ദ ഡോക്യുമെന്റ് ഫൗണ്ടേഷൻ
ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു ജെർമ്മൻ സംഘടനയാണ് ദ ഡോക്യുമെന്റ് ഫൗണ്ടേഷൻ.[1] ഓപ്പൺഓഫീസ്.ഓർഗ് സമൂഹത്തിലെ അംഗങ്ങൾ ലിബ്രേഓഫീസ് എന്ന ഓപ്പൺ ഓഫീസ് ഫോർക്ക് നിർമ്മിക്കാൻ വേണ്ടി രൂപം നൽകിയ സംഘടനയാണിത്. പകർപ്പവകാശ നിബന്ധനകളില്ലാത്ത ഓഡിഎഫ് പിന്തുണയോടുകൂടിയ ഒരു ഓഫീസ് സ്വീറ്റ് നിർമ്മിക്കുക എന്നതാണ് ഡോക്യുമെന്റ് ഫൗണ്ടേഷന്റെ ലക്ഷ്യം.[2] രൂപം കൊണ്ട സമയത്തെ ഓപ്പൺ ഓഫീസിന്റെ ഉടമസ്ഥരായ ഒറാക്കിൾ കോർപ്പറേഷന്റെ നയങ്ങൾക്ക് എതിരായിരുന്നു ഇത്.
ദ ഡോക്യുമെന്റ് ഫൗണ്ടേഷൻ | |
സ്ഥാപകൻ(ർ) | ഓപ്പൺഓഫീസ്.ഓർഗ് സമൂഹത്തിലെ അംഗങ്ങൾ. |
---|---|
തരം | സമൂഹം |
സ്ഥാപിക്കപ്പെട്ടത് | 28 സെപ്റ്റംബർ 2010 (പ്രഖ്യാപിച്ചു) 17 ഫെബ്രുവരി 2012 (നിയമപരമായി സ്ഥാപിച്ചു) |
ആസ്ഥാനം | ബെർലിൻ, ജെർമനി |
പ്രധാന ആളുകൾ | ഫ്ലോറിയാൻ എഫർബർഗർ, തോഴ്സ്റ്റൺ ബെഹറൻസ്, ഒലിവർ ഹാലേ, കയോലൻ മക്നമറ, മൈക്കൽ മീക്സ്, ചാൾസ് എച്ച്. ഷൂൾസ്, ഇറ്റാലോ വിൻഗോളി, ജീസസ് കോറിയസ്, ആൻഡ്രിയാസ് മാൻകെ, ബ്യോൺ മൈക്കൽസൺ |
ഉത്പന്നങ്ങൾ | ലിബ്രേഓഫീസ് |
പ്രധാന ശ്രദ്ധ | ഓഫീസ് സോഫ്റ്റ്‌വെയർ |
വെബ്‌സൈറ്റ് | www |
ഒറാക്കിൾ കോർപ്പറേഷൻ സൺ മൈക്രോസിസ്റ്റംസിനെ സ്വന്തമാക്കിയപ്പോൾ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓപ്പൺസൊളാരിസിന്റെ വികസനം നിർത്തിവെച്ചിരുന്നു. ഓപ്പൺ ഓഫീസിന്റെ ഗതിയും സമാനമാകുമെന്ന ഭീതിയിലാണ് ഓപ്പൺ ഓഫീസ് നിർമ്മാതാക്കൾ ഡോക്യുമെന്റ് ഫൗണ്ടേഷൻ നിർമ്മിച്ച് ലിബ്രേഓഫീസിന്റെ നിർമ്മാണം ആരംഭിച്ചത്.[3][4][5] പിന്നീട് ലിബ്രേഓഫീസിന് പിന്തുണ വർധിച്ചതും ഓപ്പൺ ഓഫീസിന്റെ ജനപ്രീതി കുറയുകയും ചെയ്തത് കാരണം ഒറാക്കിൾ ഓപ്പൺ ഓഫീസിന്റെ വാണിജ്യവൽക്കരണം നിർത്തിവെച്ചു. ഓപ്പൺ ഓഫീസ് അപ്പാച്ചെ ഫൗണ്ടേഷന് കൈമാറി. നിലവിൽ അപ്പാച്ചെ ഫൗണ്ടേഷനാണ് ഓപ്പൺ ഓഫീസ് വികസിപ്പിക്കുന്നത്.[6]
അവലംബം
തിരുത്തുക- ↑ Name (required). "The Document Foundation officially incorporated in Berlin, Germany « The Document Foundation Blog". Blog.documentfoundation.org. Retrieved 18 October 2012.
- ↑ The Document Foundation (28 September 2010). "OpenOffice.org Community announces The Document Foundation". documentfoundation.org. Archived from the original on 2010-09-30. Retrieved 28 September 2010.
- ↑ Collins, Barry. "OpenOffice group breaks away from Oracle". PC Pro. Archived from the original on 2012-03-31. Retrieved 29 September 2010.
- ↑ Clarke, Gavin. "OpenOffice files Oracle divorce papers". The Register. Retrieved 29 September 2010.
- ↑ Paul, Ryan. "Document Foundation forks OpenOffice.org, liberates it from Oracle". ars technica. Retrieved 29 September 2010.
- ↑ Heise Media UK Ltd (2011). "OpenOffice proposed as Apache project". The Open H. Retrieved 1 June 2011.
{{cite news}}
: Unknown parameter|month=
ignored (help)