ഡൊണാൾഡ് മക്കിന്റയർ
ഡൊണാൾഡ് മക്കിന്റയർ FRSE MBE MID (1891-1954) ഇരുപതാം നൂറ്റാണ്ടിലെ ഒരു സ്കോട്ടിഷ് ഗൈനക്കോളജിസ്റ്റും മെഡിക്കൽ ഗ്രന്ഥകാരനുമായിരുന്നു. ഇംഗ്ലീഷ്:Donald McIntyre.
ജീവിതരേഖ
തിരുത്തുക1891 ജൂലൈ 29 ന് ഗ്രീനോക്കിൽ ഡൊണാൾഡ് മക്കിന്റയറിന്റെ മകനായി ഡൊണാൾഡ് ജനിച്ചു.
മെഡിസിൻ പഠിച്ച അദ്ദേഹം 1914-ൽ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബി സിഎച്ച്ബി ബിരുദം നേടി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ റോയൽ ആർമി മെഡിക്കൽ കോർപ്‌സിൽ ചേരുകയും പ്രധാനമായും ഡാർഡനെല്ലെസ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ആസ്ഥാനമായി യുദ്ധകാലം തീരും വരെ അദ്ദേഹം സേവനമനുഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തെ ഡിസ്പാച്ചുകളിൽ പരാമർശിക്കുകയും യുദ്ധാനന്തരം ഒരു സൈനിക MBE നൽകുകയും ചെയ്തു, ഓണററി മേജർ റാങ്കിൽ വിരമിച്ചു..[1]
ഔദ്യോഗിക ജീവിതം
തിരുത്തുകയുദ്ധാനന്തരം അദ്ദേഹം ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ ഡിപ്ലോമ എടുത്തു. 1920-ൽ ഗ്ലാസ്‌ഗോയിലെ റോയൽ സമരിറ്റൻ ഹോസ്പിറ്റൽ ഫോർ വുമണിൽ പാത്തോളജിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങി. 1926-ൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് (എംഡി) ലഭിച്ചു, അദ്ദേഹത്തിന്റെ പ്രബന്ധത്തിന് ബെല്ലഹൂസ്റ്റൺ ഗോൾഡ് മെഡലും ലഭിച്ചു. ഏഴ് വർഷം റോയൽ സമരിറ്റൻ ഹോസ്പിറ്റലിൽ താമസിച്ച് സീനിയർ സർജനായി ജോലി ചെയ്തു. ഗ്ലാസ്‌ഗോ ഹോസ്പിറ്റലുകളിൽ ഒന്നിലധികം മെഡിക്കൽ പദവികൾ വഹിച്ച അദ്ദേഹം ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനും എക്സാമിനറുമായിരുന്നു. 1927-ൽ എഡിൻബർഗിലെ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. തോമസ് ഹാസ്റ്റി ബ്രൈസ്, ഡയർമിഡ് നോയൽ പാറ്റൺ, സർ ജോൺ ഗ്രഹാം കെർ, റാൽഫ് സ്റ്റോക്ക്മാൻ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശകർ.[2]
മരണം
തിരുത്തുക1954 ഒക്‌ടോബർ 20-ന് ഗ്ലാസ്‌ഗോ നഴ്‌സിംഗ് ഹോമിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
കൃതികൾ
തിരുത്തുക- Operative Obstetrics (1937)
- Combined Textbook of Obstetrics and Gynaecology (1950)
റഫറൻസുകൾ
തിരുത്തുക- ↑ Sharman, Albert (1955). "DONALD McINTYRE. M.B.E., M.D., F.R.C.O.G., F.R.C.S.E., F.R.F.P.S., F.R.S.E". BJOG: An International Journal of Obstetrics and Gynaecology. 62: 117–123. doi:10.1111/j.1471-0528.1955.tb14107.x.
- ↑ Biographical Index of Former Fellows of the Royal Society of Edinburgh 1783–2002 (PDF). The Royal Society of Edinburgh. July 2006. ISBN 0-902-198-84-X. Archived from the original (PDF) on 2016-03-04. Retrieved 2017-07-06.