വിവാഹം അല്ലെങ്കിൽ പ്രണയത്തിലേക്ക് കടക്കുന്നതിന് മുമ്പായി അതുമല്ലെങ്കിൽ പങ്കാളിയെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പരസ്പരം അറിയാനും മനസിലാക്കുവാനുമാണ് ആളുകൾ 'ഡേറ്റിംഗ്' (Dating) ഉപയോഗപ്പെടുത്തുന്നത്. ഇതിനു വേണ്ടി മണിക്കൂറുകൾ തൊട്ടു ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ പോലും എടുത്തേക്കാം. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ ചെയ്യാറുണ്ട്. അധികവും പുറത്തുവച്ച് കണ്ട്, എവിടെയെങ്കിലും യാത്ര പോവുക, ഭക്ഷണം കഴിക്കുക അല്ലെങ്കിൽ കോഫി കഴിക്കുക, സംസാരിക്കുക, ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കുക, അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കുക തുടങ്ങിയവയാണ് പൊതുവെ കാണപ്പെടുന്ന രീതി. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്നൊരു സമയമായതിനാൽ തന്നെ ഈ സമയത്തിന് വിവാഹത്തിനോ പ്രണയത്തിനോ മുൻപ് വലിയ പ്രാധാന്യമുണ്ട്. ഈ ഘട്ടത്തിൽ കൂടെയുള്ള വ്യക്തിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറിക്കഴിഞ്ഞാൽ അത് ബന്ധത്തിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിക്കാം. പരസ്പരം നല്ലരീതിയിൽ പെരുമാറുന്നതിന് ഒപ്പം തന്നെ ചുറ്റുമുള്ളവരോടും നല്ലരീതിയിൽ പെരുമാറേണ്ടതുണ്ട്. ഇതിൽ നിന്നുമാണ് പലരും ഈ വ്യക്തിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. വികസിത രാജ്യങ്ങളിൽ ഡേറ്റിംഗ് സർവ സാധാരണമാണ്. പലരും ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ പങ്കാളിയുടെ കൂടെ താമസിച്ച ശേഷമാണ് ബന്ധം മുന്നോട്ട് കൊണ്ടു പോകണോ എന്ന്‌ തീരുമാനം എടുക്കുന്നത് തന്നെ. അവിടങ്ങളിൽ അപരിചിതരെയോ സ്വന്തം താല്പര്യങ്ങളുമായി യോജിച്ചു പോകാത്തവരെയോ വിവാഹം കഴിക്കാനോ പ്രണയിക്കാനോ അവരുമായി ഒന്നിച്ചു ജീവിക്കാനോ ആളുകൾ തയ്യാറല്ല. വ്യക്തികളെ മനസിലാക്കാതെ അവരുമായി പെട്ടന്ന് ബന്ധങ്ങൾ സ്ഥാപിക്കുന്നത് അവർ അപകടകരമായി കാണുന്നു. അത്തരം ബന്ധങ്ങൾ ജീവിതത്തെ മോശമായി ബാധിക്കുന്നതായും, പങ്കാളിയുമായി തീർത്തും പൊരുത്തപ്പെടാനാകാത്ത സാഹചര്യങ്ങൾ ഉണ്ടാകുമെന്നും എന്ന്‌ അവർ വിലയിരുത്തുന്നു. എന്നാൽ ഡേറ്റിംഗ് എന്ന രീതിക്ക് യഥാസ്തികരായ ആളുകളിൽ നിന്നും പലപ്പോഴും കടുത്ത എതിർപ്പ് നേരിടേണ്ടി വരാറുണ്ട്. ഇന്ത്യയിൽ ഡേറ്റിംഗ് അത്ര സാധാരണമല്ല. എന്നിരുന്നാലും ആധുനിക ജീവിത രീതിയിൽ കഴിയുന്നരിലും അല്ലെങ്കിൽ നഗരങ്ങളിൽ ജീവിക്കുന്നവരിലും ഈ രീതി ഇന്ന് കണ്ടു വരാറുണ്ട്[1][2][3][4].

വിവിധ ഡേറ്റിംഗ് രീതികൾ

തിരുത്തുക

കോഫീ ഡേറ്റിംഗ്, പാർട്ടി ഡേറ്റിംഗ്, ഗ്രൂപ്പ് ഡേറ്റിംഗ്, ഓൺലൈൻ ഡേറ്റിംഗ്, സീനിയർ ഡേറ്റിംഗ്, ഫ്രണ്ട്ഷിപ്പ് ഡേറ്റിങ്, റൊമാന്റിക് ഡേറ്റിംഗ്, സെക്സ് ഡേറ്റിംഗ് തുടങ്ങിയ ധാരാളം ഡേറ്റിംഗ് രീതികൾ നിലവിലുണ്ട് [5][6].

റെഫറൻസുകൾ

തിരുത്തുക
  1. "Dating - Wikipedia". en.wikipedia.org.
  2. "How to Date Successfully in 5 Steps | Psychology Today". www.psychologytoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "12 Types of Dating and How They Work - Verywell Mind". www.verywellmind.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "What is dating? Find out where you stand - eharmony". www.eharmony.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "12 Types of Dating and How They Work - Verywell Mind". www.verywellmind.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "7 Types Of Dating—Different Ways To Meet Your New Match". www.regain.us.
"https://ml.wikipedia.org/w/index.php?title=ഡേറ്റിംഗ്&oldid=4088886" എന്ന താളിൽനിന്ന് ശേഖരിച്ചത്