ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഓസ്‌ട്രേലിയൻ ഭിഷഗ്വരയായിരുന്നു ഡൊറോത്തി ജീൻ ഹെയ്‌ൽസ് എ. എം. (ജനനം: 22 ജൂൺ 1926, മരണം 27 നവംബർ 1988). ഹെയ്‌ൽസും ഒരു കൂട്ടം ഡോക്ടർമാരും ഓസ്‌ട്രേലിയൻ മെനോപോസ് സൊസൈറ്റിയുടെ സൃഷ്ടിയിൽ നിർണ്ണായക പങ്കുവഹിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1926 ജൂൺ 22-ന് മെൽബണിലെ അസ്‌കോട്ട് വെയ്‌ലിൽ ശസത്രക്രിയാ വിദഗ്ധൻ വില്യം അലൻ ഹെയ്‌ൽസിന്റെയും അദ്ദേഹത്തിൻറെ ഭാര്യ മേരി മൗഡ് വിറ്റ്‌ഫീൽഡിന്റെയും മകളായി ഡൊറോത്തി ജീൻ ഹെയ്‌ൽസ് ജനിച്ചു. അവർക്ക് ഒരു മൂത്ത സഹോദരിയും ഒരു അനുജത്തിയും ഉണ്ടായിരുന്നു.[1]

മെൽബൺ ഗേൾസ് വ്യാകരണ വിദ്യാലയത്തിൽ വിദ്യാഭ്യാസം ചെയ്ത ഹെയ്‌ൽസ് 1943-ൽ ഹെഡ് പ്രിഫെക്‌റ്റിലെത്തി.[2] പിന്നീട് ഹെയ്‌ൽസ് മെൽബൺ സർവകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു. അവിടെനിന്ന് 1949-ൽ എംബി, ബിഎസ് ബിരുദം നേടി. തുടർന്ന് റോയൽ മെൽബൺ ഹോസ്പിറ്റലിൽ വൈദ്യശാസ്ത്ര പരിശീലനം തുടങ്ങി. അവിടെനിന്ന് 1960-ൽ റസിഡന്റ് മെഡിക്കൽ ഓഫീസറായി തൻറെ വൈദ്യശാസ്ത്ര പരിശീലനം പൂർത്തിയാക്കി.[1]

ട്രാവൻകൂർ ഡെവലപ്‌മെന്റൽ സെന്ററിൽ ബുദ്ധി വൈകല്യമുള്ള കുട്ടികൾക്കിടയിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥയായിട്ടാണ് ഹെയ്‌ൽസ് ആദ്യകാലത്ത് പ്രവർത്തിച്ചത്.[1] അവളും ഭൗതികശാസ്ത്രജ്ഞനായിരുന്ന റോബർട്ട് ഗ്രീൻബ്ലാട്ടും 1960-കളുടെ അവസാനത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ വച്ച് പരസ്പരം പരിചയപ്പെടുകയും ആർത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഹരിക്കാൻ അദ്ദേഹം അവളെ സഹായിക്കുകയും ചെയ്തു.[1] 1962-ൽ ഹെയ്‌ൽസ് ഓസ്‌ട്രേലിയൻ റെഡ് ക്രോസ് സൊസൈറ്റിയിൽ ചേർന്നു.[1][3] അവിടെ പത്തുവർഷത്തോളം വിക്ടോറിയൻ ഡിവിഷൻസ് ബ്ളഡ് ട്രാൻസ്ഫൂഷൻ സേവനത്തിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ടിച്ചിരുന്നു[1]

ഈ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിൽ അവഗണന കാണിച്ചതിൻറെ പേരിൽ (പാർശ്വഫലങ്ങളുടെ ആശങ്കകൾ കാരണം) ഓസ്‌ട്രേലിയൻ മെഡിക്കൽ പ്രാക്ടീഷണർമാരെ ഹെയ്‌ൽസ് നേരിട്ടു. പ്രൊഫസർ ബ്രയാൻ ഹഡ്‌സണും ഡോ. ഹെൻറി ബർഗറും ഹെയ്‌ലസിനെ പിന്തുണച്ചു. ഹെയ്‌ൽസ് താമസിയാതെ ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് വിഭാഗത്തിൽ ഹോണററി ക്ലിനിക്കൽ അസിസ്റ്റന്റായി മാറി. ഒമ്പത് വർഷത്തോളം ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ അവരുടെ ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ഹെയ്‌ൽസിനെ സന്ദർശിച്ചു. ഹെയ്‌ൽസ്, സഹാനുഭൂതിയുള്ള മറ്റ് വനിതാ ഡോക്ടർമാരോടൊപ്പം, മെഡിക്കൽ റഫറൽ സമർപ്പിക്കേണ്ടതില്ലാതെ രോഗികളെ സ്വീകരിക്കുന്ന ഒരു പ്രതിവാര അർദ്ധദിന ക്ലിനിക്ക് സ്ഥാപിക്കുകയും സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തു. 1971-ൽ, ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഹെൽത്ത് ക്ലിനിക്ക് ഹെയ്‌ൽസ് സ്ഥാപിച്ചു . ഇത് ആർത്തവവിരാമം പരിഹരിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്ലിനിക്കുകളിൽ ഒന്നായി അറിയപ്പെട്ടു.[2]

സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സേവനങ്ങളുടെ ഭാഗമായി 1972-ൽ മൊണാഷ് സർവ്വകലാശാലയിൽ ചേർന്ന ഹെയ്ൽസ് മൂന്ന് വർഷത്തിന് ശേഷം സമാനമായ ഒരു റോളിൽ മെൽബൺ സർവ്വകലാശാലയിലേക്ക് മടങ്ങിയെത്തി.[1]

1978 മുതൽ 1986 വരെ മെനോപോസ് കൗൺസിലറായി മാറുന്നതിന് മുമ്പുള്ള കാലത്ത് 1976[1] ൽ റോയൽ വിമൻസ് ഹോസ്പിറ്റലിൽ ഹെയ്ൽസ് രണ്ടാമത്തെ ക്ലിനിക്ക് സ്ഥാപിച്ചു. റോയൽ വിമൻസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ അസിസ്റ്റന്റും കൂടിയായിരുന്നു അവർ.[1]

സ്വകാര്യ ജീവിതം

തിരുത്തുക

ഹെയ്‌ൽസ് 1951 നവംബർ 21-ന് സൗത്ത് യാറയിലെ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് വൈദ്യശാസ്ത്ര പരിശീലകനായിരുന്ന ഹെൻറി ബക്ക്‌ഹർസ്റ്റ് കേയെ വിവാഹം കഴിച്ചു, അവർക്ക് ജാനറ്റ് ഹെയ്‌ൽസ് മൈക്കൽമോർ ഉൾപ്പെടെ [1] [4]മൂന്ന് കുട്ടികളുണ്ടായി. 1988 നവംബർ 27-ന് സൗത്ത് യാറയിൽ വെച്ച് ഹെയ്‌ൽസ് കാൻസർ ബാധിച്ച് അന്തരിച്ചു.[1]

മരണാനന്തര പ്രഭാവം

തിരുത്തുക

1992-ൽ, ഹെയ്‌ൽസിന്റെ പ്രവർത്തനങ്ങൾ ക്ലിനിക്കൽ ഗവേഷണത്തിലും വിദ്യാഭ്യാസപരമായ തലങ്ങളിലും തുടരുന്നുവെന്ന് ഉറപ്പാക്കാൻ ജീൻ ഹെയ്‌ൽസ് ഫൗണ്ടേഷൻ ഫോർ വിമൻസ് ഹെൽത്ത് സ്ഥാപിക്കപ്പെട്ടു.[1][5]

അറിവിന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ സേവനങ്ങളുമായി സർവകലാശാലയെ ബന്ധിപ്പിക്കുന്ന മൊണാഷ് സർവകലാശാലയിലെ ജീൻ ഹെയ്‌ൽസ് റിസർച്ച് യൂണിറ്റിന് ഹെയ്‌ൽസിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തു.[6]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 Hunter, Cecily. "Hailes, Dorothy Jean (1926–1988)". Biography Dorothy Jean Hailes. Australian Dictionary of National Biography. Retrieved 15 November 2018. {{cite book}}: |website= ignored (help)
  2. 2.0 2.1 "Dr Dorothy Jean Hailes AM (1943)" (PDF). Melbourne Girls Grammar (Information Exchange). Melbourne Girls Grammar. Archived from the original (PDF) on 2020-03-06. Retrieved 15 November 2018.
  3. "Australian Red Cross Blood Service". National Library of Australia. National Library of Australia. Retrieved 15 November 2018.
  4. White, Sue (2015-03-23). "Meet the boss: Janet Michelmore, Executive Director, Jean Hailes for Women's Health". The Sydney Morning Herald (in ഇംഗ്ലീഷ്). Retrieved 2020-11-18.
  5. "Survey Offers Insight into Women's Health". Health Staff Recruitment. Health Staff Recruitment. Retrieved 15 November 2018.
  6. "Jean Hailes Research Unit". Monash University. Monash University. Retrieved 15 November 2018.
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_ജീൻ_ഹെയ്‌ൽസ്&oldid=3864943" എന്ന താളിൽനിന്ന് ശേഖരിച്ചത്