ഡെയ്‌സി ജെസീക്ക എഡ്ഗാർ-ജോൺസ് (ജനനം: 24 മെയ് 1998) ഒരു ബ്രിട്ടീഷ് നടിയാണ്. കോൾഡ് ഫീറ്റ് (2016–2020), വാർ ഓഫ് ദ വേൾഡ്സ് (2019–2021) എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് അവർ തന്റെ കരിയറിന് തുടക്കം കുറിച്ചത്.

ഡെയ്‌സി എഡ്ഗാർ-ജോൺസ്
എഡ്ഗാർ-ജോൺസ് 2021 ലെ സൗത്ത് ബാങ്ക് സ്കൈ ആർട്സ് അവാർഡ് വേളയിൽ.
ജനനം
ഡെയ്സി ജെസീക്ക എഡ്ഗാർ-ജോൺസ്[1][2]

(1998-05-24) 24 മേയ് 1998  (26 വയസ്സ്)[3]
ലണ്ടൻ, ഇംഗ്ലണ്ട്
കലാലയംഓപ്പൺ യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം2015–ഇതുവരെ

ഒരു ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം എന്നിവ നേടിയ നോർമൽ പീപ്പിൾ (2020) എന്ന മിനിപരമ്പരയിലെ പ്രധാന വേഷത്തിൽ അഭിനയിച്ചതോടെയാണ് എഡ്ഗാർ-ജോൺസിന് കൂടുതൽ അംഗീകാരം ലഭിച്ചത്. 2022-ൽ, കോമഡി-ത്രില്ലർ ചിത്രമായ ഫ്രഷ്, മിസ്റ്ററി ചിത്രമായ വേർ ദ ക്രോഡാഡ്‌സ് സിങ്, മറ്റൊരു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ച ക്രൈം മിനിപരമ്പരയായ അണ്ടർ ദി ബാനർ ഓഫ് ഹെവൻ എന്നിവയിൽ അവർ അഭിനയിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

വടക്കൻ ഐറിഷ് ഫിലിം എഡിറ്റർ വെൻഡി എഡ്ഗാർ-ജോൺസിന്റെയും (ഷാർപ്പ്; ഒലിവർ ട്വിസ്റ്റിന്റെ 1999 സീരിയൽ പതിപ്പ്) സ്കൈ ആർട്സിന്റെ ഡയറക്ടറും സ്കൈ യു.കെ. ലിമിറ്റഡ് എന്ന കമ്പനിയുടെ തലവനുമായ സ്കോട്ടീഷ് പൌരൻ ഫിലിപ്പ് എഡ്ഗർ-ജോൺസിന്റെയും മകളായി ലണ്ടനിലെ ഇസ്ലിംഗ്ടൺ ബറോയിലാണ് ഡെയ്സി എഡ്ഗാർ-ജോൺസ് ജനിച്ചത്. ലണ്ടനിലെ മസ്‌വെൽ ഹില്ലിൽ വളർന്ന അവർ വിദ്യാലയത്തിലെ തൻറെ രണ്ടാം വർഷത്തിൽ ഒരു സ്കൂൾ നാടകത്തിൽ ആദ്യമായി അഭിനയിച്ചു. നാഷണൽ യൂത്ത് തിയറ്ററിൽ പ്രവേശനം ലഭിക്കുന്നതിന് മുമ്പ് അവർ ദ മൗണ്ട് സ്‌കൂൾ ഫോർ ഗേൾസ്, വുഡ്‌ഹൗസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. അവർ ലണ്ടനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി.

  1. Lupupa, Jill (25 February 2022). "Who is Daisy Edgar-Jones? What film is she set to star in next". Birmingham Mail. Archived from the original on 27 February 2022. Retrieved 18 July 2022.
  2. Mullan, Emma (20 April 2021). "Photo: Dublin boutique discovers Daisy Edgar-Jones wore their clothes in Normal People". FM104. Archived from the original on 18 May 2021. Retrieved 18 July 2022.
  3. "Daisy Edgar-Jones: Age, Height & Dating Details Of 'Normal People' Actress". Capital FM. Archived from the original on 30 November 2021. Retrieved 14 July 2022.
"https://ml.wikipedia.org/w/index.php?title=ഡെയ്‌സി_എഡ്ഗാർ-ജോൺസ്&oldid=3935577" എന്ന താളിൽനിന്ന് ശേഖരിച്ചത്