ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ
വിശുദ്ധ ഫ്രാൻസിസ് സേവ്യർ പോർച്ചുഗീസ് ഭാഷയിൽ എഴുതിയ കൃതിയുടെ തമിഴ് വിവർത്തനമാണ് ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ. 1578ൽ ഈ തമിഴ് കൃതി കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചു. ഭാരതീയ ഭാഷകളിലൊന്നിന്റെ തനതായ ലിപി ഉപയോഗിച്ച് ആദ്യമായി അച്ചടിച്ച കൃതിയാണിത്. തമ്പിരാൻ വണക്കം എന്നും ഈ കൃതിയെ പരാമർശിക്കാറുണ്ട്.
പരിഭാഷ
തിരുത്തുകഈശോസഭാംഗങ്ങളായ ഫാ. ഹെൻറിക് ഹെൻറിക്കസ്, ഫാ. മാനുവൽ സാൻ പെദ്രോയുമാണ് പരിഭാഷകർ. ആകെ 16 താളുകളാണ് പുസ്തകത്തിൽ ഉള്ളത്. കമപഞ്ഞീയ തെചെസ്യ വകൈയിലെ നെടിരിക് പാതിരിയാൽ തമിഴിലെ പിരുത്തെഴുതിണ തമ്പിരാൻ വണക്കം എന്നാണു പുസ്തകത്തിന് വൈദികർ നൽകിയിട്ടുള്ള പേര്. [1]