ഒരു മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് പ്രൊഫ. ഡി.ബെഞ്ചമിൻ (ജനനം : 2 സെപ്റ്റംബർ 1948). നോവൽ സാഹിത്യ പഠനങ്ങൾ എന്ന കൃതിക്ക് 1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരത്ത് ജനിച്ചു. കേരള സർവ്വകലാശാലയിൽനിന്നും എം.എ.പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. കേരള സർവകലാശാല മലയാളം റീഡറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. [1]

കൃതികൾ തിരുത്തുക

  • കവിതാവിചാരം,
  • ജിയുടെ ഭാവഗീതങ്ങൾ ഒരു പഠനം
  • കാവ്യാനുശീലനം
  • സാഹിത്യപാഠങ്ങൾ
  • അക്കാദമിക് വിമർശനവും മറ്റും വിമർശ പ്രബന്ധങ്ങൾ
  • നോവൽ സാഹിത്യപാഠങ്ങൾ‌
  • സ്വാധീനതാപാഠങ്ങൾ
  • കാവ്യ നിർദ്ധാരണം

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (നോവൽ സാഹിത്യ പഠനങ്ങൾ 1996)

അവലംബം തിരുത്തുക

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 291. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=ഡി._ബെഞ്ചമിൻ&oldid=2226791" എന്ന താളിൽനിന്ന് ശേഖരിച്ചത്