ഡൊനാന ദേശീയോദ്യാനം, തെക്കൻ സ്പെയിനിലെ ആൻഡലൂസിയയിലെ ഹ്യൂയെൽവ, സെവില്ലെ എന്നീ പ്രോവിൻസുകളിലുള്ള പ്രകൃതിദത്ത ദേശീയോദ്യാനമാണ്. ഇത് 543 ചതുരശ്ര കിലോമീറ്റർ (209.65 ചതുരശ്രകിലോമീറ്റർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, ഇതിൽ 135 കിമീ 2 (52.12 ച മൈൽ) സംരക്ഷിത പ്രദേശമാണ്. ഗ്വാഡൽക്വിവിർ നദി അറ്റ്ലാൻറിക മഹാ സമുദ്രത്തിലേക്ക് ഒഴുകുന്ന ഡെൽറ്റയിലെ ലാസ് മറിസ്മസിലുള്ള ചതുപ്പുകൾ, ആഴം കുറഞ്ഞ അരുവികൾ, മണൽക്കുന്നുകൾ എന്നിവയടങ്ങിയതാണ്  ഈ ദേശീയോദ്യാനം. 1969 ൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്, സ്പാനിഷ് സർക്കാരുമായി ചേർന്ന്, ചതുപ്പുകളുടെ ഒരു ഭാഗം വാങ്ങി അത് സംരക്ഷിക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് ഇതൊരു സംരക്ഷിത പ്രദേശമായി മാറിയത്.[3] ചതുപ്പു പ്രദേശത്തിൻറെ വിസ്തീർണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നത്, തീരദേശത്തുകൂടി ജലസേചനം നടത്തുന്നത്, കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാൻ നദീജലം ഉപയോഗിക്കുന്നത്, പാരിസ്ഥിതിക ഖനനത്തിലൂടെയുള്ള ജല മലിനീകരണം, വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനം എന്നിവയിലൂടെ പരിസ്ഥിതി വ്യവസ്ഥ തുടർച്ചയായി ഭീഷണിയിലാണ്.[4]  മദീന സീഡോനിയയിലെ ഏഴാമത്തെ പ്രഭുവിൻറെ പത്നിയായിരുന്ന ഡോണ അന ഡി സിൽവ യി മെൻഡോസയുടെ പേരിനെ അനുസ്മരിച്ചാണ് ദേശീയോദ്യാനത്തിന് ഈ പേര് നൽകപ്പെട്ടത്.

ഡൊനാന ദേശീയോദ്യാനം
Marshes of Doñana in Huelva province
Map showing the location of ഡൊനാന ദേശീയോദ്യാനം
Map showing the location of ഡൊനാന ദേശീയോദ്യാനം
Location within Spain
LocationHuelva, Seville and Cádiz provinces - Andalusia, Spain
Coordinates37°00′N 6°30′W / 37.000°N 6.500°W / 37.000; -6.500
Area543 കി.m2 (210 ച മൈ)
Established1969
Visitors392,958 (in 2007)
Governing bodyAndalusian Autonomous Government
TypeNatural
Criteriavii, ix, x
Designated1994 (18th session)
Reference no.685
State PartySpain
RegionEurope and North America
Extensions2005
DesignatedMay 4, 1982 [1]
Wagon bearing a Simpecado (banner with insignia that proceeds images of the Holy Virgin Mary)[2] crosses the Coto Doñana on its return from the pilgrimage of El Rocío, in May 2009.
Pinar de la Algaida
The Port of Huelva
Rice field in Las Marismas, near Isla Mayor
Iberian lynx, one of the most emblematic species of the park
View of Doñana National Park from visitors' centre at El Acebuche
El Porrón observatory
Dunes in the park
Purple heron
Doñana - Aerial view of Doñana National Park and surrounding areas
Banks of the River Guadalquivir in Doñana National Park

ഡൊനാനാ പ്രകൃതി സംരക്ഷണ മേഖലയിൽ, 1969 ൽ സ്ഥാപിക്കപ്പെട്ട ഡോണോന ദേശീയോദ്യാനവും, 1989 ൽ സ്ഥാപിതമായതും വിപുലീകരിക്കപ്പെട്ടതുമായ നാച്വറൽ പാർക്കും ഉൾപ്പെട്ട്, പ്രാദേശിക ഭരണകൂടത്തിലെ മാനേജ്മെന്റിനു കീഴിൽ ഇത് ഒരു സംരക്ഷണ ബഫർ സോണായി പ്രവർത്തിക്കുന്നു. ദേശീയോദ്യാനവും പ്രകൃതി പാർക്കും ഒത്തുചേർന്ന് ഒരൊറ്റ ഭൂപ്രകൃതിമേഖലയായി വർത്തിക്കുന്നു.

യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള തന്ത്രപ്രധാന സ്ഥാനവും, ജിബ്രാൾട്ടർ കടലിടുക്കിൻറെ സാന്നിദ്ധ്യവും ഡൊനാനയിലെ അതിവിസ്തൃതമായ ഉപ്പുരസമുള്ള ചതുപ്പിൻറെ നിലനിൽപ്പും കാരണമായി ആയിരക്കണക്കിന് യൂറോപ്യൻ പക്ഷികളും ആഫ്രിക്കൻ പക്ഷികളും (നീർപ്പക്ഷികളുടെയും കരപ്പക്ഷികളുടെയും) ഇവിടെയെത്തിച്ചേരുകയും പ്രജനനകേന്ദ്രമായി ഉപയോഗിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത്, അനേകജാതി ദേശാടനപ്പക്ഷികൾക്കും നീർപ്പക്ഷികൾക്കും ആതിഥ്യമരുളുന്ന സ്ഥലവുമാണിത്. സാധാരണയായി 200,000 ൽ അധികം പക്ഷികൾ ഇവിടെ സംഗമിക്കുന്നു. 300 ഓളം വിവിധ പക്ഷി വർഗ്ഗങ്ങളെ വർഷം തോറും ഇവിടെ കാണുവാൻ കഴിയും. യൂറോപ്പിലെ ഏറ്റവും വലിയ പ്രാകൃതിക കരുതൽശേഖരമായി കരുതപ്പെടുന്ന ഈ ദേശീയോദ്യാനത്തിൻറെ അതിർത്തിക്കുള്ളിൽ വിവിധ ശാസ്ത്രസ്ഥാപനങ്ങൾക്ക് നിരീക്ഷണ സ്റ്റേഷനുകളുണ്ട്. ഈ സ്ഥാപനങ്ങൾ സമീപ മേഖലകളിടെ ഭൂപ്രകൃതി നിരീക്ഷിക്കുകയും ചുറ്റുപാടുമുള്ള സ്ഥലങ്ങളുടെ ഉചിതമായ വികസനത്തിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുമായുള്ള പ്രവർ‌ത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 1994 ൽ യുനെസ്കോ ഈ പ്രദേശം ഒരു ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. 2006 ൽ ഉദ്യാനം 376,287 സന്ദർശകരെയാണ് സ്വീകരിച്ച്ത്.

പരിപാലനം

തിരുത്തുക

സ്പാനിഷ് വ്യവസായിയും “മാർക്വിസ് ഓഫ് ബൊനാൻസ”യുമായിരുന്ന (സ്പാനിഷ് പ്രഭുവിൻറെ പാരമ്പര്യ ശീർഷകം) മൗറീഷ്യൊ ഗോൺസാലസ്-ഗോർഡൺ വൈ ഡയസിൻറെ കുടുംബം ഡോനാനയിൽ ഒരു വലിയ എസ്റ്റേറ്റിൻറെ ഉടമസ്ഥരായിരുന്നു. അദ്ദേഹത്തിന് ഈ പ്രദേശത്തിൻറെ ആവാസവ്യവസ്ഥിതിയിലും പക്ഷിവൈവിധ്യത്തിലും അതിയായ താൽപര്യമുണ്ടാകുകയും യൂറോപ്പിലാകമാനമുള്ള പക്ഷിശാസ്‌ത്രജ്ഞരെ ഇവിടം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. 1952 ൽ സ്പാനിഷ് പക്ഷിശാസ്ത്രജ്ഞന്മാരായിരുന്ന ജോസെ അൻറോണിയോ വാൽവെർഡെ, ഫ്രാൻസിസ്കോ ബെർണിസ്എന്നിവർ ഡൊനാന സന്ദർശിക്കുകയും ഒരു ഗൈഡായി ഗോൺസാലസ്-ഗോർഡൻ അവർക്ക് സേവനം നൽകുകയും ചെയ്തു.

വാൽവെർഡെയ്ക്കും ഗോൺസാലെസ്-ഗോർഡൻ കുടുംബത്തിനും ജൈവവൈവിദ്ധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്തെ തണ്ണീർത്തടങ്ങൾ അതുപോലെതന്നെ നിലനില്ക്കേണ്ടതിൻറെ ആവശ്യകതയും, തണ്ണീർത്തടങ്ങളിൽ യൂക്കാലിപ്റ്റ്സ് മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചതുപ്പുകളെ വറ്റിച്ചെടുത്ത് കാർഷികവൽക്കരണം നടത്തുന്നതിനുമുള്ള സ്പാനിഷ് സർക്കാരിൻറെ ഒരു പദ്ധതി ഈ ജൈവവൈവിദ്ധ്യങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാണെന്നും ബോദ്ധ്യപ്പെടുകയും ചെയ്തു.

ഈ പദ്ധതി ഉപേക്ഷിക്കുന്നതിനായി സ്പാനിഷ് സ്വേഛാധിപതിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയിൽ സ്വാധീനം ചെലുത്തുവാൻ മൗറീഷ്യൊ തൻറെ പിതാവിനൊപ്പം ചേർന്ന്, പക്ഷിശാസ്ത്രജ്ഞനായ ഫ്രാൻസിസ്കോ ബെർണിസിനോട് ആവശ്യപ്പെട്ടു. മൂന്നുപേരും ചേർന്ന് താമസിയാതെ ഒരു നിവേദനം തയ്യാറാക്കുകയും മൌറിഷ്യോയുടെ പിതാവായ മാന്വെൽ ഈ നിവേദനം ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സമക്ഷം നേരിട്ടു സമർപ്പിക്കുകയും ചെയ്തു.

1953 നവംബറിൽ ഡോനാനയുടെ പദവി സംബന്ധിച്ച് ഒരു റിപ്പോർട്ട് ബെർണിസ് എഴുതി പൂർത്തിയാക്കുകയും ഇതിൽ ഈ പ്രദേശത്തിൻറെ അസാധാരണമായ പാരിസ്ഥിതിക മൂല്യത്തെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യം സാധിക്കുന്നതിനായി ഈ സംഘം അന്താരാഷ്ട്രപിന്തുണ അഭ്യർത്ഥിക്കുയും നേടിയെടുക്കുകയും ചെയ്തു.

ഫ്രാങ്കോയെ പദ്ധതിയിൽനിന്നു പിന്തിരിപ്പിക്കാനുള്ള ഗോൺസാൽസ്-ഗോർഡന്റെ കഠിന പരിശ്രമവും ഇതു നടപ്പിലാക്കിയാലുള്ള അപകടം അദ്ദേഹത്തിൻറെ മുന്നിൽ തുറന്നുകാട്ടിയതിൻറെയും ഫലമായി ഫ്രാങ്കോ സർക്കാർ വഴങ്ങുകയും ചതുപ്പു വറ്റിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുയും ചെയ്തു.

1957 ൽ ഡൊനാനയിലേയ്ക്കുള്ള ആദ്യ സംഘടിത ശാസ്ത്ര പര്യവേഷണസംഘത്തെ ജോസെ അൻറോണിയോ വാൽവെർഡെയാണ് നയിച്ചത്. ഇവരിൽ ബ്രിട്ടീഷ്‍ പ്രകൃതി ശാസ്ത്രജ്ഞന്മാരായിരുന്ന ഗെയ് മോൺഫോർട്ട്, റോജർ പീറ്റേഴ്സൺ, സർ ജൂലിയൻ ഹക്സ്ലി എന്നിവരും ഉണ്ടായിരുന്നു.

ഗെയ് മോൺഫോർട്ട്, മാക്സ് നിക്കോൾസൺ, ലൂക്ക് ഹോഫ്മാൻ എന്നിവരടങ്ങിയ സംരക്ഷണ വിദഗ്ദ്ധരടങ്ങിയ ഒരു സംഘം, യൂറോപ്യൻ-ആഫ്രിക്കന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള ദേശാടനപ്പക്ഷികളുടെ ഇടക്കാലതാവളമെന്ന നിലയിലുള്ള ഈ പ്രദേശത്തിന്റെ നിർണായകപ്രാധാന്യം ലോകത്തിനുമുന്നിൽ വെളിവാക്കി

1959 ൽ ഗോൺസാലസ് കുടുംബം ഡൊനാനയിൽ തങ്ങളുടെ അധീനതയിലുണ്ടായിരുന്നു ഭൂവിഭാഗത്തിൻറെ ഏതാനും ഭാഗങ്ങൾ മറ്റലസ്കാനാസ് സുഖവാസകേന്ദ്രത്തിൻറെയും ബീച്ചിൻറെയും വികസനത്തിനായി വിറ്റിരുന്നു.

ഇത് യൂറോപ്യൻ പരിസ്ഥിതി പ്രവർത്തകരെ അസ്വസ്ഥരാക്കുകയും വിവിധ സ്ഥാപനങ്ങളും അജ്ഞാതരായ ദാതാക്കളും വസ്തുവിൻറെ ഭാഗം വാങ്ങുവാൻ വാഗ്ദാനവുമായി എത്തുകയും ചെയ്തു. ബ്രിട്ടീഷ് നേച്ചർ കൺസർവൻസിയുമായി പങ്കുചേർന്ന്, വാൽവർഡെ, ഹോഫ്മാൻ, നിക്കോൾസൺ എന്നിവർ പാർക്ക് വിപുലീകരിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ഒരു അന്താരാഷ്ട്ര സംഘം രൂപവത്കരിച്ചു. ഗോൺസാൽസ്-ഗോർഡൻ നൽകിയ സംഭാവനകളെ ഏറ്റെടുത്തതിനു പുറമേ 7,000 ഹെക്ടർ ഭൂമി വാങ്ങുവാനായി രണ്ട് മില്യൺ സ്വിസ് ഫ്രാങ്ക് അവർ ശേഖരിച്ചിരുന്നു.

അവസാനമായി, 1963 ൽ സ്പാനിഷ് സർക്കാരും ഡബ്ല്യു. ഡബ്ല്യു. എഫും ചേർന്ന് ഈ പ്രദേശത്തിന്റെ ഭാഗങ്ങൾ വാങ്ങുകയും ആദ്യ ഡോനാന സംരക്ഷണമേഖല സൃഷ്ടിക്കുകയും ചെയ്തു. 1964 ൽ അവർ ഡോണാന ബയോളജിക്കൽ സ്റ്റേഷനും സ്പാനിഷ് ദേശീയ ഗവേഷണ കൌൺസിലും (Consejo Superior de Investigaciones Científicas - CSIC)  സ്ഥാപിക്കുകയും ഡൊനാനയിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും മറ്റ് സ്പാനിഷ് പരിസ്ഥിതി വ്യവസ്ഥകളെക്കുറിച്ചും പഠിക്കാൻ തുടങ്ങുകയും ചെയ്തു.

1969 ൽ WWF വീണ്ടും സ്പെയിനിലെ സർക്കാരുമായി ചേർന്ന് ഗ്വാഡൽക്വിവിർ ഡെൽറ്റ ചതുപ്പിലെ മറ്റൊരു ഭാഗം വാങ്ങുവാനും ഡൊനാന ദേശീയോദ്യാനം സ്ഥാപിക്കാനും തീരുമാനിച്ചു. അതേവർഷം ഡോനാന ദേശീയോദ്യാനം നിർമ്മിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ദേശീയോദ്യാനത്തിൻറെ ഒരു ഭാഗം മിനിസ്ട്രി ഓഫ് എക്കോണമി ആൻറ് കോമ്പറ്റിറ്റീവ്നെസ് (Ministerio de Economía y Competitividad)  ഉടമസ്ഥതയിലും ബാക്കി ഭാഗം അപ്പോഴും സ്വകാര്യ ഉടമസ്ഥതയിലുമായിരുന്നു.

പത്ത് വർഷം കഴിഞ്ഞ് സംരക്ഷിത പ്രദേശം കൂടുതൽ വികസിപ്പിക്കുകയും "Preparque Doñana" എന്ന് വിളിക്കപ്പെടുന്ന പ്രദേശം സൃഷ്ടിക്കുകയും ചെയ്തു. 1980 ൽ, യുനെസ്കോ, ദേശീയോദ്യാനത്തിലുള്ള 77,260 ഹെക്ടർ ഭൂമി ബയോസ്ഫിയർ റിസർവ്വായി അംഗീകരിച്ചു. ദേശീയോദ്യാനത്തിൻറെ കോർ സോണിൽ 50,720 ഹെക്ടറാണ് ഉള്ളത്. ദേശീയോദ്യാനത്തിലെ 54,250 ഹെക്ടർ പ്രദേശം ബഫർ മേഖലയാണ്. ഉയരം സമുദ്രനിരപ്പുമുതൽ സമുദ്രനിരപ്പിൽനിന്ന് 40 മീറ്റർവരെയാണ്. ഉദ്യാനത്തിലെ വൈവിദ്ധ്യമാർന്ന ആവാസവ്യവസ്ഥകളെയും അതിൽ വസിക്കുന്ന വൈവിദ്ധ്യമുള്ള ജീവി വർഗ്ഗങ്ങളുടെ എണ്ണത്തെയും അടിസ്ഥാനമാക്കി,  ഏറെ പ്രാധാന്യമുള്ള പ്രദേശമായിട്ടാണ് ഡൊനാനയെ യുനെസ്കോ പരിഗണിക്കുന്നത്. 1982 ൽ ഡോനാന ദേശീയോദ്യാനത്തെ, റാംസർ കൺവെൻഷൻറെ തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1989 ൽ ആൻഡലൂസിയയിലെ പ്രാദേശിക സർക്കാർ “Preparque” യെ ഡൊനാന ദേശീയോദ്യാനമായി രൂപാന്തരപ്പെടുത്തി. ഈ മേഖലയെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി 1994 ൽ ഡൊനാനയെ യുനെസ്കോ ലോക പൈതൃക സ്ഥലമായി പട്ടികയിലുൾപ്പെടുത്തിയിരുന്നു. ചരിത്രപരമായി ഈ പ്രധാന്യമേറിയ തണ്ണീർത്തടങ്ങൾ, പ്രാദേശിക കാർഷിക ഉത്പാദനവും ടൂറിസവും വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഫലമായി നിരന്തരമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്നു  

ഡൗണാനയെ WWF ഇപ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നു, ചതുപ്പുനിലങ്ങൾ കൃഷിക്കായി വറ്റിക്കാനുള്ള നിർദ്ദേശങ്ങൾ, തീരത്തോട് ചേർന്ന് കൃഷിഭൂമിയിൽ ജലസേചനത്തിനായി ചതുപ്പിൽനിന്ന് വെള്ളം ഊറ്റിയെടുക്കുന്ന പദ്ധതികൾ, ടൂറിസ്റ്റ് സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയെയെല്ലാം WWF എതിക്കുന്നു.

1998 ൽ ഇവിടെ Aznalcóllar ദുരന്തം സംഭവിച്ചിരു്നു. ബൊളിഡെൻ-അപിർസയുടെ (മുമ്പ്, Andaluza de Piritas, S.A. – ബോളിഡെൻ മൈനിംഗ് കമ്പനിയുടെ സ്പാനിഷ് ഉപസ്ഥാപനം)  ഉടമസ്ഥതയിലുള്ള ലോസ് ഫ്രെയ്‍ലെസ് ഖനിയിലെ അണക്കെട്ട് പൊട്ടിത്തെറിക്കുകയും തൽഫലമായുണ്ടായ പ്രളയത്തിൽ വിഷലിപ്തമായ ചെളി ഉദ്യാനത്തിലെ പ്രധാന ജലഉറവിടമായ ഗ്വാഡിയാമർ നദിയിലൂടെ ഇവിടെ അടിഞ്ഞുകൂടുകയും ചെയ്തു. 2000 ലെ ഈ പരിസ്ഥിതി ദുരന്തത്തിനുശേഷം, പരിസ്ഥിതി മന്ത്രാലയം ചതുപ്പുകൾ പുനർനിർമ്മിക്കാനായി "ഡൊനാന 2005" എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

2006-ൽ ദേശീയോദ്യാനം പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം ജൂൺ 9 ലെ ഒരു രാജകീയ ഉത്തരവനുസരിച്ച് ആൻഡലൂസിയ സർക്കാരിൽ നിഷിപ്തമാക്കപ്പെട്ടു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളും സേവനങ്ങളും ഭരണവും ആൻഡലൂഷ്യൻ സർക്കാരിലേയ്ക്ക് അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടു

ഡോനാനാ നാഷണൽ പാർക്കും, നാച്ചുറൽ പാർക്കും "ഡോണാനയുടെ പ്രകൃതിദത്ത പ്രദേശം" ആയി മാറുകയും ഒരൊറ്റ പ്രദേശമായി നിലനിന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൻറെ വിവിധ തലങ്ങളായി വിഭജിക്കുകയും ചെയ്തു.

നരവംശശാസ്‌ത്രപരവും വംശീയശാസ്ത്രപരവുമായ സ്വഭാവങ്ങൾ പങ്കുവെക്കുന്നതിലാൽ 2008 ൽ ഈ ദേശീയോദ്യാനത്തെ ഫ്രാൻസിലെ റിജീയണൽ നച്ചുറൽ പാർക്ക് കാമർഗ്യൂവിനൊപ്പം ഇരട്ടയായി കണക്കുകൂട്ടിയിരുന്നു.

സ്പാനിഷ് പ്രധാനമന്ത്രിയായിരുന്ന ഫീലീപ് ഗോൺസാലസ് അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിൽ ഡോണാനയെ തിന്റെ അവധിക്കാല കേന്ദ്രമായി ഉപയോഗിച്ചിരുന്നു. ഒരു കീഴ്‍വഴക്കമെന്ന നിലയിൽ അദ്ദേഹത്തിന്റെ പിൻഗാമികളായിരുന്ന ജോസ് മരിയ അസ്നാർ, ജോസ് ലൂയിസ് റോഡ്രിഗ്യൂസ് സപാറ്റർ  തുടങ്ങിയവരും അദ്ദേഹത്തിൻറെ പാത പിന്തുടർന്നിരുന്നു.

2010-ൽ പരിസ്ഥിതി മന്ത്രാലയം, 9200 ഹെക്ടർ സ്ഥലം തീരപ്രദേശത്ത് നിന്ന് ദേശീയോദ്യാനത്തിന്റെ സംരക്ഷിക്കാനായി ഒഴിപ്പിച്ചെടുത്തിരുന്നു. 2012 ജൂലായിൽ, യുനെസ്കോ, ഡൊനാന ബയോസ്ഫിയർ റിസർവ് 77,260 ഹെക്ടറിൽ നിന്ന് 255,000 ഹെക്ടറിലേക്ക് വിപുലീകരണത്തിന് അംഗീകാരം നൽകുകയും ജൈവമണ്ഡലപരിപാടിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ  ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ നിഷ്കർഷിക്കുകയും ചെയ്തു. ഇത് ഡൊനാന മേഖലയിൽ വിവിധ മുനിസിപ്പാലിറ്റികളുടെ സാമൂഹ്യ-സാമ്പത്തിക താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു പരിവർത്തന മേഖല സൃഷ്ടിച്ചു.

 
Acebrón Palace (Palacio del Acebrón)
  1. "Ramsar List". Ramsar.org. Archived from the original on 9 April 2013. Retrieved 16 April 2013.
  2. Mario Brdar; Stefan Thomas Gries (2011). Cognitive Linguistics: Convergence and Expansion. John Benjamins Publishing. p. 168. ISBN 90-272-2386-6.
  3. WWF (April 2011). "For a living planet" (PDF). Gland, Switzerland: WWF-World Wide Fund For Nature (formerly World Wildlife Fund). pp. 18–19. Archived from the original (PDF) on June 21, 2012. Retrieved 6 April 2014.
  4. A History of WWF
"https://ml.wikipedia.org/w/index.php?title=ഡൊനാന_ദേശീയോദ്യാനം&oldid=3710092" എന്ന താളിൽനിന്ന് ശേഖരിച്ചത്