ഡുലാർച്ച ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് ഡുലാർച്ച ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കായി 78 കിലോമീറ്റർ അകലെയാണിത്. ലാൻഡ്സ്ബോറോയുടെ വടക്കു-കിഴക്കൻ ഭാഗം ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. വടക്കൻ തീരപ്രദേശ റെയിൽ വേ പാത ഈ ദേശീയോദ്യാനത്തെ രണ്ടായി ഭാഗിക്കുന്നു. 4,64 ചതുരശ്രകിലോമീറ്റർ പ്രദേശത്തായാണ് വ്യാപിച്ചിരിക്കുന്നത്. [1] തെക്കു-കിഴക്കൻ ക്യൂൻസ് ലാന്റ് ജൈവമേഖലയിലെ മറൂച്ചി നദിയുടെ ജലസംഭരണമേഖലയ്ക്കുള്ളിലായാണ് ഈ ദേശിയോദ്യാനത്തിന്റെ സ്ഥാനം. [2]
ഡുലാർച്ച ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 26°46′36″S 152°57′40″E / 26.77667°S 152.96111°E |
സ്ഥാപിതം | 1921 |
വിസ്തീർണ്ണം | 4.64 km2 (1.79 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ഡുലാർച്ച ദേശീയോദ്യാനം |
See also | Protected areas of Queensland |
1891 ൽ നിർമ്മിക്കപ്പെട്ടതും പൈതൃകമായി അംഗീകരിച്ചതുമായ ഡുലാർച്ച റെയിൽ വേ തുരങ്കം ഇവിടുത്തെ മുഖ്യ ആകർഷണമാണ്. [3] റെയിൽപ്പാത കിഴക്കുഭാഗത്തേക്കു മാറ്റിയതോടെ ഈ തുരങ്കമുപയോഗിക്കുന്നത് 1932 ഓടെ നിർത്തി. [1] 2010 ൽ മൂളൂല ഫോറസ്റ്റ് റിസർവ് കൂടെ കൂട്ടിച്ചേർത്ത് ഈ ദേശീയോദ്യാനം വലുതാക്കി. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Nature, culture and history". Department of National Parks, Recreation, Sport and Racing. 17 December 2012. Archived from the original on 2016-04-04. Retrieved 31 December 2014.
- ↑ "Dularcha National Park". WetlandInfo. Department of Environment and Heritage Protection. Retrieved 31 December 2014.
- ↑ "About Dularcha". Department of National Parks, Recreation, Sport and Racing. 17 December 2012. Archived from the original on 2016-10-11. Retrieved 31 December 2014.