ഡെവല്യൂഷൻ യുദ്ധം
ഫ്രാൻസിലെ രാജാവായിരുന്ന ലൂയി XIV 1667-68 കാലത്ത് സ്പെയിനിനെതിരായി നടത്തിയ യുദ്ധമാണ് ഡെവെല്യൂഷൻ യുദ്ധം.
ഡെവെല്യൂഷൻ യുദ്ധം | |||||||
---|---|---|---|---|---|---|---|
ലൂയിസ് XIV യുദ്ധത്തിനിടയിൽ ഒരു കിടങ്ങ് സന്ദർശിക്കുന്നു. ചാൾസ് ലി ബ്രൻ വരച്ച ചിത്രം. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ഫ്രാൻസ് | സ്പെയിൻ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ലൂയിസ് XIV | ഓസ്ട്രുയയിലെ മറിയാന |
സ്പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് IV-ന്റെ (1605-65) പുത്രിയെയാണ് ലൂയി വിവാഹം കഴിച്ചിരുന്നത്. ഫിലിപ്പിന്റെ മരണത്തെത്തുടർന്ന് ലൂയി അധികാരക്കൈമാറ്റ പ്രശ്നം ഉന്നയിച്ചു. എന്നാൽ സ്ത്രീധനത്തിനുപകരമായി ലൂയിയുടെ പത്നി ഭരണാവകാശം ഉപേക്ഷിച്ചിരുന്നുവെന്ന് സ്പെയിൻ ചൂണ്ടിക്കാട്ടി. ലൂയി ഇതംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഫ്രഞ്ചു സൈന്യം 1667-ൽ സ്പാനിഷ് സ്പാനിഷ് നെതർലൻഡ്സ് പിടിച്ചടക്കി. 1668 ജനുവരിയിൽ യുണൈറ്റഡ് പ്രോവിൻസുകൾ (നെതർലൻഡ്സിലെ സ്വതന്ത്ര രാജ്യങ്ങൾ) ഇംഗ്ളണ്ടും സ്വീഡനുമായി സഖ്യമുണ്ടാക്കി. എന്നാൽ സഖ്യരാഷ്ട്രങ്ങളും ഫ്രാൻസും തമ്മിൽ 1668 മേയിൽ എയ്-ലാ-ഷെഫേൽ ഉടമ്പടിയിലൂടെ സമാധാനം സ്ഥാപിച്ചു. ഇതനുസരിച്ച് സ്പാനിഷ് നെതർലൻഡ്സിന്റെ ഒരു ചെറിയ ഭാഗം മാത്രം ഫ്രാൻസിനു ലഭിക്കുകയും മറ്റെല്ലാ പ്രദേശങ്ങളും സ്പെയിനിനു തിരിച്ചു കിട്ടുകയും ചെയ്തു.