നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി ഓഫ് സെൽ ആൻഡ് ഡെവലപ്‌മെന്റൽ സിഗ്നലിംഗ് മേധാവിയായ ഒരു അമേരിക്കൻ സെൽ ബയോളജിസ്റ്റാണ് ഡെബോറ കേ മോറിസൺ (Deborah Kay Morrison). അവർ RAS പാതയെയും RAF ഫാമിലി കൈനസുകളെ കുറിച്ചും ഗവേഷണം നടത്തുകയും കാൻസർ ചികിത്സയ്ക്കായി പുതിയ ചികിത്സാ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു.

ഡെബോറ കെ. മോറിസൺ
കലാലയംവണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസെൽ ബയോളജി, കാൻസർ ഗവേഷണം, സിഗ്നൽ ട്രാൻസ്‌ഡക്ഷൻ
സ്ഥാപനങ്ങൾഹാർവാർഡ് മെഡിക്കൽ സ്കൂൾ
സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല
നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്

വിദ്യാഭ്യാസം

തിരുത്തുക

മോറിസൺ വണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കി. അവളുടെ 1985-ലെ പ്രബന്ധത്തിന്റെ തലക്കെട്ട് , Characterization of the virion-associated RNA polymerase of rabbit poxvirus using monoclonal antibodies എന്നായിരുന്നു . തുടർന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ തോമസ് എം. റോബർട്ട്സിന്റെയും സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ലൂയിസ് ടി. വില്യംസിന്റെയും ലബോറട്ടറികളിൽ പോസ്റ്റ്ഡോക്ടറൽ ഫെല്ലോ ആയി സിഗ്നൽ ട്രാൻസ്ഡക്ഷൻ പഠിക്കാൻ തുടങ്ങി.

കരിയറും ഗവേഷണവും

തിരുത്തുക

1990-ൽ ABL-ബേസിക് റിസർച്ച് പ്രോഗ്രാമിൽ ചേർന്ന മോറിസൺ 1995-ൽ സെല്ലുലാർ ഗ്രോത്ത് മെക്കാനിസം വിഭാഗത്തിന്റെ തലവനായി. 1996 മുതൽ 1997 വരെ , ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ജെറാൾഡ് എം. റൂബിന്റെ ലബോറട്ടറിയിൽ അവൾ ഗവേഷണത്തിൽ ആയിരുന്നു.

മോറിസൺ 1999-ൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NCI) സെന്റർ ഫോർ കാൻസർ റിസർച്ചിൽ ചേർന്നു, 2006 ൽ ലബോറട്ടറി ഓഫ് സെൽ ആൻഡ് ഡെവലപ്‌മെന്റൽ സിഗ്നലിംഗിന്റെ തലവനായി. RAF കൈനാസുകളെക്കുറിച്ചുള്ള പഠനത്തിൽ അവർ ഏറ്റവും മുൻപന്തിയിൽ ആണ് . RAF ആക്ടിവേഷന്റെ ബയോകെമിക്കൽ, ഘടനാപരമായ അടിത്തറയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ അവരുടെ സൃഷ്ടികൾ നൽകുകയും പുതിയ ചികിത്സാ തന്ത്രങ്ങളുടെ രൂപകൽപ്പനയെ നയിക്കുകയും ചെയ്തു.

അവാർഡുകളും ബഹുമതികളും

തിരുത്തുക

2013ലും 2021ലും കാൻസർ ഗവേഷണത്തിലെ മുന്നേറ്റങ്ങൾക്ക് മോറിസണ് എൻഐഎച്ച് ഡയറക്ടറുടെ അവാർഡ് ലഭിച്ചു. 2022-ൽ മോറിസൺ നാഷണൽ അക്കാദമി ഓഫ് സയൻസസിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

റഫറൻസുകൾ

തിരുത്തുക
  This article incorporates public domain material from websites or documents of the National Institutes of Health.
"https://ml.wikipedia.org/w/index.php?title=ഡെബോറ_കെ._മോറിസൺ&oldid=4099829" എന്ന താളിൽനിന്ന് ശേഖരിച്ചത്