ഡൊറോത്തി മലോൺ
ഡൊറോത്തി മലോൺ (ജനനം, മേരി ഡൊറോത്തി മലോണി; ജനുവരി 29, 1924 - ജനുവരി 19, 2018) ഒരു അമേരിക്കൻ നടിയായിരുന്നു. 1943-ൽ സിനിമാ ജീവിതം ആരംഭിച്ച അവർ ആദ്യ വർഷങ്ങളിൽ പ്രധാനമായും ബി-സിനിമകളിൽ ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും ദി ബിഗ് സ്ലീപ്പ് (1946) എന്ന ചിത്രം ഇതിനൊരു അപവാദമായിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം, പ്രത്യേകിച്ച് റിട്ടൺ ഓൺ ദി വിൻഡ് (1956) എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം തന്റെ പ്രതിച്ഛായ അപ്പാടെ മാറ്റിയ അവർ ഈ ചിത്രത്തിലെ അഭിനയത്തിൻറെ പേരിൽ, മികച്ച സഹനടിക്കുള്ള ഓസ്കാർ അവാർഡ് നേടി.
ഡൊറോത്തി മലോൺ | |
---|---|
ജനനം | മേരി ഡൊറോത്തി മലോണി ജനുവരി 29, 1924 |
മരണം | ജനുവരി 19, 2018 | (പ്രായം 93)
കലാലയം | സതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 1943–1992 |
ജീവിതപങ്കാളി(കൾ) | ചാൾസ് ഹസ്റ്റൻ ബെൽ
(m. 1971; div. 1973) |
കുട്ടികൾ | 2 |
ബന്ധുക്കൾ | റോബർട്ട് ബി. മലോണി (സഹോദരൻ) |
1960 കളുടെ തുടക്കത്തോടെ തൻറെ കരിയറിൻ ഉയർച്ചയുടെ പടവുകൾ താണ്ടിയ അവർ, പെയ്റ്റൺ പ്ലേസ് (1964-1968) എന്ന ടെലിവിഷൻ പരമ്പരയിലെ കോൺസ്റ്റൻസ് മക്കെൻസി എന്ന വേഷത്തിലൂടെ പിൽക്കാല വിജയം നേടി. പിന്നീടുള്ള വർഷങ്ങളിൽ അഭിനയരംഗത്ത് അത്ര സജീവമല്ലാതിരുന്ന അവർ 1992-ൽ ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റ് എന്ന ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.[1]
2018 ജനുവരി 19-ന് അന്തരിച്ച മലോൺ ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അവസാനത്തെ താരങ്ങളിൽ ഒരാളായിരുന്നു.
ആദ്യകാലം
തിരുത്തുക1924 ജനുവരി 29-ന്[2] ഷിക്കാഗോയിൽ മേരി ഡൊറോത്തി മലോണി[3] എന്ന പേരിൽ, എസ്തർ എമ്മ "എലോയിസ്" സ്മിത്തിൻറേയും[4] AT&T കമ്പനിയുടെ ഓഡിറ്ററായ ഭർത്താവ് റോബർട്ട് ഇഗ്നേഷ്യസ് മലോണിയുടേയും[5] അഞ്ച് കുട്ടികളിൽ ഒരാളായി ജനിച്ചു. രണ്ട് സഹോദരിമാരായ പാറ്റ്‌സിയും ജോവാനും പോളിയോ ബാധിച്ച് മരണമടഞ്ഞിരുന്നു. റോബർട്ട്, വില്യം എന്നീ രണ്ട് സഹോദരന്മാരും അവർക്കുണ്ടായിരുന്നു.
ഏതാണ്ട് ആറുമാസം പ്രായമുള്ളപ്പോൾ, കുടുംബം ടെക്സസിലെ ഡാളസിലേക്ക് താമസം മാറി.[6][7] അവിടെ നെയ്മാൻ മാർക്കസിനായി ഒരു മോഡലായ അവർ ഡാളസിലെ ഉർസുലൈൻ അക്കാദമി, ഹൈലാൻഡ് പാർക്ക് ഹൈസ്കൂൾ, ഹൊക്കാഡേ ജൂനിയർ കോളേജ്, പിന്നീട് സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റി (SMU) എന്നിവിടങ്ങളിലായി പഠനം നടത്തി. അവർ ആദ്യം ഒരു നഴ്‌സ് ആകാൻ ആഗ്രഹിച്ചു.[8][9] എസ്‌എംയുവിൽ ഒരു നാടകത്തിൽ അഭിനയിക്കുമ്പോൾ,[10] ഒരു നടനെ കണ്ടെത്താൻ ശ്രമിച്ചിരുന്ന എഡ്ഡി റൂബിൻ[11] എന്ന ടാലന്റ് സ്കൗട്ടാണ് അവരെ കണ്ടെത്തിയത്.
അവലംബം
തിരുത്തുക- ↑ "Dorothy Malone, Star of TV's Peyton Place, Dies at 93". The New York Times. January 19, 2018. Retrieved January 20, 2018.
- ↑ "Mary Dorothy Maloney". Illinois, Cook County, Birth Certificates, 1871–1940. Retrieved February 2, 2018 – via FamilySearch.org.
- ↑ "Mary Dorothy Maloney". Illinois, Cook County, Birth Certificates, 1871–1940. Retrieved February 2, 2018 – via FamilySearch.org.
- ↑ "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
- ↑ "Robert Ignatius Maloney Sr". Geni.com (MyHeritage Ltd.). Retrieved February 2, 2018.
- ↑ "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
- ↑ Liebenson, Donald (May 23, 2009). "Dorothy Malone recalls her days in 'Peyton Place'". Los Angeles Times. Archived from the original on March 3, 2017. Retrieved June 19, 2017.
- ↑ Geissler, Hazel (May 29, 1981). "Dorothy Malone is settled, happy". Evening Independent. St. Petersburg, Florida. Retrieved May 17, 2014.
- ↑ "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
- ↑ SMU Libraries, digitalcollections.smu.edu; accessed December 12, 2021.
- ↑ "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.