ന നോവലന് WH സ്മിത്ത് ലിറ്റററി അവാർഡ്, 2014 ൽ ദ ഗോൾഡ്ഫിഞ്ചിന് പുലിറ്റ്സർ പുരസ്കാരം എന്നിവ നേടി. 2014-ൽ ടൈം മാസിക തയ്യാറാക്കിയ "100 ഏറ്റവും സ്വാധീനമുള്ള ആളുകളുടെ" പട്ടികയിൽ ഡോണ ടാർട്ട് ഉൾപ്പെട്ടിരുന്നു [1].
ഡോണ ടാർട്ട് | |
---|---|
ജനനം | ഗ്രീൻവുഡ്, മിസിസിപ്പി | ഡിസംബർ 23, 1963
തൊഴിൽ | സാഹിത്യകാരി |
ദേശീയത | അമേരിക്കൻ |
പഠിച്ച വിദ്യാലയം | ബെന്നിംഗ്ടൺ കോളേജ് |
Period | 1992–present |
സാഹിത്യ പ്രസ്ഥാനം | നിയോ റൊമാന്റിസിസം |
ശ്രദ്ധേയമായ രചന(കൾ) | ദി സീക്രട്ട് ഹിസ്റ്ററി(1992) ദി ലിറ്റൽ ഫ്രണ്ട്(2002) ദി ഗോൾഡ്ഫിഞ്ച് (2013) |
അവാർഡുകൾ | WH സ്മിത്ത് ലിറ്റററി അവാർഡ് (2003) പുലിറ്റ്സർ പുരസ്കാരം (2014) ആൻഡ്രൂ കാർനേയ് മെഡൽ ഫോർ എക്സലൻസ് ഇൻ ഫിക്ഷൻ (2014) |
ജീവിതരേഖ
തിരുത്തുകമിസ്സിസ്സിപ്പി ഡെൽറ്റയിലെ ഗ്രീൻവുഡിലാണ് ടാർട്ട് ജനിച്ചത്. സമീപ പ്രദേശമായ ഗ്രനേഡയിൽ വളർന്നു. 1981-ൽ മിസ്സിസ്സിപ്പി സർവകലാശാലയിൽ ചേർന്നു. ആദ്യവർഷം തന്നെ അവർ എഴുത്തുകാരനായ വില്ലി മോറിസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മോറിസിൻറെ ശുപാർശയെത്തുടർന്ന്, എഴുത്തുകാരൻ ബാരി ഹന്ന, 18 വയസ്സുള്ള ടാർട്ടിനെ ചെറുകഥയിൽ ബിരുദപഠനത്തിനായി പ്രവേശിപ്പിച്ചു. മോറിസിന്റെയും മറ്റുള്ളവരുടെയും നിർദ്ദേശത്തെ തുടർന്ന് 1982 ൽ ബെനിങ്ടൺ കോളേജിലേക്ക് മാറി. 2006-ൽ ടാർട്ടിന്റെ ചെറുകഥയായ "ദി ആംബുഷ്" 2006-ലെ മികച്ച അമേരിക്കൻ ചെറുകഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാരങ്ങൾ
തിരുത്തുക- 2003 WH സ്മിത്ത് സാഹിത്യ അവാർഡ് - ദ ലിറ്റിൽ ഫ്രണ്ട്
- 2003 ഓറഞ്ച് പ്രൈസ് ഷോർട്ട്ലിസ്റ്റ് - ദ ലിറ്റിൽ ഫ്രണ്ട്
- 2013 നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് (ഫിക്ഷൻ) ഷോർട്ട്ലിസ്റ്റ് - ദി ഗോൾഡ്ഫിഞ്ച്
- 2014 ബെയ്ലീസ് വിമൻസ് പുരസ്കാരം ഷോർട്ട്ലിസ്റ്റ് - ദി ഗോൾഡ്ഫിഞ്ച്
- 2014 പുലിറ്റ്സർ സമ്മാനം(ഫിക്ഷൻ) - ദി ഗോൾഡ്ഫിഞ്ച്
- 2014 ടൈം മാഗസിൻ - “ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികൾ”
- 2014 ആൻഡ്രൂ കാർനേയ് മെഡൽ ഫോർ എക്സലൻസ് ഫോർ ഫിക്ഷൻ- ദി ഗോൾഡ്ഫിഞ്ച്
- 2014 മലപ്പാർട്ട് പുരസ്കാരം (ഇറ്റലി) - ദി ഗോൾഡ്ഫിഞ്ച്
അവലംബം
തിരുത്തുക- ↑ Patchett, Ann. "Donna Tartt" Archived 2020-04-08 at the Wayback Machine..