ഡെത്ത് ഇൻ ദി ആഫ്റ്റർനൂൺ
സുപ്രസിദ്ധ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്‌വേ ആവിഷ്കരിച്ച ഒരു കോക്ക്ടൈലാണ് ഡെത്ത് ഇൻ ദി ആഫ്റ്റർനൂൺ അഥവാ ഉച്ചയ്ക്ക് മരണം. ഇതിനെ ഹെമിങ്‌വേ ഷാംപെയ്ൻ എന്നും വിളിക്കാറുണ്ട്. 1932 ൽ ഹെമിങ്‌വേ എഴുതിയ ഡെത്ത് ഇൻ ദി ആഫ്റ്റർനൂൺ എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന്റെ പേര് തന്നെയാണ് ഈ ഡ്രിങ്കിനും. പുസ്തകം സ്പെയിനിലെ കാളപ്പോരിന്റെ ചരിത്രവും, ആചാരങ്ങളെയും കുറിച്ചാണ്. [1] ഈ ഡ്രിങ്ക് ഉണ്ടാക്കുന്നതിപ്രകാരമാണ്. ഒരു ഫ്ലൂട്ട്ഗ്ലാസ്സിൽ ഒരു ജിഗർ അബ്സാന്ത് ഒഴിക്കുക. അതിനുമുകളിൽ തണുപ്പിച്ച ഷാംപെയ്ൻ ഒഴിക്കുക, കുടിക്കുക. അബ്സാന്തിന്റെ നിറം മാറി ഏതാണ്ട് നിലാവെളിച്ചത്തിന്റെത് പോലത്തെ ഒരുതരം ഒപ്പാലസന്റ് നിറം വരുന്നവരെ ഷാംപെയ്ൻ ഒഴിക്കണം എന്നാണ് പ്രമാണം. അബ്സാന്ത് ഒരു ഹൈ പ്രൂഫ് മദ്യമാണ്, വെള്ളം ഒഴിച്ച് ഡൈലൂട്ട് ചെയ്തിട്ടേ ഇത് കുടിക്കാൻ പറ്റൂ. വെള്ളത്തിനുപകരം ഷാംപെയ്ൻ ഒഴിക്കുന്നത്കൊണ്ട് ഉയർന്ന ആൽകഹോൾ കണ്ട്ന്റ് ഉള്ള ഒരു ഡ്രിങ്കാണിത്. [2]
തരം | മിശ്രിതപാനീയം |
---|---|
വിളമ്പുന്ന ഗ്ലാസിന്റെ തരം | ഫ്ലൂട്ട് ഗ്ലാസ് |
അവലംബം
തിരുത്തുക- ↑ Hellmich, Mittie (2006). Ultimate Bar Book: The Comprehensive Guide to over 1,000 Cocktails. Chronicle Books. p. 154. ISBN 978-0-8118-4351-5
- ↑ http://www.esquire.com/drinks/ernest-hemingway-drink-recipe