ഡോണ ക്രിസ്റ്റ്യൻ-ക്രിസ്റ്റെൻസെൻ

ഡോണ മേരി ക്രിസ്റ്റ്യൻ-ക്രിസ്റ്റെൻസെൻ, മുമ്പ് ഡോണ ക്രിസ്റ്റ്യൻ-ഗ്രീൻ (ജനനം സെപ്റ്റംബർ 19, 1945), ഒരു അമേരിക്കൻ ഫിസിഷ്യനും രാഷ്ട്രീയക്കാരിയുമാണ്. ഇംഗ്ലീഷ്:Donna Marie Christian-Christensen. 1997 മുതൽ 2015 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലേക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ഐലൻഡിന്റെ അറ്റ്- ലാർജ് ഡിസ്ട്രിക്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിലൂടെ അല്ലാത്ത നാലാമത്തെ പ്രതിനിധിയായി അവർ സേവനമനുഷ്ഠിച്ചു.

Donna Christensen
Chair of the Virgin Islands Democratic Party
ഓഫീസിൽ
August 6, 2016 – August 4, 2018
മുൻഗാമിCecil Benjamin
പിൻഗാമിCecil Benjamin
Delegate to the
U.S. House of Representatives
from the U.S. Virgin Islands's at-large district
ഓഫീസിൽ
January 3, 1997 – January 3, 2015
മുൻഗാമിVictor O. Frazer
പിൻഗാമിStacey Plaskett
വ്യക്തിഗത വിവരങ്ങൾ
ജനനം
Donna Marie Christian

(1945-09-19) സെപ്റ്റംബർ 19, 1945  (79 വയസ്സ്)
Teaneck, New Jersey, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി
Chris Christensen
(m. 1998)
വിദ്യാഭ്യാസംSt. Mary's College, Indiana (BS)
George Washington University (MD)

ജീവിതരേഖ

തിരുത്തുക

ന്യൂജേഴ്‌സിയിലെ ടീനെക്കിൽ ജനിച്ച ഡോണ ക്രിസ്റ്റ്യൻ, വിർജിൻ ഐലൻഡ്സ് ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായ അൽമെറിക് ക്രിസ്ത്യന്റെ മകളാണ്. 1966 -ൽ ഇൻഡ്യാനയിലെ നോട്ടർ ഡാമിലുള്ള സെന്റ് മേരീസ് കോളേജിൽ നിന്ന് സയൻസ് ബിരുദം നേടി. ഡോണ പിന്നീട് വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്നു, അവിടെ അവർക്ക് 1970 [1]എംഡി ലഭിച്ചു. 1970 മുതൽ 1971 വരെ സാൻ ഫ്രാൻസിസ്കോയിലെ പസഫിക് മെഡിക്കൽ സെന്ററിൽ പരിശീലനം നേടിയ അവർ 1973 മുതൽ 1974 വരെ ഹോവാർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഫാമിലി മെഡിസിനിൽ തന്റെ റെസിഡൻസി നടത്തി.

ഔദ്യോഗിക ജീവിതം

തിരുത്തുക

ഡോണ ക്രിസ്റ്റ്യൻ-ക്രിസ്റ്റെൻസൻ ഒരു ഫിസിഷ്യനായി ജോലി ചെയ്തു, ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നീട് പ്രസവ വാർഡിലും. തുടർന്ന് വിർജിൻ ഐലൻഡിലെ സെന്റ് ക്രോയിക്സിലെ സെന്റ് ക്രോയിക്സ് ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1993-ലും 1994-ലും വിർജിൻ ഐലൻഡ്‌സിന്റെ ആക്ടിംഗ് കമ്മീഷണർ ഓഫ് ഹെൽത്ത് ആയിരുന്ന അവർ 1996 വരെ [2] സ്വകാര്യ മെഡിക്കൽ പ്രാക്ടീസും നടത്തി.

1994 മുതൽ 2012 വരെയുള്ള തിരഞ്ഞെടുപ്പ് വരെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനുകളുടെ പ്രതിനിധിയായിരുന്നു ഡോണ . അവർ മുമ്പ് സ്റ്റാറ്റസ് കമ്മീഷനിലും USVI യുടെ വിദ്യാഭ്യാസ ബോർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [3]

വിർജിൻ ദ്വീപുകളിലെ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളിലും അവർ സജീവമായിരുന്നു, അമിതവികസനത്തിൽ നിന്ന് സെന്റ് ക്രോയിക്സിനെ സംരക്ഷിക്കാൻ പ്രവർത്തിക്കുകയും പ്രാദേശിക ജുഡീഷ്യൽ നിയമനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന് നേതൃത്വം നൽകുകയും ചെയ്തു. [4]

റഫറൻസുകൾ

തിരുത്തുക
  1. Donna Christian-Christensen, Biographical Directory of the United States Congress. Retrieved December 5, 2007.
  2. "Changing the Face of Medicine | Dr. Donna M. Christian-Christensen". www.nlm.nih.gov. Retrieved 2016-02-26.
  3. "Women in Congress" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  4. "Women in Congress" (PDF).[പ്രവർത്തിക്കാത്ത കണ്ണി]