സാക്കിർ ഹുസൈൻ ഡെൽഹി കോളേജ്

ഡെൽഹിയിലെ ഒരു കലാലയം
(ഡെൽഹി കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെൽഹിയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ വിദ്യാഭ്യാസസ്ഥാപനമാണ് സാക്കിർ ഹുസൈൻ ഡെൽഹി കോളേജ്. 1692-ൽ സ്ഥാപിക്കപ്പെട്ട ഇത്, മുമ്പ് സാക്കിർ ഹുസൈൻ കോളേജ്, ആംഗ്ലോ അറബിക് കോളേജ്, ഡെൽഹി കോളേജ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഡെൽഹി സർവകലാശാലയുടെ കീഴിലുള്ള ഈ കോളേജിൽ, ആർട്സ്, കമേഴ്സ്, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിപ്പിക്കുന്നു.[2][3] ഇന്ത്യയിലെ ആധുവികവിദ്യാഭ്യാസത്തിലും ഉർദു-ഇസ്ലാമികവിദ്യാഭ്യാസത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ ഈ കോളേജിനായിട്ടുണ്ട്. ഇന്ന് അറബിയിലും പേർഷ്യനിലും ബിരുദപഠനം നടത്തിക്കുന്ന ഡെൽഹി സർവകലാശാലയുടെ കീഴിലുള്ള ഒരേയൊരു കലാലയമാണിത്.[4]

സാക്കിർ ഹുസൈൻ ഡെൽഹി കോളേജ്
മുൻ പേരു(കൾ)
ഡെൽഹി കോളേജ്
സാക്കീർ ഹുസൈൻ കോളേജ്
ആംഗ്ലോ-അറബിക് കോളേജ്
ആദർശസൂക്തംലിവ് ബൈ ലവ് (Live By Love)
സ്ഥാപിതം1692[1]
ബന്ധപ്പെടൽഡെൽഹി സർവകലാശാല
പ്രധാനാദ്ധ്യാപക(ൻ)മൊഹമ്മദ് അസ്ലാം പർവേസ്
സ്ഥലംന്യൂ ഡെൽഹി, ഇന്ത്യ
വെബ്‌സൈറ്റ്www.zakirhusaindelhicollege.in

ചരിത്രം

തിരുത്തുക

ഡെൽഹി കോളേജ് ആദ്യമൊക്കെ ഒരു മദ്രസ പോലെയായിരുന്നു. 1828-ൽ ബ്രിട്ടീഷുകാർ ഇവിടെ പരിഷ്കരണങ്ങൾ വരുത്തുകയും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു. അർദ്ധപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരുമായ ഇന്ത്യയിലെ ജനങ്ങളെ ഉദ്ധരിക്കുന്നതിനാണ് ഈ നീക്കമെന്നാണ് പറയപ്പെട്ടത്. ചാൾസ് ട്രെവല്യൻ ആയിരുന്നു ഈ പരിഷ്കരണത്തിനു പിന്നിൽ. പൗരസ്ത്യവിജ്ഞാനത്തിന് യാതൊരു വിലയുമില്ലെന്ന കാഴ്ചപ്പാട് വച്ചുപുലർത്തിയിരുന്ന തോമസ് ബാബിങ്റ്റൻ മെക്കോലെയുടെ ശിഷ്യനും ബന്ധുവും സമാന ചിന്താഗതിക്കാരനുമായിരുന്നു ട്രെവല്യൻ. മതവികാരത്തിന്റെ പിന്തുണയിലുള്ള വിവേചനങ്ങളും ശീലങ്ങളും മാറ്റിയെടുക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ട് മാത്രമേ സാധിക്കൂ എന്നദ്ദേഹം വിശ്വസിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രെവല്യന്റെ പരിഷ്കാരങ്ങൾ.[5]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അഞ്ച് ബൗദ്ധികജേണലുകൾ ഡെൽഹി കോളേജിൽ നിന്ന് പുറത്തിറക്കപ്പെട്ടിരുന്നു.[6]

ഗ്രന്ഥങ്ങൾ

തിരുത്തുക
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)