ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യ
സംഘടന
ഇന്ത്യയിലെ ദന്തവൈദ്യ വിദ്യാഭ്യാസവും ദന്തവൈദ്യ രംഗവും ചിട്ടപ്പെടുത്തുവാനും നിയന്ത്രിക്കുവാനുമായി കേന്ദ്ര ആരോഗ്യ/കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന പരമോന്നത സമിതിയാണ് ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യ (Dental Council of India). ഡി.സി.ഐ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്നു.
1948ലെ ഡെന്റിസ്റ്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഈ സമതിയുടെ സാമ്പത്തിക സ്രോതസ്സ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡി.സി.ഐ സംസ്ഥാനഘടകങ്ങളാണ്.
പ്രമാണം:Dental Council of India logo.png | |
ചുരുക്കപ്പേര് | DCI |
---|---|
രൂപീകരണം | 1948 |
തരം | Government |
ലക്ഷ്യം | To regulate dental education in India and to grant Colleges, Universities, and also for registration of dental degree holders and monitoring dental practice. |
ആസ്ഥാനം | New Delhi |
Location |
|
ഔദ്യോഗിക ഭാഷ | English and Hindi |
President | Dibeyendu Mazumdar |
Main organ | Council |
ബന്ധങ്ങൾ | Ministry of Health and Family Welfare, India |
വെബ്സൈറ്റ് | http://www.dciindia.org.in/ |
ഉദ്ദേശ ലക്ഷ്യങ്ങൾ
തിരുത്തുക- ഇന്ത്യയെ ഒട്ടാകെയുള്ള ദന്തവൈദ്യ വിദ്യാഭ്യാസം ഏകീകരിക്കുക
- ദന്തവിദ്യാഭ്യാത്തിന്റെ പാഠ്യപദ്ധതി നിശ്ചയിക്കുക, ഡെന്റിസ്റ്റുകളുടെ പരിശീലനപദ്ധതി രൂപം നൽകുക.
- ദന്ത സഹായികളുടെ (dental technicians. Dental hygienist) പ്രവർത്തനം ചിട്ടപ്പെടുത്തുക.
- വിവിധ പരീക്ഷകളും, ബിരുദങ്ങളും, തുടർവിദ്യാഭ്യാസവും ക്രമപ്പെടുത്തുക.
സമിതി ഘടന
തിരുത്തുകആറ് മേഖലകളിലെ പ്രാതിനിധ്യം സമിതിയിൽ ഉണ്ടായിരിക്കണമെന്ന് ആക്ട് വിഭാവന ചെയ്യുന്നു.
- കേന്ദ്ര സർക്കാർ
- സംസ്ഥാന സർക്കാരുകൾ
- സർവ്വകലാശാലകൾ
- ദന്തവൈദ്യ വിദ്യാലയങ്ങൾ
- മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ
- സ്വകാര്യ പ്രാക്ടീസ് മേഖല