ഡെയിൽ കാർനിഗെ
ഡെയിൽ കാർനിഗെ എന്ന് അറിയപ്പെട്ടിരുന്ന ഡെയിൽ ബ്രെക്കെൻറിഡ്ജ് കാർനിഗെ (Dale Breckenridge Carnegie :നവംബർ 24,1888 – നവംബർ 1,1955) പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും,പ്രസംഗികനും ആയിരുന്നു. സ്വയംപുരോഗതി, വില്പനതന്ത്രം , ഏകിഭൂതപരിപാലനം , പ്രസംഗകല, വ്യക്തിഗത കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള പഠന പരിപാടികൾ കാർനിഗെ വികസിപ്പിച്ചു. 1936ൽ രചിച്ച എങ്ങനെ സ്നേഹിതരെ സ്വാധീനിച്ച് നേടാം ? (How to Win Friends and Influence People ? ) ഇന്നും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്. വ്യാകുലതകൾ അവസാനിപ്പിച്ചു എങ്ങനെ ജീവിതമാരംഭിക്കാം ? ( How to Stop Worrying and Start Living :1948), അറിയപ്പെടാത്ത ലിങ്കൺ ( Lincoln the Unknown :1932) എന്നിവയാണ് മറ്റു പ്രശസ്ത ഗ്രന്ഥങ്ങൾ. നിങ്ങളുടെ പ്രതികരണം മറ്റുള്ളവരുടെ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നുള്ളതാണ് കാർനിഗെയുടെ ഗ്രന്ഥങ്ങളിലെ പ്രധാന സന്ദേശം.
Dale Breckenridge Carnegie | |
---|---|
ജനനം | Maryville, Missouri1 | നവംബർ 24, 1888
മരണം | നവംബർ 1, 1955 Forest Hills, New York | (പ്രായം 66)
തൊഴിൽ | Writer, lecturer |
ശ്രദ്ധേയമായ രചന(കൾ) | How to Win Friends and Influence People |
പങ്കാളി | Lolita Baucaire (1927–1937) Dorothy Price Vanderpool (1944–1955) |
കുട്ടികൾ | Donna Dale Carnegie |
കയ്യൊപ്പ് |
കാർനിഗേയുടെ ചില പ്രശസ്ത ഉദ്ധരണികൾ
തിരുത്തുക- ആരോട് നിങ്ങൾ ഇടപെടുന്നുവോ ആവ്യക്തിയുടെ നന്മയിൽ ആത്മാർഥമായി വിശ്വസിക്കുക
- പുഞ്ചിരിയുള്ള മുഖമുണ്ടാവുക, നമ്മുടെ പുഞ്ചിരിയും പ്രസന്നതയും ക്രൂത്രിമമല്ലെന്നു ഉറപ്പാക്കുക.
- എല്ലാവരുടെയും പേര് ഓർക്കുക, ഏതൊരാളും ഏറ്റവും ഇഷ്ട്ടപ്പെടുന്നത് സ്വന്തം പേരാണ്.
- പറയുന്നതിലേറെ കേൾക്കുക, മറ്റുള്ളവരെ അവരുടെ കാര്യങ്ങൾ പറയുവാൻ പ്രോത്സാഹിപ്പിക്കുക. തങ്ങളെ ശ്രദ്ധിക്കുന്ന കാതുകൾ ഏവരും ഇഷ്ടപ്പെടുന്നു .
- ആരും നിസ്സരന്മാരല്ല എന്ന് മനസ്സിലുറപ്പിക്കുക.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Popular Quotes by Dale Carnegie Archived 2011-08-10 at the Wayback Machine.
- Dale Carnegie Videos Archived 2012-02-24 at the Wayback Machine.
- Dale Carnegie on findagrave.com
- The Art of Public Speaking (free download) Archived 2015-05-18 at the Wayback Machine.