ഡോട്ട്‌കോം കുമിള

(ഡോട്കോം കുമിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡോട്ട്‌കോം കുമിള അല്ലെങ്കിൽ ഇന്റെർനെറ്റ് കുമിള അല്ലെങ്കിൽ വിവരസാങ്കേതികവിദ്യ കുമിള എന്നൊക്കെ അറിയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി 1997-2000 കാലഘട്ടത്തിൽ ആണ് ഉണ്ടായത്.,[1] ഈ കാലത്ത് വ്യവസായവൽകൃത രാജ്യങ്ങളിൽ ഓഹരിവിപണിയിൽ വിവരസാങ്കേതികവിദ്യ അധിഷ്ഠിതമായ മേഖലകളിൽ അസാധാരണമായ വളർച്ച ദൃശ്യമായി. ഇത് സാമ്പത്തിക രംഗത്ത് സഹജമായ യ ചാക്രിക പ്രക്രിയയുടെ ഫലം ആയ മാന്ദ്യത്തിൽ കലാശിച്ചു.[2]

1990-കളുടെ അവസാനത്തിൽ നാസ്ഡാക് (NASDAQ) കോമ്പോസിറ്റ് സൂചിക ഉയർന്നു, തുടർന്ന് ഡോട്ട്-കോം ബബിളിന്റെ ഫലമായി കുത്തനെ ഇടിഞ്ഞു.
ത്രൈമാസ യു.എസ് വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങൾ, 1995–2017

ഇ എന്ന് തുടങ്ങുന്നതോ .കോം എന്ന് അവസാനിക്കുന്നതോ ആയ പേരുകളുള്ള എല്ലാ കമ്പനികളും ഓഹരിവിപണിയിൽ വൻ നേട്ടം ഉണ്ടാക്കുന്നതായിരുന്നു ആ കാലത്തിൻറെ പ്രധാന സവിശേഷത. വിവേചന രാഹിത്യം ദുര ആയി മാറിയപ്പോൾ വിപണിയിൽ കുമിളകൾ രൂപം കൊണ്ടു.[2][3]

1995 നും 2000 മാർച്ചിൽ അതിന്റെ ഏറ്റവും ഉയർന്ന നിലയ്ക്കും ഇടയിൽ, നാസ്ഡാക്ക് കോമ്പോസിറ്റ് സ്റ്റോക്ക് മാർക്കറ്റ് സൂചിക 400% ഉയർന്നു, 2002 ഒക്ടോബറിൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 78% ഇടിഞ്ഞു, കുമിളയുടെ സമയത്ത് അതിന്റെ എല്ലാ നേട്ടങ്ങളും ഉപേക്ഷിച്ചു. 2000-01 ൽ ആണ് കുമിള പൊട്ടിത്തെറിച്ചത്. പെറ്റ്സ്.കോം വെബ്വാൻ(Webvan), ബൂ.കോം(Boo.com), കൂടാതെ വേൾഡ്കോം(Worldcom), നോർത്തപോയിന്റ് കമ്മ്യൂണിക്കേഷൻസ്(NorthPoint Communications), ഗ്ലോബൽ ക്രോസ്സിംഗ്(Global Crossing) തുടങ്ങിയ നിരവധി കമ്മ്യൂണിക്കേഷൻ കമ്പനികളും പരാജയപ്പെടുകയും അടച്ചുപൂട്ടുകയും ചെയ്തു.[4][5] സിസ്കോ പോലുള്ള വമ്പന്മാർക്കു അവരുടെ അതിന്റെ ഓഹരി മൂല്യത്തിന്റെ 80% നഷ്ടപ്പെട്ടുവെങ്കിലും, തകർച്ചയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ആമസോൺ പോലുള്ളവർ എന്നാൽ ആദ്യ തകർച്ചയ്ക്ക് ശേഷം പിന്നീടു വളർന്നു. [6][7]

കുമിളയുടെ വളർച്ച

തിരുത്തുക

ഡോട്ട് കോം കമ്പനികൾ വൻ വളർച്ച നേടുന്നത് വ്യക്തമായതോടെ ഊഹക്കച്ചവടക്കാർ വിവേചനരഹിതമായി നിക്ഷേപിക്കാൻ ആരംഭിച്ചു.1998-99 ൽ നില നിന്ന കുറഞ്ഞ പലിശ നിരക്കുകൾ ഇവർക്ക് സഹായകരമായി. നഷ്ടം നിലനിർത്തിക്കൊണ്ട് തന്നെ കമ്പോള വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്‌ ഈ കമ്പനികൾ മുൻ‌തൂക്കം നൽകി. ഭാവിയിലെ ലാഭ പ്രതീക്ഷയിൽ കണ്ണ് വെച്ച് ബ്രാൻഡ് മൂല്ല്യം വർദ്ധിപ്പിക്കാൻ സേവനങ്ങൾ സൗജന്യമായി നൽകാൻപോലും അവർ സന്നദ്ധരായി. ഈ നഷ്ടം നികത്താൻ ഐ പി ഒ കളെയും ഊഹക്കച്ചവടത്തെയും ആണ് ഇവർ ആശ്രയിച്ചത്.

ഓഹരികളുടെ പുതുമയും, ഇവയുടെ പ്രവർത്തനത്തെ വിലയിരുത്താനുള്ള മൂല്യങ്ങളുടെ അഭാവവും ഇവയുടെ വിലയെ വിപണിയിൽ ആകാശത്തോളം ഉയർത്തി. പൊതുവേ നിലനിന്ന സമൃദ്ധി സാധാരണക്കാരെയും തങ്ങളുടെ നീക്കിയിരുപ്പ് ഓഹരിവിപണിയിൽ ഊഹ കച്ചവടത്തിനിറക്കാൻ പ്രേരിപ്പിച്ചു. ഇതോടെ ഒരുപാടു പണം ലഭ്യമായ നിക്ഷേപാവസരങ്ങളെ പിന്തുടരുന്ന സാഹചര്യം ഉണ്ടായി.

ആദ്യകാലത്തുണ്ടായ നേട്ടത്തെ തുടർന്ന് പലരും സ്വന്തം ജോലിപോലും ഉപേക്ഷിച്ച് ഓഹരിവിപണിയിൽ ദൈനംദിന കച്ചവടക്കാരായി മാറുന്ന സാഹചര്യം പോലും ഈ കാലത്തുണ്ടായിരുന്നു.

ഓഹരിവിപണിയിലെ ഊഹ കുമിള ചില പ്രത്യേക മേഖലകളിലെ കമ്പനികളുടെ വിലയിൽ ഉണ്ടാകുന്ന വൻതോതിലുള്ള പെട്ടെന്നുള്ള വളർച്ചയാണ്. വില വർധന ഊഹക്കച്ചവടക്കാരുടെ ശ്രദ്ധയിൽ പെടുന്നതോടെ അവർ തുടർന്നും വളർച്ച പ്രതീക്ഷിച്ചുകൊണ്ട് അത്തരം സ്റ്റോക്കിൽ വൻതോതിൽ നിക്ഷേപം ആരംഭിക്കുന്നു. ഇതോടെ അതിൻറെ വില അതിൻറെ യഥാർത്ഥ മൂല്യത്തെക്കൾ പതിന്മടങ്ങ് വർധിക്കുന്നു. ഉള്ളുപോള്ള ആയിട്ടും വളർന്നു വികസിച്ച ഇവ കുമിള പൊട്ടുന്നതോടെ തകർന്നടിയുന്നു. പല കമ്പനികളും വിപണിയിൽ നിന്ന് തന്നെ പിന്മാറുന്നു.

കുമിള പൊട്ടുന്നു

തിരുത്തുക

1999-2000 നും ഇടയിൽ അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്കുകൾ ആറുതവണ വർധിപ്പിച്ചു. അതോടെ സാമ്പത്തിക വളർച്ചയുടെ വേഗം കുറയാൻ തുടങ്ങി. സാങ്കേതികമായി പറഞ്ഞാൽ 2000, മാർച്ച്‌ 10, നു സാങ്കേതികവിദ്യ കമ്പനികൾ പ്രധാനമായ നാസ്ദാക് ഓഹരി സൂചിക 5048.42 ലേക്ക്, അതായതു അതിൻറെ ഒരുവർഷം മുൻപിലെ നിലവാരത്തിന്റെ ഇരട്ടിയിൽ എത്തിയപ്പോൾ ആണ് ഡോട്ട്കോം കുമിള പൊട്ടിയത്. വിപണിയിൽ തുടന്നുണ്ടായ ചെറിയ ഇടിവിനെ സാങ്കേതികമായ തിരുത്തൽ ആയാണ് ഏവരും കണ്ടത്. യു എസ് എ vs മൈക്രോസോഫ്റ്റ് കേസിലെ പ്രതികൂല വിധികൂടി പുറത്തു വന്നതോടെ പതനം പൂർണ്ണമായി. തുടർന്നുള്ള ദിവസം, ഏപ്രിൽ 4 നു നാസ്ദാക് 4283 ൽ നിന്ന് 3649 ലേക്ക് കൂപ്പുകുത്തിയതിനു ശേഷം 4223 ലേക്ക് തിരിച്ചു കയറി. മാർച്ച്‌ 20 ആയപ്പോഴേക്കും സൂചിക അതിൻറെ ഉയർച്ചയിൽ നിന്നും 10% തഴെ എത്തിയിരുന്നു. 2001 ആയപ്പോൾ കുമിള അതിവേഗം ഒഴിഞ്ഞു.

ഒരിക്കൽപ്പോലും അറ്റാദായം ഉണ്ടാക്കാത്ത പല ഡോട്ട്‌കോം കമ്പനികളും വിപണിയിൽ നിന്നും അപ്രത്യക്ഷമായി. ഇത്തരം കമ്പനികളെ നിക്ഷേപകർ ഡോട്ബോംബ് എന്ന് വിളിച്ചു തുടങ്ങി.

അനന്തരഫലങ്ങൾ

തിരുത്തുക

പല വാർത്താവിനിമയ കമ്പനികളും സാമ്പത്തികഭാരം താങ്ങാനാവാതെ പാപ്പർ ഹർജികൾ സമർപ്പിച്ചു. ഈ രംഗത്തെ പ്രധാനിയായിരുന്ന വേൾഡ് കോം നിയമവിരുദ്ധമായി വരവുചെലവ് കണക്കുകൾ പെരുപ്പിച്ചുകാട്ടിയതായി തെളിഞ്ഞതോടെ വിപണിയിൽ അതു കൂപ്പുകുത്തി. ഇത് അമേരിക്കയുടെ ചരിത്രതിലെ മൂന്നാമത്തെ വലിയ പാപ്പർ പ്രഖ്യാപനത്തിൽ ആണ് കലാശിച്ചത്. മൂലധന ശോഷണത്താൽ തകർന്ന പല ഡോട്ട്‌കോം കമ്പനികളും മറ്റുള്ളവരാൽ ഏറ്റെടുക്കപ്പെടുകയോ പരസ്പരം ലയിക്കുകയോ ചെയ്തു. നിക്ഷേപകരുടെ പണം ദുരുപയോഗം ചെയ്തതായി തെളിഞ്ഞ കമ്പനി ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു. സിറ്റി ഗ്രൂപ്പ്‌, മേര്രിൽല്യന്ച് തുടങ്ങിയ വൻകിട നിക്ഷേപ സ്ഥാപനങ്ങൾ, നിക്ഷേപകർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിൻറെ പേരിൽ വൻ പിഴ ഒടുക്കേണ്ടി വന്നു. എന്നാൽ ഇ-ബേയ്, ആമസോൺ.. ഡോട്ട്കോം തുടങ്ങിയവ ഒരു ചെറിയ ഇടിവിനു ശേഷം കരകയറി. അതേസമയം ഗൂഗിൾ പോലുള്ളവ വിപണിയിലെ തന്നെ വമ്പന്മാരായി മാറി.

2000-02 ൽ ഉണ്ടായ തകർച്ച വിപണി മൂല്യത്തിൽ $5 ട്രില്ല്യൻ ൻറെ നഷ്ടം ഉണ്ടാക്കി. 7/11 തീവ്രവാദി ആക്രമണം എരിതീയിൽ എണ്ണയായി.

വിശതമായ പഠനങ്ങൾ തെളിയിക്കുന്നത് 90% ഡോട്ട്‌കോം കമ്പനികളും 2004 ഓടെ തന്നെ തകർച്ചയിൽ നിന്നും കരകയറി എന്നാണ്. ഓഹരിവിപണിയിൽ ഉണ്ടായ അസാമാന്യമായ ഇടിവ് യദാർത്ഥ വിപണിയുടെ തനി പ്രതിഫലനം ആയിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. വീഴ്ചയിൽ തകർന്ന ചെറുകുട നിക്ഷേപകർ തങ്ങളുടെ പണം കൂടുതൽ സുരക്ഷിതമായി വിന്യസിക്കാനും തുടങ്ങി.

കമ്പ്യൂട്ടർ അതിഷ്ടിട മേഖലകളിൽ തൊഴിൽ ദാരിദ്ര്യം ഈ കാലത്ത് കണ്ടു തുടങ്ങി. പുതിയ വിദ്യർത്ഥികളിൽ ഇത്തരം വിഷയങ്ങളോടുള്ള വിമുഖതയും വ്യക്തമായിരുന്നു. തൊഴിലില്ലാതായ കമ്പ്യൂട്ടർ വിദഗ്ദ്ധർ അക്കൌണ്ടന്റ്മാരും വക്കീലന്മാരും ആയി പോകുന്നത് സാധാരണയായി.

  1. Edwards, Jim (December 6, 2016). "One of the kings of the '90s dot-com bubble now faces 20 years in prison". Business Insider. Archived from the original on October 11, 2018. Retrieved October 11, 2018.
  2. 2.0 2.1 "More Money Than Anyone Imagined". The Atlantic. July 26, 2019. Archived from the original on October 12, 2019. Retrieved February 10, 2020.
  3. "Here's Why The Dot Com Bubble Began And Why It Popped". Business Insider. December 15, 2010. Archived from the original on 2020-04-06.
  4. "The greatest defunct Web sites and dotcom disasters". CNET. June 5, 2008. Archived from the original on August 28, 2019. Retrieved February 10, 2020.
  5. Kumar, Rajesh (December 5, 2015). Valuation: Theories and Concepts. Elsevier. p. 25.
  6. Kumar, Rajesh (December 5, 2015). Valuation: Theories and Concepts. Elsevier. p. 25.
  7. Powell, Jamie (2021-03-08). "Investors should not dismiss Cisco's dot com collapse as a historical anomaly". Financial Times. Retrieved 2022-04-06.
"https://ml.wikipedia.org/w/index.php?title=ഡോട്ട്‌കോം_കുമിള&oldid=3931776" എന്ന താളിൽനിന്ന് ശേഖരിച്ചത്