മാർവെൽ കോമിക്സിന്റെ ഡെഡ്പൂൾ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ടിം മില്ലർ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് ഡെഡ്പൂൾ. 20th സെഞ്ചുറി ഫോക്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം എക്സ്-മെൻ ചലച്ചിത്ര തുടർച്ചയുടെ എട്ടാമത്തെ പതിപ്പും, ഡെഡ്പൂൾ കഥാപാത്രത്തിനു സർവപ്രാധാന്യം കൊടുക്കുന്ന ആദ്യത്തെ ചലച്ചിത്രവുമാണ്. റെറ്റ് റീസും പോൾ വേണിക്കും എഴുതിയ ചിത്രത്തിൽ മുഖ്യ കഥാപാത്രമായി റയാൻ റെയ്നോൾഡ്സാണ് അഭിനയിക്കുന്നത്. മൊറേന ബക്കാറിൻ, എഡ് സ്ക്രൈൻ, ടി.ജെ.മില്ലർ, ജീന കരാനോ, ബ്രയാന ഹിൽഡബ്രാന്റ്, സ്റ്റെഫൻ കാപിസിച്ച് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തനിക്ക് അമാനുഷികശക്തികളും, കൂടെ വികൃതമായ രൂപവും തന്നയാളെ വെയ്ഡ് വിൽസൺ പ്രതിനായകനായ ഡെഡ്പൂളിന്റെ രൂപത്തിൽ വേട്ടയാടുന്നതാണ് ചലച്ചിത്രത്തിന്റെ കഥ.

ഡെഡ്പൂൾ
സംവിധാനംടിം മില്ലർ
നിർമ്മാണം
 • സൈമൺ കിൻബെർഗ്
 • റയാൻ റെയ്നോൾഡ്സ്
 • ലോറെൻ ഷുളർ ഡോണെർ
കഥ
 • റെറ്റ് റീസ്
 • പോൾ വേണിക്ക്
ആസ്പദമാക്കിയത്ഡെഡ്പൂൾ
അഭിനേതാക്കൾ
 • റയാൻ റെയ്നോൾഡ്സ്
 • മൊറേന ബക്കാറിൻ
 • എഡ് സ്ക്രൈൻ
 • ടി.ജെ.മില്ലർ
 • ജീന കരാനോ
 • ബ്രയാന ഹിൽഡബ്രാന്റ്
 • സ്റ്റെഫൻ കാപിസിച്ച്
സംഗീതംടോം ഹോൾകെൻബെർഗ്
ഛായാഗ്രഹണംകെൻ സെങ്
ചിത്രസംയോജനംജൂലിയൻ ക്ലാർക്
വിതരണം20th സെഞ്ചുറി ഫോക്സ്
റിലീസിങ് തീയതി
 • ഫെബ്രുവരി 8, 2016 (2016-02-08) (Le Grand Rex)
 • ഫെബ്രുവരി 12, 2016 (2016-02-12) (United States)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്5.8 കോടി ഡോളർ[1]
സമയദൈർഘ്യം108 minutes[2]
ആകെ78.3 കോടി ഡോളർ[1]

അവലംബംതിരുത്തുക

 1. 1.0 1.1 "Deadpool (2016)". Box Office Mojo. ശേഖരിച്ചത് December 21, 2016.
 2. "Deadpool (15)". British Board of Film Classification. January 31, 2016. ശേഖരിച്ചത് November 18, 2016.
"https://ml.wikipedia.org/w/index.php?title=ഡെഡ്പൂൾ_(ചലച്ചിത്രം)&oldid=2807519" എന്ന താളിൽനിന്ന് ശേഖരിച്ചത്