ഡെയ്സി ആഷ്ഫോർഡ് (മുഴുവന്‌ പേര് മാർഗരറ്റ് മേരി ജൂലി ആഷ്ഫോർഡ്) (ജീവിതകാലം: 7 ഏപ്രിൽ 1881 – 15 ജനുവരി 1972) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായിരുന്നു. അവരുടെ മിനിനോവലായ “The Young Visiters, പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഉന്നതകുലജാതരെക്കുറിച്ചുള്ളതായിരുന്നു. ഈ നോവൽ രചിച്ചത് അവർക്ക് 9 വയസ് പ്രായമുള്ളപ്പോഴായിരുന്നു.   ഈ ചെറുനോവൽ 1919 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

Margaret Mary Julia Devlin
Ashford in 1919
ജനനം
Margaret Mary Julia Ashford

(1881-04-03)3 ഏപ്രിൽ 1881
മരണം15 ജനുവരി 1972(1972-01-15) (പ്രായം 90)
തൊഴിൽNovelist
അറിയപ്പെടുന്ന കൃതി
The Young Visiters
ജീവിതപങ്കാളി(കൾ)James Devlin (1920–1956; his death)
കുട്ടികൾ4

ജീവിതരേഖ 

തിരുത്തുക

സുറെയിലെ പീറ്റർഷാമിൽ, എമ്മ ജോർജിന വാക്കറുടെയും വില്ല്യം ഹെൻട്രി റോക്സ്ബർഗ്ഗ് ആഷ്ഫോർഡിൻറെയും മകളായി 1881 ഏപ്രിൽ 7 നു ജനിച്ചു. സഹോദരിമാരായ മരിയ വെറോണിക്ക (ജനനം 1882), എഞ്ചല മേരി (ജനനം 1884) എന്നിവരോടൊപ്പം കൂടുതൽ കാലവും വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്.   ആദ്യകഥയായ “The Life of Father McSwiney”   യുടെ രൂപരേഖ നാലാമത്തെ വയസിൽ മനസ്സിലെത്തുകയും പിതാവുമായി പങ്കുവയ്ക്കുകയും ചെയ്തു. ഈ കഥ 1983 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1889 മുതൽ 1896 വരെയുള്ള കാലത്ത് കുടുംബം ജീവിച്ചിരുന്നത് ഇംഗ്ലണ്ടിലെ ഈസ്റ്റ് സസക്സ് കൌണ്ടി നഗരമായ ലെവെസിലായിരുന്നു. അവിടെവച്ചാണ് “The Young Visiters” എന്ന നോവലെഴുതുന്നത്. ഒരു നാടകം “A Woman's Crime” എന്ന പേരിലും, മികച്ച കൃതിയായി കണക്കാക്കപ്പെടുന്ന ഒരു ചെറുനോവൽ “The Hangman's Daughter” എന്ന പേരിലും എഴുതിയതു കൂടാതെ മറ്റ് നിരവധി കഥകളും അവർ രചിച്ചിട്ടുണ്ട്.

കൌമാരകാലത്ത് അവർ എഴുത്തു നിർത്തിയിരുന്നു. 1896 ൽ കുടുംബം ലെവെസിലെ വല്ലാൻറ്സ് മേഖലയിലും 1904 ൽ ബെക്സ്ഹില്ലിലേയ്ക്കും പിന്നീട് ലണ്ടനിലേയ്ക്കും മാറിത്താമസിച്ചിരുന്നു. ഇക്കാലത്ത് ലണ്ടനിൽ അവർ ഒരു സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് അവർ ഡോവറിൽ ഒരു കാൻറീൻ നടത്തിയിരുന്നു. 1919 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ  “The Young Visiters”  ഒരു വൻവിജയമായിരുന്നു. 1920 ൽ അവരുടെ അനേകം കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ആ വർഷം അവർ ജയിസംസ് ഡെവ്‍ലിൻ എന്നയാളെ വിവാഹം കഴിക്കുകയും നോർഫോക്കിൽ താമസിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ സാഹിത്യരചനയൊന്നുമുണ്ടായിരല്ല. എന്നാൽ പ്രായമായക കാലത്ത് ആത്മകഥയെഴുതാനാരംഭിച്ചുവെങ്കിലും പിന്നീട് അത് നശിപ്പിച്ചുകളഞ്ഞിരുന്നു. 1972 ലാണ് അവർ അന്തരിച്ചത്.

"https://ml.wikipedia.org/w/index.php?title=ഡെയ്സി_ആഷ്ഫോർഡ്&oldid=3293535" എന്ന താളിൽനിന്ന് ശേഖരിച്ചത്