ഡീഗോ ഗാർഷിയ
ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ ഭരണപ്രദേശമായ ഷാഗൊസ് ദ്വീപസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപാണ് ഡീഗൊ ഗാർഷിയ എന്ന പവിഴപുറ്റ് ദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ തെക്കൻ തീരത്ത് നിന്ന് ഏകദേശം 1,600 കി.മീറ്റർ (1,000 മൈൽ) ദൂരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[1] ഡീഗോ ഗാർഷിയക്ക് ഏറ്റവും അടുത്ത മറ്റ് രാജ്യങ്ങൾ മാലിദ്വീപും ശ്രീലങ്കയുമാണ്.
ഡീഗോ ഗാർഷിയ | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Naval Support Facility | ||||||||||||||
ഉടമ | Legally purchased by Great Britain (sole legal owner) | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Royal Navy, Royal Marines, United States Navy | ||||||||||||||
സ്ഥലം | Diego Garcia, Chagos, Indian Ocean | ||||||||||||||
Built | 1980s | ||||||||||||||
In use | 1971 - present | ||||||||||||||
സമുദ്രോന്നതി | 9 ft / 3 m | ||||||||||||||
നിർദ്ദേശാങ്കം | 7°18′48″S 72°24′40″E / 7.31333°S 72.41111°E | ||||||||||||||
റൺവേകൾ | |||||||||||||||
|
മരങ്ങൾ നട്ട്പിടിപ്പിക്കുന്നതിൻ വേണ്ടി 1960 കളിൽ മൗറീഷ്യസിൽ നിന്ന് യുനൈറ്റഡ് കിങ്ഡം പാട്ടത്തിനെടുക്കുകയും പിന്നീട് വേർപ്പെടുത്തുകയും ചെയ്തവയാൺ ഷാഗൊസ് ദ്വീപുകൾ. പിന്നീട് 1971 ൽ യുനൈറ്റഡ് കിങ്ഡവും അമേരിക്കൻ ഐക്യനാടുകളും ഒരു കരാറിലേർപ്പെടുകയുണ്ടായി, ഈ കരാർ അമേരിക്കൻ ഐക്യനാടുകൾക്ക് അവിടെ ഒരു സൈനിക കേന്ദ്രം ആരംഭിക്കുവാൻ തക്കതായിരുന്നു. അതിന് ശേഷം അവിടെയുണ്ടായിരുന്ന സ്വന്തം ആൾക്കാരുടെ എണ്ണത്തിൽ കുറവു വരുത്താൻ യുനൈറ്റഡ് കിങ്ഡം നിർബന്ധിതമായി, വിവാദപരമായ ഒരു കാര്യമായിരുന്നു ഇത്. ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റത്തിന്റെ അഞ്ച് നിരീക്ഷണശാലകളിൽ ഒന്ന് ഇവിടെയാണ്, മറ്റുള്ളവ അസെഷൻ ദ്വീപ്, ഹവായ്, ക്വാജലീൻ, കൊളൊറോഡോ സ്പ്രിങ്ങ്സ് എന്നിവടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ഒരുകാലത്ത് ദ്വീപിൽ വലിയ അളവിൽ കാണപ്പെട്ടിരുന്ന തെങ്ങുകൾക്ക് പകരം ഇപ്പോൾ ഇവിടെ സമൃദ്ധമായുള്ളത് മറ്റുള്ള ഉഷ്ണമേഖലാ ആഡംബര സസ്യങ്ങളാണ്. 60 കി.മീറ്റർ നീളമാണ് ഈ ദ്വീപിനുള്ളത്, സമുദ്രനിരപ്പിൽ നിന്ന് പരമാവധി ഉയരം 6.7 മീറ്ററുമാണ് (22 അടി). 19 കി.മീറ്റർ നീളവും 8 കി.മീറ്റർ വീതിയുമുള്ള ഒരു പവിഴപുറ്റിനെ ചുറ്റിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പവിഴപുറ്റിന്റെ പരമാവധി ആഴം 30 മീറ്റർ ആണ്, പവിഴപുറ്റിൽ ജലയാത്രക്ക് തടസ്സമായി ഏതാനും ഉയർന്നു നിൽക്കുന്ന ഭാഗങ്ങളും ഇതിലുണ്ട്. ദ്വീപിൽ ചുറ്റിലുമായ ആഴംകുറഞ്ഞ പരന്ന പവിഴപുറ്റിന്റെ ഭാഗങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകപവിഴപുറ്റിനെ ചുറ്റിയ രീതിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്, വടക്ക് ഭാഗം മാത്രം തുറന്നനിലയിൽ ഏകദേശം തൊണ്ണൂറ് ശതമാനം ഭാഗവും ഇതുണ്ട്. ഷാഗൊസ് ദ്വീപുകളിൽ ഏറ്റവും വലുതാണ് ഡീഗോ ഗാർഷിയ. പ്രധാന ദ്വീപിനെ കൂടാതെ പവിഴപുറ്റിന്റെ വടക്കുഭാഗത്ത് ചെറിയ മൂന്ന് തുരുത്തുകളും സ്ഥിതി ചെയ്യുന്നുണ്ട്.
- പടിഞ്ഞാറൻ തുരുത്ത് (3.4 ഹെക്ടർ/8.4 ഏക്കർ)
- നടുവിലെ തുരുത്ത് (6 ഹെക്ടർ/14.8 ഏക്കർ)
- കിഴക്കൻ തുരുത്ത് (11.75 ഹെക്ടർ/29 ഏക്കർ)
പവിഴപുറ്റിന്റെ ആകെ വിസ്തീർണ്ണം 174 ചതുരശ്ര കി.മീ ആണ്, [1], ഇതിൽ 30 ച.കി.മീ ഭൂപ്രദേശവും 17 ച.കി.മീ ചുറ്റിലുമുള്ള ശൈലശകലങ്ങളും ബാക്കി 124 ച.കി.മീ പവിഴപുറ്റിന്റെ നടുവിലുള്ള ഭാഗവുമാണ്.
കാലാവസ്ഥ
തിരുത്തുകപ്രതിവർഷ ശരാശരി 260 സെ.മീ (102 ഇഞ്ച്) മഴ ലഭിക്കുന്നു, ഇതിൽ ഭൂരിഭാഗവും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. 100 മി.മീ (4.2 ഇഞ്ച്) മഴ ലഭിക്കിക്കുന്ന ആഗസ്താണ് താരതമ്യേനയുള്ള വരണ്ട മാസം. സാധാരണയായി പകൽസമയങ്ങളിൽ താപനില 30° സെൽഷ്യസിനോടടുത്തും രാത്രിയോടെ ഇത് 20° സെൽഷ്യസിനടുത്തായി താഴുകയും ചെയ്യുന്നു. വർഷം മുഴുവൻ ഈർപ്പമുള്ള കാലവസ്ഥയാണ്. തുടർച്ചയായി വീശുന്ന മന്ദമാരുതൻ കൂടിയുള്ളതിനാൽ സുഖകരമായ കാലവസ്ഥയണുള്ളത്.
ഉഷ്ണമേഖലാ ചക്രവാതങ്ങളുടെ സാന്നിധ്യമുള്ള മേഖലയിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. മാത്രമല്ല സമുദ്രനിരപ്പിനോട് ചേർന്ന രീതിയിലുള്ള താഴ്ന്ന ഭൂപ്രകൃതിയായതിനാൽ കാറ്റിനെ തടഞ്ഞ് നിർത്തുവാനുള്ള ഘടകങ്ങളൊന്നും ഇവിടെയില്ല. ഉഷ്ണമേഖലാ ചക്രവാതങ്ങൾക്ക് സാധ്യതയുമുണ്ട്, എന്നിരുന്നാലും 1960 കൾക്ക് ശേഷം വലിയ ശക്തിയായ കാറ്റുകളൊന്നും ഇവിടെയുണ്ടായിട്ടില്ല. 1970 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ വീശിയ കാറ്റുകളുടെ പരമാവധി വേഗത 75 കി.മീ/മണിക്കൂർ ആയിരുന്നു.
2004 ഡിസംബറിൽ ഇന്തോനേഷ്യയ്ക്ക് സമീപം കടലിനടിയിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമി ഇവിടെയും എത്തിയിരുന്നു. പടിഞ്ഞാറൻ ഭാഗത്ത് സേവനമനുഷ്ഠിച്ചവർ പറഞ്ഞതനുസരിച്ച് തിരകളിൽ കുറച്ച് ഏറ്റം ഉണ്ടായി എന്നതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും നടന്നിരുന്നില്ല. സുനാമി വലിയ അളവിൽ ദ്വീപിനെ ബാധിക്കാതിരുന്നതിനുള്ള പ്രധാന കാരണം ഇതിന്റെ സമുദ്രത്തിലെ സ്ഥാനമാണ്. ഈ പവിഴപുറ്റ്ദ്വീപിന്റെ 80 കി.മീ കിഴക്ക് വശത്തായി സമുദ്രത്തിൽ 650 കി.മീ (400 മൈൽ) നീളമുള്ള ഷാഗൊസ് ഗർത്തം സ്ഥിതിചെയ്യുന്നുണ്ട്, 4,900 മീറ്ററിൽ (16,000 അടി) കൂടുതൽ ആഴമുണ്ട് ഈ ഗർത്തത്തിന്. ഇതിന്റെ ആഴവും ഇതിനും ദ്വീപിന്റെ തീരവുമായുള്ള കുത്തനെയുള്ള ചെരിവും കിഴക്ക് വശത്ത് വലിയ സുനാമി തിരകൾ രൂപം കൊള്ളുന്നതിന് തടസ്സമായി നിൽക്കുന്നു. കൂടാതെ തീരത്തുള്ള പവിഴപുറ്റുകളും ആൽഗകൂട്ടങ്ങളും സുനാമിയുടെ ആഘാതം കുറക്കുന്നതിൽ പങ്ക് വഹിച്ചുട്ടുണ്ടായിരിക്കും എന്ന് കണക്കാക്കുന്നു. [2][3] ഷാഗൊസ് സംരക്ഷണ സമിതി നടത്തിയ പഠനത്തിൽ ദീപിലെ തീരത്തുള്ള കുറ്റിച്ചെടികളും ചെറിയതും ഇടത്തരം വലിപ്പത്തിലുള്ളതുമായ തെങ്ങുകളും തിരയിൽ ഒലിച്ചുപോയിട്ടുള്ളതായി കണ്ടെത്തുകയുണ്ടായി. [3]
1983 നവംബർ 30 ന് ദ്വീപിൽ നിന്ന് 55 കി.മീ (34 മൈൽ) വടക്കുപടിഞ്ഞാറ് റിക്ടർസ്കെയിലിൽ 7 തീവ്രതയുള്ള ഭൂകമ്പം ഒന്നര മീറ്റർ വരെയുള്ള തിരകൾക്ക് സൃഷ്ടിച്ചിരുന്നു. ഇത് കെട്ടിടങ്ങൾക്കും റൺവേക്കും ചെറിയതോതിലുള്ള കേടുപാടുകൾക്ക് കാരണമാവുകയുണ്ടായി.
ചരിത്രം
തിരുത്തുകപതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസ് നാവികരാണ് ഈ ദ്വീപ് കണ്ടെത്തിയത്. ആ കപ്പലിന്റെ ക്യാപ്റ്റന്റെയോ പൂർവ്വകാല നാവികരിലൊരാളുടേയോ പേരായിരിക്കണം ദ്വീപിന് ലഭിച്ചത് എന്ന് കരുതപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ അടിമകളെ ഉപയോഗിച്ച് തെങ്ങിൻതോട്ടം വെച്ചുപിടിപ്പിക്കുന്നത് വരെ ദ്വീപിൽ ജനവാസമുണ്ടായിരുന്നില്ല. നെപ്പോളിയന്റെ കാലത്താണ് ഇത് യുനൈറ്റഡ് കിങ്ഡമിന്റെ അധീനത്തിൽ വരുന്നത്, 1814 മുതൽ 1965 വരെ ഇത് മൗറീഷ്യസിന്റെ അധീനത്തിലുമായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര ഭരണപ്രദേശം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി 1965 ൽ ഡീഗോ ഗാർഷിയ ഉൾപ്പെടെയുള്ള ഷാഗൊസ് ദ്വീപുകൾ മൗറീഷ്യസിൽ നിന്നും വേർതിരിക്കപ്പെട്ടു. അതുവരെ സ്വകാര്യ സ്വത്തായിരുന്ന തോട്ടമുൾപ്പെടെയുള്ള എല്ലാം 1966 ൽ ഭരണകൂടം വിലക്ക് വാങ്ങിയെങ്കിലും അക്കാലത്ത് പുതിയ എണ്ണകളുടെ ആവിർഭാവം തോട്ടം ലാഭകരമാകുന്നതിന് തടസ്സമാവുകയാണുണ്ടായത്. അമേരിക്കൻ ഐക്യനാടുകൾക്ക് സൈനിക കേന്ദ്രം സ്ഥപിക്കുന്നതിനുവേണ്ടി 1971 ൽ യുനൈറ്റഡ് കിങ്ഡവും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഇവിടെയുള്ള തോട്ടത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. കരാർപ്രകാരം പണമിടപാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നെങ്കിലും ഈ കാരാർ വഴി അമേരിക്കൻ ഐക്യനാടുകളുമായുള്ള പൊളാരിസ് മിസൈലുകളുടെ ഇടപാടുകളിൽ 14 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ ആനുകൂല്യം യുനൈറ്റഡ് കിങ്ഡം നേടിയെടുത്തു എന്ന ആരോപണം നിലനിന്നു.[4] കരാർപ്രകാരം മറ്റ് പ്രവർത്തനങ്ങളൊന്നും ദ്വീപിൽ അനുവദിക്കുന്നില്ല.
പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇവിടത്തെ തെങ്ങിൻതോപ്പുകളിൽ കൊപ്ര സംസ്കരണ കേന്ദ്രങ്ങളിലും പണിയെടുക്കുവാനായി ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളുടേയും ആഫ്രിക്കൻ അടിമകളുടേയും പിൻഗാമികളായ ഷാഗൊസിയനുകളിൽ രണ്ടായിരത്തോളം ജനങ്ങൾ ഇവിടെ 1971 വരെ ഇവിടെ താമസിച്ചിരുന്നു. മൂന്ന് ഭാഗങ്ങളിലായാണ് അവർ അവിടെ വസിച്ചിരുന്നത്: പ്രധാന കേന്ദ്രമായിരുന്ന കിഴക്കേ ഭാഗം, ഇവിടെനിന്നും 4.5 കി.മീ വടക്കുള്ള മിന്നി മിന്നി, പടിഞ്ഞാറൻ ഭാഗത്തുള്ള പോയിന്റെ മരിയാൻ എന്നിവയായിരുന്നു അവ. ഇവരെ യുനൈറ്റ്ഡ് കിങ്ഡം സർക്കാർ നിർബന്ധപൂർവ്വം ഒഴിപ്പിച്ചു, ആദ്യം സെഷെല്ലിലേക്കും പിന്നീട് മൗറിഷ്യസിലേക്കും ഇവരെ ഒഴിപ്പിക്കുകയാണുണ്ടായത്.[5] അന്നുമുതൽ ഷാഗൊസിയനുകൾ തങ്ങൾക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശത്തിനായി തുടർച്ചയായി ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു.[6][7] 2006 ഏപ്രിലിൽ 102 ഷാഗൊസിയനുകളെ തങ്ങളുടെ ജന്മസ്ഥലം കാണുന്നതിനുവേണ്ടി ഒരാഴ്ച്ചക്കാലം ദ്വീപിൽ താമസിക്കുവാൻ അനുവദിക്കുകയുണ്ടായി.
ചിത്രങ്ങൾ
തിരുത്തുക-
A detailed map of Diego Garcia
-
A location map of Diego Garcia
-
A mixed-species freshwater wetland on Diego Garcia
-
A thick forest of coconuts on Diego Garcia
-
ദ്വീപിലെ വിമാനത്താവളം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-14. Retrieved 2009-01-06.
- ↑ "Diego Garcia Navy base reports no damage from quake, tsunamis" Archived 2011-09-27 at the Wayback Machine.. Leo Shane III, Stars and Stripes. 28 December 2004. URL accessed 1 June 2006.
- ↑ 3.0 3.1 Sheppard, Charles (2005). "The Tsunami, Shore Erosion and Corals in the Chagos Islands" (PDF). Chagos News. 25. Chagos Conservation Trust: 2–7. ISSN 1355-6746. Archived from the original (PDF) on 2008-10-03. Retrieved 2008-02-21.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ "Westminster Hall Debates for 7 July 2004" ([പ്രവർത്തിക്കാത്ത കണ്ണി] – Scholar search). Hansard House of Commons Daily Debates. vol. 423 (part 615). Retrieved 2008-02-21.
{{cite journal}}
:|volume=
has extra text (help); Cite has empty unknown parameter:|unused_data=
(help); External link in
(help); Text "UK Parliament" ignored (help)|format=
- ↑ John Pilger: Paradise cleansed | Politics | The Guardian
- ↑ "Emotional return for Chagossians". BBC News. 14 April 2006. URL accessed 1 June 2006.
- ↑ "Out of Eden". John Pilger, The Guardian. 29 May 2006. URL accessed 1 June 2006