ഡേവിഡ് ബാറ്റിൽ ടർപ്പി (July 8, 1828 – April 21, 1909) ഒരു അമേരിക്കൻ രാഷ്ട്രീയ നേതാവായിരുന്നു.

David Turpie
United States Senator
from Indiana
ഓഫീസിൽ
January 14, 1863 – March 3, 1863
മുൻഗാമിJoseph A. Wright
പിൻഗാമിThomas A. Hendricks
ഓഫീസിൽ
March 4, 1887 – March 3, 1899
മുൻഗാമിBenjamin Harrison
പിൻഗാമിAlbert J. Beveridge
Member of the Indiana State Legislature
ഓഫീസിൽ
1853
1859
1872
വ്യക്തിഗത വിവരങ്ങൾ
ജനനംJuly 8, 1828
Hamilton County, Ohio
മരണംഏപ്രിൽ 21, 1909(1909-04-21) (പ്രായം 80)
Indianapolis, Indiana
രാഷ്ട്രീയ കക്ഷിDemocratic
അൽമ മേറ്റർKenyon College

ടർപ്പി ഒഹിയോയിലെ ഹാമിൽട്ടൺ കൌണ്ടിയിലാണ് ജനിച്ച്. കെന്യോൻ കോളജിൽ നിന്നും in 1848 ൽ ബിരുദമെടുത്തു. നിയമബിരുദം നേടിയതിനു ശേഷം ഇന്ത്യാനായിലെ ലോഗൻസ്പോർട്ടിലേയ്ക്കു മാറത്താമസിച്ചു. അവിടെ അദ്ദേഹം അഭിഭാഷകനായി ജീവിതമാരംഭിച്ചു. താമസിയാതെ യു.എസ്. ഡെമോക്രാറ്റിക് പാർട്ടിയിലെ സജീവ പ്രവർത്തികനായി മാറുകയും ജീവിതം രാഷ്ട്രസേവനത്തിനായി ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു.

ജീവിതരേഖ തിരുത്തുക

1852 ൽ ഇരുപത്തിനാലാമത്തെ വയസിൽ ഡേവിഡ് ടർപ്പി സ്റ്റേറ്റ് ലെജിസ്ലേച്ചറിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വീണ്ടും അഭിഭാഷക വൃത്തിയിലേയ്ക്കു തിരിച്ചു വന്നു. 1858 ൽ ഒരു വർഷത്തേയ്ക്കു കൂടി അദ്ദേഹം സ്റ്റേറ്റ് ലെജിസ്ലേച്ചറിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. 1863 ൽ ടർപ്പി ഇന്ത്യാനായിൽ നിന്നും യുണൈററഡ് സ്റ്റേറ്റ്സ് സെനറ്റിലേയ്ക്കു തെരഞ്ഞടുക്കപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് സെനറ്റിൽ നിന്നു Jesse D. Bright പുറത്താക്കിയപ്പോഴായിരുന്നു ഇത്. ജെസെ ബ്രൈറ്റിന്റ ഔദ്യോഗിക കാലാവധി അവസാനക്കുന്നതിനു മുമ്പുള്ള ഒഴിവു നികത്തുന്നതിനായുള്ള തെരഞ്ഞടുപ്പായിരുന്നു ഇത്. ഏകേദശം ഒരു മാസത്തെ കാലാവധി മത്രമുള്ള നിയമനയായിരുന്നു ഇത്. ഇതു കഴിഞ്ഞയുടനെ വീണ്ടം ടർപ്പി പഴയ അഭിഭാഷകവൃത്തിയിലേയ്ക്കു മടങ്ങി.

1872 ൽ ടർപ്പി ഇന്ത്യാനായിലെ ഇന്ത്യാനാപോളിസിലേയ്ക്കു് കർമ്മ മേഖല മാറ്റി. 1872 ൽ വീണ്ടും സ്റ്റേറ്റ് ലെജിസ്ലച്ചറിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും അസംബ്ലി സ്പീക്കറായി 1874 മുതൽ 1875 വരെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇന്ത്യാനായിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്റ്റ്ട്രിക്റ്റ് അറ്റോർണിയായി 1886 മുതൽ 1887 വരെ ജോലി ചെയ്തു.

1887 ൽ ടർപ്പി യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിലേയ്ക്കു് ഇന്ത്യാനായിൽ നിന്നും വീണ്ടും തെരഞ്ഞടുക്കപ്പെട്ടും. ഇത്തവണ മുഴുവൻ സമയ ജോലിയായിരുന്നു.

Benjamin Harrison നെയാണ് അദ്ദേഹം സെനറ്റിലെയ്ക്കുള്ള തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തിയത്. Benjamin Harrison താമസിയാതെ യു.എസ്. പ്രസിഡന്റായി അവരോധിതനായി. 1893 ൽ ടർപ്പി വീണ്ടും സെനറ്റിലെത്തുകയും 1887 മുതൽ 1899 കാലഘട്ടങ്ങളിലായി ഏകദേശം 12 വർഷത്തോളം രാജ്യസേവനം ചെയ്യുകയും ചെയ്തു. സെനറ്റർ എന്ന നിലയിൽ 1983 മുതൽ 1895 വരെയുള്ള കാലഘട്ടത്തിൽ സെൻസസ് കമ്മിറ്റിയുടെ ചെയർമാൻ, 1898 മുതൽ 1899 വരെയുള്ള കാലഘട്ടത്തിൽ ഡെമോക്രാറ്റിക് കോൺഫറൻസ് ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിക്കുകയുണ്ടായി. അതുപോലെതന്നെ Hawaii യു.എസിനോടു ചേർക്കുന്നതിനുള്ള ഒരു ജനഹിതപരിശോധനയെ പിന്തുണയ്ക്കുകയും ചെയ്തു. പിന്നീടു നടന്ന തെരഞ്ഞെടുപ്പില് Albert J. Beveridge നോട് അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ഔദ്യോഗി ജീവിത്തിൽ നിന്നു വിരമിക്കുകയും ഇന്ത്യാനാപോളിസിൽ വച്ച് അന്തരിക്കുകയും ചെയ്തു.

References തിരുത്തുക

Sources തിരുത്തുക

  • United States Congress. "ഡേവിഡ് ടർപ്പി (id: T000432)". Biographical Directory of the United States Congress.
United States Senate
മുൻഗാമി U.S. Senator (Class 1) from Indiana
1863
Served alongside: Henry S. Lane
പിൻഗാമി
മുൻഗാമി U.S. Senator (Class 1) from Indiana
1887–1899
Served alongside: Daniel W. Voorhees, Charles W. Fairbanks
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ടർപ്പി&oldid=2882363" എന്ന താളിൽനിന്ന് ശേഖരിച്ചത്