ഡീസൽ യന്ത്രങ്ങൾ പ്രവർത്തിക്കാനുപയോഗിക്കുന്ന താപഗതിക ചക്രമാണ് ഡീസൽ ചക്രം. 1897ൽ റുഡോൾഫ് ഡീസലാണ് ഇത് കണ്ടെത്തിയത്. ഡീസൽ ചക്രം ഒരു ആദർശയോഗ്യ ചക്രമാണ്. എന്നാൽ യഥാർത്ഥ ഡീസൽ യന്ത്രത്തിൽ ഈ ചക്രത്തിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

ആദർശ ഡീസൽ ചക്രത്തിന്റെ മർദ്ദ-വ്യാപ്ത രേഖാചിത്രം. ഈ ചക്രം 1-4 എന്ന രീതിയിൽ ഘടികാരദിശയിൽ ചലിക്കുന്നു.

വിവിധ ഘട്ടങ്ങൾ

തിരുത്തുക
  • പ്രക്രിയ 1 - 2 : സമഎൻട്രോപിക ചുരുക്കൽ. (ചിത്രത്തിൽ നീലനിറത്തിൽ കാണാം.)
  • പ്രക്രിയ 2 - 3 : തിരിച്ചുവിടാവുന്ന സമമർദ്ദ താപദാനം. (ചുവപ്പ്)
  • പ്രക്രിയ 3 - 4 : സമഎൻട്രോപിക വികാസം. (മഞ്ഞ)
  • പ്രക്രിയ 4 - 1 : തിരിച്ചുവിടാവുന്ന സമവ്യാപ്ത ശീതീകരണം. (പച്ച)
"https://ml.wikipedia.org/w/index.php?title=ഡീസൽ_ചക്രം&oldid=1699965" എന്ന താളിൽനിന്ന് ശേഖരിച്ചത്